ഉത്തര കൊറിയയുടെ റോക്കറ്റ് വിക്ഷേപണം പരാജയം

April 13th, 2012

korean-rocket-failure-epathram

സിയൂള്‍: ഉത്തര കൊറിയ വിക്ഷേപിച്ച ദീര്‍ഘ ദൂര റോക്കറ്റ് പൊട്ടിച്ചിതറി കടലില്‍ വീണതായി റിപ്പോര്‍ട്ട്. വിക്ഷേപണം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ റോക്കറ്റ് കടലില്‍ പതിക്കുകയായിരുന്നു. അമേരിക്കയുടെയും അയല്‍ രാജ്യങ്ങളുടെയും ശക്തമായ എതിര്‍പ്പിനെ അവഗണിച്ചാണ്  ഉത്തര കൊറിയ റോക്കറ്റ് വിക്ഷേപണം നടത്തിയത്. റോക്കറ്റ് കടലില്‍ വീണതായി ദക്ഷിണ കൊറിയന്‍ അധികൃതരും ജപ്പാനും അറിയിച്ചു. കൊറിയന്‍ മേഖലയുടെ പടിഞ്ഞാറന്‍ തീരത്താണ് റോക്കറ്റ് പതിച്ചത് എന്നറിയുന്നു. റോക്കറ്റ് നാലു കഷ്ണങ്ങളായി പൊട്ടിച്ചിതറിയെന്നാണ് റിപ്പോര്‍ട്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

വെടി നിർത്തിയാൽ വെടിനിർത്തും എന്ന് സിറിയ

April 12th, 2012

syria-truce-epathram

ബെയ്റൂട്ട് : വിമതർ വെടി നിർത്തുകയാണെങ്കിൽ ഐക്യരാഷ്ട്ര സഭ അവശ്യപ്പെട്ട വെടിനിർത്തൽ പാലിക്കാൻ സൈന്യവും തയ്യാറാണ് എന്ന് സിറിയ അറിയിച്ചു. എന്നാൽ നേരത്തേ പ്രഖ്യാപിച്ച വെടിനിർത്തൽ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കവേ രൂക്ഷമായ പോരാട്ടം വിമതർ ശക്തമായ പ്രദേശങ്ങളിൽ തുടരുകയായിരുന്നു. വ്യാഴാഴ്ച്ച രാവിലെ സൈനിക നടപടികൾ നിർത്തി വെയ്ക്കും എന്നാണ് സൈനിക കേന്ദ്രങ്ങൾ അറിയിച്ചിട്ടുള്ളത്. എന്നാൽ വിമതരുടെ പക്ഷത്തുനിന്നും എന്തെങ്കിലും ആക്രമണം ഉണ്ടായാൽ തങ്ങൾ ശക്തമായ തിരിച്ചടി നൽകും എന്നും സൈന്യം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

വടക്കന്‍ കൊറിയ പുതിയ ആണവ പരീക്ഷണത്തിന് ഒരുങ്ങുന്നു

April 9th, 2012

North-Korea-Nuclear-epathram

സോള്‍: വടക്കന്‍ കൊറിയ പുതിയ ആണവ പരീക്ഷണത്തിനുള്ള ഒരുക്കം തുടങ്ങിയതായി തെക്കന്‍ കൊറിയയുടെ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്. ഇതോടെ വടക്കന്‍ കൊറിയ വീണ്ടും പ്രകോപനപരമായ തീരുമാനം എടുക്കുന്നതോടെ അന്താരാഷ്ട്ര സമൂഹത്തെ വെല്ലുവിളിക്കുകയാണ് ഇത് ഈ മേഖല കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് സാദ്ധ്യത വര്‍ദ്ധിപ്പിക്കും. തെക്കന്‍ കൊറിയയുടെ വക്താവ്‌ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറാനെതിരെ സൈനിക നടപടി : ഖത്തര്‍ എതിര്‍ക്കും

March 30th, 2012

sheikh-hamad-bin-jassim-bin-jabor-al-thani-epathram

ദോഹ: ഇറാനെതിരായ നീക്കത്തിന് ഖത്തര്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനി വ്യക്തമാക്കി. ഇറാനെതിരെ ശത്രുതാപരമായ ഒരു പ്രവര്‍ത്തനത്തിനും ഖത്തറിന്റെ മണ്ണ് ഒരിക്കലും അനുവദിക്കില്ല. അതുകൊണ്ടു തന്നെ ഖത്തറിലെ അല്‍ഉദൈദ് അമേരിക്കന്‍ സൈനിക ക്യാമ്പ് ഇറാനെതിരെ ഉപയോഗപ്പെടുത്തുന്നത് ഒട്ടും സ്വീകാര്യമല്ല എന്നാണ് ഖത്തറിന്റെ നിലപാട്. ഇത് ഇറാനും അമേരിക്കയ്ക്കും അറിയാവുന്നതാണെന്നും ഇരുപക്ഷവും പരസ്പരം പ്രകോപനമുണ്ടാക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനില്‍ നാറ്റോയ്ക്കെതിരെ വന്‍ റാലി

March 28th, 2012

anti-us-rally-pakistan-epathram

ഇസ്‌ലാമാബാദ് : നാറ്റോ സൈന്യത്തിന് വീണ്ടും ഗതാഗത സൌകര്യങ്ങള്‍ തുറന്നു കൊടുക്കരുത് എന്ന് പാക്കിസ്ഥാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു കൊണ്ട് തീവ്രവാദ സംഘങ്ങളിലെ പ്രവര്‍ത്തകര്‍ പാര്‍ലിമെന്റ് മന്ദിരത്തിനരികെ വന്‍ റാലി സംഘടിപ്പിച്ചു. അമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പാക്‌ പാര്‍ലിമെന്റില്‍ തുടങ്ങാന്‍ പോകുന്ന സാഹചര്യത്തിലാണ് ഈ പ്രതിഷേധ പ്രകടനം. ചര്‍ച്ചകള്‍ക്കൊടുവില്‍ നാറ്റോ സൈന്യത്തിന് സാധന സാമഗ്രികള്‍ എത്തിക്കുന്നതിനായുള്ള പാതകള്‍ വീണ്ടും തുറന്നു കൊടുക്കുന്ന കാര്യത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാവും എന്ന് കരുതപ്പെടുന്നു.

ദഫാ എ പാക്കിസ്ഥാന്‍ , ലഷ്കര്‍ എ തൈബ, ജമാഅത്ത് ഉദ് ദവ, അഹല്‍ എ സുന്നത്ത്‌ വല്‍ ജമാഅത്ത്, സിപാ എ സഹബ എന്നീ സംഘങ്ങളുടെ പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു.

ജിഹാദ്‌ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രവര്‍ത്തകര്‍ ഇന്തോ അമേരിക്കന്‍ ഇസ്രയേലി സഖ്യത്തിനെതിരെയും, അമേരിക്ക തുലയട്ടെ എന്നും അമേരിക്കന്‍ അധിനിവേശം അനുവദിക്കില്ല എന്നും മുദ്രാവാക്യങ്ങള്‍ മുഴക്കി. നാറ്റോ സഖ്യത്തിന് പാതകള്‍ തുറന്നു കൊടുത്താല്‍ അമേരിക്കന്‍ ഏജന്റുമാര്‍ പാക്കിസ്ഥാനില്‍ എത്തുമെന്നും പഴയത് പോലെ നിരപരാധികളായ പാക്‌ പൌരന്മാരെ കശാപ്പ് ചെയ്യുമെന്നും റാലിക്ക് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു. ദേശീയ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിവില്ലെങ്കില്‍ പാക്‌ രാഷ്ട്രീയ നേതാക്കളും സൈനിക തലവന്‍ ജെനറല്‍ അഷ്ഫാക് പര്‍വേസ് കയാനിയും രാജി വെയ്ക്കണം എന്നും ഇവര്‍ ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മാലി പ്രസിഡന്റിന്റെ വസതിക്ക് നേരെ ആക്രമണം

March 22nd, 2012

mali-unrest-epathram

ബമാക്കോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ പ്രസിഡന്റിന്റെ ഔദ്യാഗിക വസതി വിമത സൈന്യം ആക്രമിച്ചു. ബുധനാഴ്ച രാത്രിയാണ്  തലസ്ഥാനമായ ബമാക്കോയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിനു നേരെ ആക്രമണം നടത്തിയത്. മാലി ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിമത  സൈനികരുടെ അക്രമണം.

രാജ്യത്ത് അട്ടിമറി നീക്കം നടക്കുന്നതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു ബമാക്കോയിലെ ദേശീയ വാര്‍ത്താ ചാനല്‍ ആസ്ഥാനം അക്രമിച്ച വിമതസൈനികര്‍ ചാനലിന്റെ നിയന്ത്രണം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍  തലസ്ഥാനത്തിന്റെ ഭാഗിക നിയന്ത്രണം വിമതസൈനികര്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്.

- ലിജി അരുണ്‍

വായിക്കുക: , ,

Comments Off on മാലി പ്രസിഡന്റിന്റെ വസതിക്ക് നേരെ ആക്രമണം

നാസി വംശഹത്യയിലെ പ്രതി ദെംജാന്‍ജുക് അന്തരിച്ചു

March 18th, 2012
John Demjanjuk-epathram

ബെര്‍ലിന്‍:രണ്ടാം ലോക മഹായുദ്ധകാലത്ത് ജൂതരെ കൂട്ടക്കൊല ചെയ്തതിനു ശിക്ഷിക്കപ്പെട്ട നാസി ഭടന്‍ ജോണ്‍ ദെംജാന്‍ജുക് (91) തെക്കന്‍ ജര്‍മനിയിലെ റോസന്‍ജിമിലെ അഭയകേന്ദ്രത്തില്‍ അന്തരിച്ചു.

പോളണ്ടിലെ നാസി ക്യാമ്പില്‍ വച്ച് 28000 പേരെ കൊലപ്പെടുത്തിയ കുറ്റത്തിന് കഴിഞ്ഞ വര്‍ഷമാണ് ദെംജാന്‍ജുക്കിനു കോടതി അഞ്ചുവര്‍ഷം തടവു ശിക്ഷ വിധിച്ചത്. പ്രായാധിക്യം മൂലം ശിക്ഷയില്‍ ഇളവു ലഭിച്ചതോടെയാണ് അഭയകേന്ദ്രത്തില്‍ താമസം ആരംഭിച്ചത്.

വിചാരണയുടെ ഭാഗമായി യു.എസിലെ വീട്ടില്‍ നിന്ന് 2009 ലാണ് ദെംജാന്‍ജുക്കിനെ ജര്‍മനിയിലേക്ക് നാടുകടത്തിയത്. യുക്രേനിയന്‍ വംശജനാണ് ഇദ്ദേഹം. ഹിറ്റ്‌ലറുടെ ജന്മസ്ഥലമായ മ്യൂണിക്കില്‍ 18 മാസം നീണ്ട വിചാരണയില്‍ വീല്‍ചെയറില്‍ പലപ്പോഴും അവശനായാണ് ഇദ്ദേഹം ഹാജരായത്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

Comments Off on നാസി വംശഹത്യയിലെ പ്രതി ദെംജാന്‍ജുക് അന്തരിച്ചു

ഇസ്രയേൽ വ്യോമാക്രമണം തുടരുന്നു

March 11th, 2012

israel-air-strike-gaza-epathram

യെരൂശലേം : ഹമാസ് അധീനതയിലുള്ള ഗാസാ മുനമ്പിൽ ഇസ്രയേൽ തുടർന്നു വരുന്ന വ്യോമാക്രമണത്തിൽ 15 പലസ്തീൻകാർ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് ഇസ്രയേൽ നടത്തുന്ന ഏറ്റവും കടുത്ത ആക്രമണമാണിത്. ഇനിയും ആക്രമണം തുടരും എന്ന് ഇസ്രയേൽ അറിയിച്ചിട്ടുണ്ട്.

ഹമാസ് അധീന പ്രദേശത്തിന്റെ തെക്കേ ഭാഗത്ത് ഇന്നലെ നടന്ന അക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടതായി ഗാസയിൽ ഉള്ള വൈദ്യസംഘമാണ് അറിയിച്ചത്. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി.

ഇസ്രയേലി പൌരന്മാരെ ആക്രമിക്കാൻ ഉദ്ദേശിക്കുന്ന ആരെയും ഇസ്രയേൽ സൈന്യം ആക്രമിക്കും എന്ന് കഴിഞ്ഞ ദിവസം ഇസ്രയേൽ പ്രതിരോധ മന്ത്രാലയം പുറത്തു വിട്ട അറിയിപ്പിൽ പ്രതിരോധ മന്ത്രി എഹൂദ് ബറാൿ പ്രസ്താവിച്ചിരുന്നു.

അക്രമണം അവസാനിച്ചിട്ടില്ലെന്നും ഇത് ഒന്നു രണ്ട് ദിവസം കൂടി നീണ്ടു നില്ക്കും എന്നും മന്ത്രി റേഡിയോയിലും അറിയിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമേരിക്കൻ സൈനിക സാന്നിദ്ധ്യം ഇന്ത്യയിലും

March 4th, 2012

us-security-forces-in-india-epathram

വാഷിംഗ്ടൺ : ഇന്ത്യ ഉൾപ്പെടെ നിരവധി എഷ്യൻ രാജ്യങ്ങളിൽ അമേരിക്കൻ സൈനിക സാന്നിദ്ധ്യം നിലനിൽക്കുന്നുണ്ട് എന്ന് ഒരു ഉന്നത സൈനിക കമാണ്ടർ വെളിപ്പെടുത്തി. അമേരിക്കൻ കോൺഗ്രസിൽ ഒരു ചോദ്യത്തിന് മറുപടി പറയവെയാണ് ഈ കാര്യം വ്യക്തമായത്. ലെഷ്കർ എ തൊയ്ബ യുടെ പ്രവർത്തനങ്ങളെ തടയാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി അമേരിക്കൻ സൈന്യം ഏത് രീതിയിലാണ് സഹകരിച്ചു പ്രവർത്തിക്കുന്നത് എന്ന ചോദ്യത്തിനാണ് സൈനിക ഉദ്യോഗസ്ഥൻ മറുപടി പറഞ്ഞത്. ഇന്ത്യക്ക് പുറമെ നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, മാലി എന്നീ രാഷ്ട്രങ്ങളിലും ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ സഹായിക്കാനായി അമേരിക്കൻ സൈന്യം താവളം അടിച്ചിട്ടുണ്ട്.

പാക്കിസ്ഥാനിൽ നിന്നും പ്രവർത്തിക്കുന്ന ലെഷ്കർ എ തൊയ്ബ എറെ അപകടകാരിയായ സംഘടനയാണ് എന്നും ഇവർക്ക് അന്താരാഷ്ട്ര ലക്ഷ്യങ്ങൾ ഉണ്ട് എന്നും നേരത്തേ തയ്യാറാക്കി വായിച്ച റിപ്പോർട്ടിൽ പറയുന്നു. ലെഷ്കർ എ തൊയ്ബയെ തടുക്കാനായി ഇന്ത്യയുമായി അമേരിക്ക സഹകരിച്ചു പ്രവർത്തിക്കുകയാണ് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തങ്ങളെ ആക്രമിച്ചാല്‍ ഇസ്രയേലിന്റെ അന്ത്യം : ഇറാന്‍

February 25th, 2012

iran-nuclear-programme-epathram

ടെഹ്റാന്‍ : ഇസ്രായേല്‍ തങ്ങളെ ആക്രമിക്കുകയാണെങ്കില്‍ അത് ഇസ്രയേലിന്റെ അന്ത്യം കുറിക്കും എന്ന് ഇറാന്‍ പ്രതിരോധ മന്ത്രി മുന്നറിയിപ്പ്‌ നല്‍കി. ഇസ്രായേല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുകയാണെങ്കില്‍ അതിന് കടുത്ത ശിക്ഷ തന്നെ അനുഭവിക്കേണ്ടി വരും എന്ന ഇറാന്റെ ശക്തമായ താക്കീതാണിത്.

അടുത്ത കാലത്തായി ഇറാനെ ആക്രമിക്കും എന്ന് ഇസ്രായേല്‍ പലപ്പോഴായി സൂചിപ്പിച്ചു വരുന്നതിനു മറുപടി ആയാണ് ഇറാന്റെ ഈ താക്കീത്‌. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇസ്രയേലിനൊപ്പം ഇറാന്‍ ആണവ ആയുധങ്ങള്‍ വികസിപ്പിക്കുന്നതായി ആരോപിക്കുമ്പോഴും തങ്ങള്‍ ആണവ ഊര്‍ജ്ജ ഉല്‍പ്പാദനം പോലുള്ള സമാധാനപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ആണവ പദ്ധതികള്‍ നടപ്പിലാക്കുന്നത് എന്ന് ഇറാന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

8 of 2178920»|

« Previous Page« Previous « അമേരിക്കന്‍ പോലീസ്‌ മുസ്ലിം പള്ളികളില്‍ നിരീക്ഷണം നടത്തി
Next »Next Page » റേഡിയോ പ്രക്ഷേപണത്തിന്റെ വ്യാപ്തി »



  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine