Friday, November 18th, 2011

‘ദൈവസൂത്രം’ അവാര്‍ഡുകള്‍ വാരിക്കൂട്ടി ബാലചലച്ചിത്രോത്സവം കൊടിയിറങ്ങി

കോഴിക്കോട്: നാല് ദിവസം നീണ്ട കുട്ടികളുടെ ചലച്ചിത്രോത്സവത്തിന് കൊടിയിറങ്ങി. 138 ചലച്ചിത്രങ്ങളാണ് മേളയില്‍ മാറ്റുരച്ചത്. കാസര്‍കോട് പീലിക്കോട് സി.കെ.എന്‍.എസ്. ജി.എച്ച്.എസ്.എസ്. തയ്യാറാക്കിയ ദൈവസൂത്രത്തിനാണ് കുട്ടികള്‍ നിര്‍മിച്ച മികച്ച ചിത്രത്തിനുള്ള ചീഫ് മിനിസ്‌റ്റേഴ്‌സ് അവാര്‍ഡ് ലഭിച്ചത്. ഒരു ലക്ഷം രൂപയും ചീഫ് മിനിസ്‌റ്റേഴ്‌സ് ട്രോഫിയുമാണ് പുരസ്‌കാരം. കൂടാതെ മികച്ച നടനായി പീലിക്കോട് സി.കെ.എന്‍.എസ്. ജി.എച്ച്.എസ്.എസ്സിലെ ദിന്‍കര്‍ലാല്‍ (ദൈവസൂത്രം), മികച്ച സംവിധായികയായി പീലിക്കോട് സി.കെ.എന്‍.എസ്. ജി.എച്ച്.എസ്.എസ്സിലെ നിബിഷ ടി.കെ. (ദൈവസൂത്രം) യെയും തെരഞ്ഞെടുത്തു. കുട്ടികള്‍ക്കുവേണ്ടി നിര്‍മിച്ച മികച്ച ചിത്രത്തിനുള്ള 50,000 രൂപയും എജ്യുക്കേഷന്‍ മിനിസ്‌റ്റേഴ്‌സ് ട്രോഫിയുമടങ്ങുന്ന പുരസ്‌കാരം കോഴിക്കോട് കാരയാട് എ.എല്‍.പി. സ്‌കൂള്‍ നിര്‍മിച്ച ‘പറഞ്ഞില്ല കേട്ടുവോ’ എന്ന ചിത്രത്തിനു ലഭിച്ചു. തിരുവനന്തപുരം കണിയാപുരം ബി.ആര്‍.സി. യിലെ ലീധയാണ് (ടെന്‍, നയന്‍, എയ്റ്റ്) മികച്ച നടി. പതിനായിരം രൂപയും ശില്പവുമാണ് ഇവര്‍ക്കുള്ള പുരസ്‌കാരം.
കുട്ടികള്‍ നിര്‍മിച്ച ചിത്രങ്ങള്‍, കുട്ടികള്‍ക്കുവേണ്ടി നിര്‍മിച്ച ചിത്രങ്ങള്‍ എന്നിങ്ങനെ തിരിച്ച് പ്രൈമറി, സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി, ബി.ആര്‍.സി. വിഭാഗങ്ങളില്‍ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി. കുട്ടികള്‍ നിര്‍മിച്ച ചിത്രങ്ങളില്‍ കൊല്ലം തലവൂര്‍ ഗവ. യു.പി. സ്‌കൂള്‍ നിര്‍മിച്ച ‘അനുവിന്റെ വിചിന്തനങ്ങള്‍’ പ്രൈമറി വിഭാഗത്തിലും മലപ്പുറം കോഡൂര്‍ എ.കെ.എം.എച്ച്.എസ്. നിര്‍മിച്ച ‘പൂതപ്പാട്ടിന് ശേഷം’ സെക്കന്‍ഡറി വിഭാഗത്തിലും പീലിക്കോട് സി.കെ.എന്‍.എസ്.ജി.എച്ച്.എസ്.എസ്. നിര്‍മിച്ച ‘ദൈവസൂത്രം’ സീനിയര്‍ സെക്കന്‍ഡറി വിഭാഗത്തിലും തിരുവനന്തപുരം പാലോട് ബി.ആര്‍.സി. നിര്‍മിച്ച ‘ഒറ്റമണിച്ചിലങ്ക’ ബി.ആര്‍.സി. വിഭാഗത്തിലും മികച്ച ചിത്രത്തിനുള്ള അവാര്‍ഡുകള്‍ നേടി.
കുട്ടികള്‍ക്കുവേണ്ടി നിര്‍മിച്ച ചിത്രങ്ങളുടെ വിഭാഗത്തില്‍ കോഴിക്കോട് കാരയാട് എ.എല്‍.പി. സ്‌കൂളിന്റെ ‘പറഞ്ഞില്ല കേട്ടുവോ’ പ്രൈമറി വിഭാഗത്തിലും കണ്ണൂര്‍ ഉറുസുലൈന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ‘മഷിപ്പേന’ സെക്കന്‍ഡറി വിഭാഗത്തിലും തൃശ്ശൂര്‍ ശ്രീ ശാരദ ഗേള്‍സ് എച്ച്.എസ്.എസ്സിന്റെ ‘വൃശ്ചികത്തിലെ ആല്‍മരം’ സീനിയര്‍ സെക്കന്‍ഡറി വിഭാഗത്തിലും കാസര്‍കോട് ചിറ്റാരിക്കല്‍ ബി.ആര്‍.സി. നിര്‍മിച്ച ‘നിധി’ ബി.ആര്‍.സി. വിഭാഗത്തിലും മികച്ച ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരം നേടി.
വിഷ്വല്‍ എജ്യുക്കേഷനും കമ്യൂണിക്കേഷനും നല്‍കിയ സംഭാവന പരിഗണിച്ച് ‘ഐ.ടി. അറ്റ് സ്‌കൂള്‍ വിക്‌ടേഴ്‌സ്’ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. സ്റ്റേറ്റ് സ്‌കൂള്‍ ഓഫ് എജ്യുക്കേഷണല്‍ സൊസൈറ്റിയാണ് മേള സംഘടിപ്പിച്ചത്.
സമാപനസമ്മേളനം കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിനെ പോലെയുള്ള ഒരു സിനിമാ പഠനകേന്ദ്രം കേരളത്തില്‍ തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഇതിന് എല്ലാ സഹായങ്ങളും നല്‍കാന്‍ തയ്യാറാണ്. സംസ്ഥാനസര്‍ക്കാറാണ് മുന്‍കൈയെടുക്കേണ്ടത്. കുട്ടികളുടെ സിനിമകളില്‍നിന്ന് മുതിര്‍ന്നവര്‍ക്ക് ഏറെ പഠിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംവിധായകന്‍ എം. മോഹനനും മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും ചേര്‍ന്ന് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ചടങ്ങില്‍ മേയര്‍ എ.കെ. പ്രേമജം അധ്യക്ഷത വഹിച്ചു. കളക്ടര്‍ പി.ബി. സലിം. ഫിയാഫ് ഫസ്റ്റ് വൈസ്പ്രസിഡന്റ് പി.വി. ഗംഗാധരന്‍, കോര്‍പ്പറേഷന്‍ പ്രതിപക്ഷനേതാവ് എം.ടി. പത്മ, കൗണ്‍സിലര്‍ പി. കിഷന്‍ചന്ദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി, എസ്.ഐ.ഇ.ടി. ഡയറക്ടര്‍ സാബുസെബാസ്റ്റ്യന്‍, ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ കെ. കമലം എന്നിവര്‍ സംസാരിച്ചു.

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine