
പാലക്കാട് : പതിനാലാം ജോണ്‍ അബ്രഹാം ദേശീയ പുരസ്കാര ദാന ചടങ്ങ് പാലക്കാട് വെച്ച് നടന്നു. ജോണ്‍ അബ്രഹാം ദേശീയ പുരസ്കാരങ്ങള്‍ക്ക് വേണ്ടി നടത്തുന്ന ഇന്ത്യന്‍ ഡോക്യുമെന്ററി ഹ്രസ്വ ചിത്ര ഉത്സവത്തിന്റെ സമാപന സമ്മേളനത്തോട് അനുബന്ധിച്ചാണ് പുരസ്കാര ദാനം നടന്നത്. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടന്ന ചലച്ചിത്രോല്‍സവത്തിന്റെ സമാപന സമ്മേളനത്തില്‍ മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച “ഇവന്‍ മേഘരൂപന്‍ ” എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവും, ചിത്രത്തില്‍ മുഖ്യ കഥാപാത്രമായ കവിയുടെ വേഷം അനശ്വരമാക്കിയ നടനുമായ പ്രകാശ് ബാരെ യ്ക്ക് ജോണ്‍ അബ്രഹാം ദേശീയ പുരസ്കാരം പ്രശസ്ത സംവിധായകന്‍ ആനന്ദ് പട് വര്‍ദ്ധന്‍ സമ്മാനിച്ചു. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ അദ്ധ്യക്ഷന്‍ വി. കെ. ജോസഫ്, ചലച്ചിത്ര നിരൂപകന്‍ ജി. പി. രാമചന്ദ്രന്‍ , സംവിധായകന്‍ ഷെറി (ആദി മദ്ധ്യാന്തം) എന്നിവര്‍ സന്നിഹിതരായിരുന്നു.



ചങ്ങരംകുളം : കാണി വാര്‍ഷിക പരിപാടികളുടെ ഭാഗമായി ജോണ്‍ അബ്രഹാം അനുസ്മരണം സംഘടിപ്പിക്കുന്നു. മെയ് 30ന് കാലത്ത് 10 മണിക്ക് ചങ്ങരംകുളം കൃഷ്ണ മൂവീസില്‍ വാര്‍ഷിക പരിപാടികള്‍ ആരംഭിക്കും. വൈകുന്നേരം 3 മണിക്ക് ചങ്ങരംകുളം റഗുലേറ്റഡ് മാര്‍ക്കറ്റില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ കെ. പി. രാമനുണ്ണി കാണി വാര്ഷിക പ്പതിപ്പിന്റെ പ്രകാശനം നിര്‍വ്വഹിക്കും. ആലങ്കോട് ലീലാകൃഷ്ണന്‍ അധ്യക്ഷനായിരിക്കും. തുടര്‍ന്ന് സൂഫി പറഞ്ഞ കഥ എന്ന സിനിമയെ കുറിച്ചുള്ള : സംവാദം നടക്കും. അവതരണം: കെ. എ. മോഹന്‍ ദാസ്, പങ്കെടുക്കുന്നവര്‍ : കെ. പി. രാമനുണ്ണി, പ്രകാശ് ബാരെ, തമ്പി ആന്റണി, റഫീക് അഹമ്മദ്, കുമാര്‍ എടപ്പാള്‍ എന്നിവര്‍.




















