യെന്തിരന്‍ സിനിമയുടെ കഥ മോഷണം : സംവിധായകന്​ ജാമ്യമില്ലാ വാറണ്ട്​

January 31st, 2021

enthiran-epathram

ചെന്നൈ : സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് – ഐശ്വര്യ റായ് ജോഡി അഭിനയിച്ച സൂപ്പര്‍ ഹിറ്റ്‌ സിനിമ യന്തിരന്‍ ചിത്രീകരിച്ചത് തന്റെ ജിഗുബ എന്ന കഥ മോഷ്ടിച്ചു കൊണ്ടാണ് എന്ന് കഥാകൃത്ത് നല്‍കിയ ഹര്‍ജിയില്‍ സിനിമയുടെ സംവി ധായ കന്‍ ശങ്കറിന്ന് ജാമ്യമില്ലാ വാറണ്ട്. എഗ്മോർ മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് കോടതി (2) യാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

ജിഗുബ എന്ന പേരില്‍ പ്രസിദ്ധീകരിച്ച തന്‍റെ കഥ യാണ് യന്തിരൻ എന്ന പേരില്‍ സംവിധായകന്‍ ശങ്കർ ചിത്രീ കരിച്ചത് എന്നു കാണിച്ച് എഴുത്തു കാരൻ അരൂർ തമിഴ് നാടൻ നൽകിയ ഹര്‍ജി യിലെ  കേസിലാണ് കോടതി വാറണ്ട് പുറ പ്പെടുവി ച്ചിരി ക്കുന്നത്.

പലപ്പോഴായി അറിയിപ്പ് ഉണ്ടായിട്ടും ശങ്കര്‍ കോടതി യിൽ ഹാജരായില്ല. തുടർന്നാണ് ശങ്കറിന്ന് എതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഫെബ്രു വരി 19 ന് കേസ് വീണ്ടും പരിഗണിക്കും.

ജിഗുബ എന്ന കഥ 1996 ൽ ഒരു തമിഴ് മാഗസി നിൽ പ്രസിദ്ധീ കരി ച്ചിരുന്നു. പിന്നീട് 2007 ൽ ദിക് ദിക് ദീപിക ദീപിക എന്ന പേരിൽ പുന: പ്രസി ദ്ധീ കരിച്ചു. തുടർന്ന് കഥ മോഷ്ടിച്ച് യന്തിരൻ സിനിമ നിർമ്മിച്ചു എന്നും ഹര്‍ജിയില്‍ പറയുന്നു.

2010 ല്‍ റിലീസ് ചെയ്ത ‘യന്തിരൻ’  ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സൂപ്പര്‍ ഹിറ്റ് ആയിരുന്നു. ഹിന്ദി അടക്കം വിവിധ ഭാഷ കളില്‍ ഡബ്ബ് ചെയ്തു പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പിന്നീട് യന്തിരന്‍ രണ്ടാം ഭാഗം ‘2.0’ എന്ന പേരിലും 2017 ല്‍ റിലീസ് ചെയ്തിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഐശ്വര്യക്ക് ബേബി ഷവര്‍

October 19th, 2011

Aishwarya-Rai-Pregnant-epathram

മുംബൈ:  ഐശ്വര്യയ്ക്ക് ഏഴു മാസം കഴിഞ്ഞതോടെ അമ്മായിയമ്മ ജയ ബച്ചന്‍, ഐശ്വര്യയ്ക്കായി വന്‍ ബേബി ഷവര്‍ നടത്താനുള്ള തയാറെടുപ്പിലാണ്. ഇന്ത്യ മുഴുവന്‍ കാത്തിരിക്കുന്ന ഒരു കുട്ടിയാണ് ഐശ്വര്യക്ക് പിറക്കാന്‍ പോകുന്നത്. ജനിക്കുന്നതിനു മുന്പേ തന്നെ താരപരിവേഷം ലഭിച്ച കുഞ്ഞ്. ഇന്ന് ബച്ചന്‍ കുടുംബത്തിന്റെ മുംബൈയിലെ വീട്ടില്‍ അമ്മയ്ക്കും പിറക്കാനിരിക്കിക്കുന്ന കുഞ്ഞിനും ആശംസകള്‍ അറിയിക്കാന്‍ ബോളിവുഡ് ഒന്നടങ്കം എത്തും.  എല്ലാ ആഘോഷങ്ങളും ആചാരങ്ങളും വലിയ രീതിയില്‍ കൊണ്ടാടും.
ഒരാളേയും ഒഴിവാക്കാതെ എല്ലാവരേയും ക്ഷണിക്കുന്നതിന്‍റെ തിരക്കിലായിരുന്നു ജയ. ഐശ്വര്യ എന്തു ധരിക്കണം ഏതു ജ്വല്ലറി തെരഞ്ഞെടുക്കണം, പാട്ട്, നൃത്തം തുടങ്ങി എല്ലാം ജയയാണു തീരുമാനിച്ചത്. ബേബി ഷവറിനു ശേഷം ഐശ്വര്യ തന്‍റെ സ്വന്തം വീട്ടിലേക്കു പോകും. അവിടെയുമുണ്ടാകും ബന്ധുക്കള്‍ക്കു വേണ്ടിയുള്ള ചടങ്ങ്. ജയ മാത്രമല്ല അഭിഷേകിന്‍റെ സഹോദരി ശ്വേതയും അതിഥികളെ ക്ഷണിക്കുന്നതിന്‍റെ തിരക്കിലാണ്. ഗൗരി ഖാന്‍, സുസെയ്ന്‍ റോഷന്‍, മാന്യത ദത്ത്, മഹീപ് കപൂര്‍, ഭാവന പാണ്ഡെ, സൊണാലി ബെന്ദ്രെ, സൃഷ്ടി ആര്യ, കിരണ്‍ ഖേര്‍, മന ഷെട്ടി, കജോല്‍, ട്വിങ്കിള്‍ ഖന്ന, ശ്രീദേവി തുടങ്ങി പ്രമുഖരെല്ലാം ബച്ചന്‍ ബഹുവിന് ആശംസകള്‍ അറിയിക്കാനെത്തും. ജയ്പൂരില്‍ ബോല്‍ ബച്ചന്‍റെ ഷൂട്ടിങ്ങിനിടയില്‍ നിന്ന് അഭിഷേക് നേരത്തെ തന്നെ ഐശ്വര്യയുടെ അടുത്ത് എത്തിക്കഴിഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാവണന്‍ 1280 പ്രിന്റുമായി എത്തുന്നു

June 18th, 2010

aishwarya-raiരണ്ടു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം മണിരത്നം ചിത്രം രാവണന്‍ എത്തുന്നു. ബോളിവുഡിലെയും തെന്നിന്ത്യയിലേയും വലിയ ഒരു താര നിര തന്നെ അണി നിരത്തിയാണ് മൂന്ന് ഭാഷകളിലായി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഹിന്ദിയില്‍ അഭിഷേകും ഐശ്വര്യയും ജോഡികളാകുമ്പോള്‍ തമിഴില്‍ നായകന്‍ വിക്രം ആണ്. മലയാളത്തിലെ യുവ സൂപ്പര്‍ താരം പ്രിഥ്വിരാജും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

ഏകദേശം 120 കോടി രൂപ ചിലവ് വരുന്ന രാവണന്‍ മണിരത്നത്തിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാണ്. ഓസ്കര്‍ ജേതാവ് എ. ആര്‍. റഹ്മാന്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു.

ravan-movie

ഷൂട്ടിംഗിനിടയിലെ ഒരു രംഗം

അഭ്രപാളിയില്‍ ദൃശ്യ വിസ്മയം തീര്‍ക്കുവാനായി സന്തോഷ് ശിവനാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. മണിരത്നത്തിന്റെ മദ്രാസ് ടാക്കീസും റിലയന്‍സ് ബിഗ് പിക്ചേഴ്സും ചെര്‍ന്ന് ലോകത്തെമ്പാടുമായി പ്രദര്‍ശിപ്പിക്കുവാന്‍ 1280 പ്രിന്റുകളാണ് തയ്യാറാക്കിയിട്ടുള്ളത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« സംവിധായകന്‍ പി. ജി. വിശ്വംഭരന്‍ അന്തരിച്ചു
എന്‍.എഫ്. വര്‍ഗ്ഗീസ് എന്ന അതുല്യ നടന്‍ »ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine