Monday, April 23rd, 2012

ഡെര്‍ട്ടി പിക്ചര്‍ സം‌പ്രേക്ഷണം ചെയ്യുന്നതിനു വിലക്ക്

dirty-picture-vidya-balan-epathram
വിദ്യാബാലന്‍ നായികയായി അഭിനയിച്ച  ബോളിവുഡ് ചിത്രം ഡെര്‍ട്ടി പിക്ചര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. ചിത്രം പകല്‍ സമയത്ത് സം‌പ്രേക്ഷണം ചെയ്യരുതെന്ന് വാര്‍ത്താവിതരണ മന്ത്രാലയം ആവശ്യപ്പെട്ടു.  സോണി ടി. വിയാണ് ഞായറാഴ്ച ഉച്ചക്ക് 12 മണിക്കും രാത്രി 8 മണിക്കും ചിത്രം സം‌പ്രേക്ഷണം ചെയ്യുമെന്ന് പറഞ്ഞിരുന്നത്. ഇതിന്റെ പേരില്‍ ധാരാളം പരസ്യവും അടുത്ത ദിവസങ്ങളില്‍ സോണി ടി. വി.യില്‍ വന്നിരുന്നു. ചിത്രത്തിന്റെ സം‌പ്രേക്ഷണാവകാശം എട്ടുകോടിക്കാണ്  നിര്‍മ്മാതാവായ ഏക്‍ദ കപൂറില്‍ നിന്നും വാങ്ങിയത്.
ചൂടന്‍ രംഗങ്ങളുടെ അതിപ്രസരം ഉണ്ടെന്നതിന്റെ പേരില്‍ ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ ചിത്രമാണ് ഇത്. മിലാന്‍ ലുധീരിയ ഒരുക്കിയ ചിത്രം  വന്‍ ഹിറ്റായിരുന്നു.  തെന്നിന്ത്യന്‍ മാദക റാണിയായിരുന്ന സില്‍ക്ക് സ്മിതയുടെ ജീവിത്തോട് സാദൃശ്യം ഉണ്ടെന്ന് പറയപ്പെടുന്ന ചിത്രത്തിലെ അഭിനയത്തിന് വിദ്യാബാലന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine