ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു

January 31st, 2021

singer-somadas-ePathram
കൊല്ലം : ഗായകൻ സോമദാസ് ചാത്തന്നൂർ (42) അന്തരിച്ചു. കൊവിഡ് ബാധിച്ച് കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിൽ ആയിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.

കൊവിഡ് ബാധയെ തുടര്‍ന്നാണ് സോമ ദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയെ തുടർന്ന് കൊവിഡ് രോഗമുക്തൻ ആവുകയും ചെയ്തിരുന്നു. തീവ്ര പരി ചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ ഇരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്.

ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോ യിലെ മത്സരാർത്ഥി എന്ന നിലയി ലാണ് സോമദാസ് ശ്രദ്ധിക്ക പ്പെട്ടത്. ഗാനമേള കളി ലൂടെ വിദേശ രാജ്യ ങ്ങളിലും പ്രശസ്തനായി. പിന്നണി ഗാന രംഗത്തും തിളങ്ങി.

ഏഷ്യാനെറ്റിലെ തന്നെ ബിഗ്‌ബോസ്സ് റിയാലിറ്റി ഷോ യിൽ കഴിഞ്ഞ സീസണില്‍ സോമദാസ്‌ പങ്കാളി ആയി. ഭാര്യയും നാലു പെൺ മക്കളും ഉണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എസ്. പി. ബി. യുടെ രോഗ ശമന ത്തിന് വേണ്ടി കൂട്ട പ്രാർത്ഥന

August 20th, 2020

s-p-balasubrahmanyam-spb-ePathram
ചെന്നൈ : കൊവിഡ് രോഗ ബാധിതനായി അത്യാസന്ന നില യിൽ കഴിയുന്ന പ്രമുഖ ഗായ കൻ എസ്. പി. ബാല സുബ്രഹ്മണ്യ ത്തിന്റെ രോഗ ശമന ത്തിനും സുഖ പ്രാപ്തിക്കും വേണ്ടി കൂട്ട പ്രാർത്ഥന നടത്തുവാന്‍ ആഹ്വാനം.

ആഗസ്റ്റ് 20 വ്യാഴാഴ്ച വൈകുന്നേരം ആറു മണിക്ക് എസ്. പി. ബി. യുടെ പാട്ടു കൾ വെക്കു വാനും കൂട്ട പ്രാർത്ഥന നടത്തു വാനുമാണ് സംവിധായകന്‍ ഭാരതി രാജ ആവശ്യ പ്പെട്ടിരി ക്കുന്നത്.

ഇളയരാജ, എ. ആർ. റഹ്മാൻ, രജനി കാന്ത്, കമൽ ഹാസൻ, വൈര മുത്തു, നടീ നട ന്മാര്‍, സംവിധായകർ, നിർമ്മാതാക്കൾ, മറ്റു സിനിമാ പ്രവര്‍ത്തകര്‍, മാധ്യമ പ്രവർത്തകർ, ലോക മെമ്പാടുമുള്ള ലക്ഷ ക്കണക്കിന് എസ്. പി. ബി. ആരാധ കരും അതാത് സ്ഥലങ്ങ ളിൽ നിന്നും ഓണ്‍ ലൈന്‍ വഴി കൂട്ട പ്രാർത്ഥന യില്‍ പങ്കു ചേരും.

കൊവിഡ് രോഗ ലക്ഷണങ്ങളെ തുടർന്ന് ആഗസ്റ്റ് അഞ്ചിന് ആയിരുന്നു എസ്. പി. ബാല സുബ്ര മണ്യത്തെ ചെന്നൈ യിലെ എം. ജി. എം. ആശുപത്രിയിൽ പ്രവേശി പ്പിച്ചത്.

താന്‍ കൊവിഡ് ബാധിതന്‍ ആണെന്നുള്ള വിവരം എസ്. പി. ബി. തന്നെയാണ് ഫേയ്സ് ബുക്കി ലൂടെ അറിയിച്ചി രുന്നത്. പിന്നീട് രോഗം ഗുരുതരം ആയ തോടെ ജീവന്‍ രക്ഷാ ഉപ കരണ ങ്ങളുടെ സഹായ ത്തോടെ യാണ് വെൻറി ലേറ്റ റില്‍ കഴിയുന്നത്.

എന്നാല്‍ ആരോഗ്യ നില ഗുരുതര മായി തുടരുന്ന സാഹ ചര്യത്തിലും എസ്. പി. ബി. യുടെ മകന്‍ എസ്. പി. ചരണ്‍ ഫേയ്സ് ബുക്കിലൂടെ എല്ലാ ദിവസ വും അദ്ദേഹ ത്തി ന്റെ രോഗ വിവര ങ്ങള്‍ ആരാധ കരു മായി പങ്കു വെക്കു ന്നുണ്ട്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എസ്. ജാനകിയമ്മ 82 ന്റെ നിറവിൽ

April 23rd, 2020

singer-s-janaki-ePathram
ഇന്ത്യൻ ചലച്ചിത്ര ഗാന ശാഖ യിലെ ശബ്ദ സൗകുമാര്യ ത്തിനു 82 വയസ്സ്. നിത്യ ഹരിത ങ്ങളായ നിരവധി സുന്ദര ഗാനങ്ങൾ പാടുവാൻ ഭാഗ്യം സിദ്ധിച്ച അപൂർവ്വ ശബ്ദ മാധുര്യമാണ് ജാനകിയമ്മ യുടേത്. 1200 ൽ അധികം മലയാള സിനിമാ ഗാനങ്ങൾക്ക് ജാനകിയമ്മ ശബ്ദം പകർന്നിട്ടുണ്ട്.

ആന്ധ്ര പ്രദേശിൽ ഗുണ്ടൂർ ജില്ല യിലെ പള്ള പട്ടല യിൽ സിസ്തല ശ്രീരാമ മൂർത്തി – സത്യവതി ദമ്പതികളുടെ മകളായി 1938 ഏപ്രിൽ 23 ന്‌ എസ്. ജാനകി ജനിച്ചു. കുഞ്ഞു നാളിലെ സംഗീത വാസന പ്രകടി പ്പി ച്ചിരുന്നു.

എന്നാൽ ശാസ്ത്രീയമായി സംഗീത പഠന ത്തിനുള്ള സാഹച ര്യം അന്നുണ്ടാ യിരു ന്നില്ല. പിന്നീട് പത്താം വയസ്സിൽ പൈതി സ്വാമി യുടെ കീഴിൽ ശാസ്‌ത്രീയ സംഗീത പഠനം ആരംഭിച്ചു.

1956 ൽ ഓൾ ഇന്ത്യ റേഡിയോയിൽ ലളിത ഗാന മത്സര ത്തിൽ പങ്കെടുത്തു രണ്ടാം സ്ഥാനം നേടി. അത് ജാനകിയുടെ സംഗീത ജീവിത ത്തിൽ വലിയ വഴി ത്തിരിവ് ഉണ്ടാക്കി.

1957 ൽ ‘വിധിയിൻ വിളയാട്ട്‌’ എന്ന തമിഴ്‌ സിനിമ യിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചു കൊണ്ട് എസ്‌. ജാനകി ചല ച്ചിത്ര പിന്നണി ഗായിക യായി അരങ്ങേറ്റം കുറിച്ചു.

അതേ വർഷം തന്നെ ‘മിന്നുന്ന തെല്ലാം പൊന്നല്ല’ എന്ന സിനിമ യിലൂടെ മലയാള ത്തിലും പാടി. ഈ ചിത്രത്തി ലെ ‘ഇരുൾ മൂടുകയോ എൻ വാഴ്‌വി ൽ..’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആദ്യവർഷം തന്നെ അഞ്ചു ഭാഷാ ചിത്ര ങ്ങളിൽ പാടുവാൻ ഭാഗ്യം ലഭിച്ചു.

തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, കൊങ്ങിണി, തുളു എന്നിവ കൂടാതെ സംസ്‌കൃതം, മറാഠി, ഹിന്ദി, ബംഗാളി, ഒറിയ, സിംഹള, ഇംഗ്ലീഷ്‌, ജർമ്മൻ ഭാഷ കളിലും ആലാപന സാന്നിദ്ധ്യം അറി യിച്ചു.

നാൽപത്തിയൊന്ന് സംസ്ഥാന ചലച്ചിത്ര പുര സ്‌കാ രങ്ങൾ, നാലു ദേശീയ ചല ച്ചിത്ര പുര സ്കാര ങ്ങൾ, മറ്റു നിരവധി ചാനൽ – സാംസ്കാരിക കൂട്ടായ്മ കളുടെ പുരസ്കാരങ്ങൾ ജാനകിയമ്മ യെ തേടി എത്തി. ഏറ്റവും കൂടുതൽ (14 തവണ) സംസ്ഥാന അവാർഡു കൾ ലഭിച്ചത് മലയാള സിനിമ യിൽ നിന്നുമാണ്.

1976 ൽ പതിനാറു വയതിനിലേ എന്ന തമിഴ്‌ ചിത്രത്തിലെ ‘സിന്ദൂര പൂവേ…’ എന്നു തുട ങ്ങുന്ന ഗാന ത്തിനാണ്‌ ആദ്യ മായി ദേശീയ പുരസ്‌കാരം ലഭിച്ചത്‌.

1980 ൽ ‘ഓപ്പോൾ’ എന്ന മലയാള ചിത്രത്തിലെ ‘ഏറ്റു മാനൂർ അമ്പല ത്തിൽ എഴുന്നെ ള്ളത്ത്…’ എന്ന ഗാന ത്തിനും 1984 ൽ തെലുങ്കു ചിത്രമായ `സിതാര’ യിൽ ‘വെന്നല്ലോ ഗോദാരി ആനന്ദം…’ എന്ന ഗാന ത്തിനും 1992 ൽ `തേവർ മകൻ’ എന്ന തമിഴ് സിനിമ യിലെ ‘ഇഞ്ചി ഇടുപ്പഴകാ…’എന്ന ഗാന ത്തിനും ദേശീയ  അവാര്‍ഡ് നേടി.

2017 ഒക്‌ടോബർ 28 ന് സിനിമയിലും പൊതു വേദി യിലും പാടുന്നത് അവസാ നിപ്പിച്ചു.  മൈസൂരു മാനസ ഗംഗോത്രി യിലെ ഓപ്പൺ‍ എയർ ഓഡി റ്റോറി യത്തിൽ തിങ്ങി നിറഞ്ഞ ആയിര ങ്ങളുടെ മുന്നില്‍ നാല്‍പതോളം ഗാന ങ്ങള്‍ ആലപിച്ചു കഴിഞ്ഞ തിനു ശേഷ മാണ് സ്വത സിദ്ധമായ ചിരി യോടെ ജാനകി യമ്മ താന്‍ പാട്ടു നിര്‍ത്തി യതായി പ്രഖ്യാപിച്ചത്.

(തയ്യാറാക്കിയത് : പി. എം. മുഹമ്മദ് മുസ്തഫ – മുത്തു)

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലതാ മങ്കേഷ്കറിനെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

November 12th, 2019

latamangeshkar_epathram

ഗായിക ലതാ മങ്കേഷ്കറിനെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ തിങ്കളാഴ്ച പുലർച്ചെ പ്രവേശിപ്പിച്ചു.

സെപ്റ്റംബർ 28 ന് 90 വയസ്സ് തികഞ്ഞ ഗായികയുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നു. പുലർച്ചെ രണ്ടുമണിയോടെയാണ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിലാണെന്നും ഐസിയുവിലാണെന്നും വിവരം.

ഹിന്ദിയിൽ മാത്രം ആയിരത്തിലധികം ഗാനങ്ങൾക്ക് ശബ്ദം നൽകിയ മങ്കേഷ്കറിന് 2001 ൽ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്‌ന അവാർഡ് ലഭിച്ചു.

ഇന്ത്യയിലെ ഏറ്റവും ആദരണീയനായ ബാക്ക്ബാക്ക് ഗായകരിലൊരാളായ ലതാ മങ്കേഷ്കർ 1929 സെപ്റ്റംബർ 28 നാണ് ജനിച്ചത്. ദാദാസാഹേബ് ഫാൽക്കെ അവാർഡ് ജേതാവായ ലത മഗേഷ്കറിനെ ഭാരത് രത്‌ന ബഹുമതി നൽകിയും രാജ്യം ആദരിച്ചിട്ടുണ്ട്. എം‌.എസ്. സുബ്ബലക്ഷ്മിക്ക് ശേഷം ഇത് സ്വീകരിക്കുന്ന രണ്ടാമത്തെ ഗായികയാണ് ലത. ഫ്രാൻസ് 2007 ൽ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡ് (ഓഫീസർ ഓഫ് ദി ലെജിയൻ ഓഫ് ഓണർ) അവർക്ക് നൽകി ആദരിച്ചു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »


« രജനികാന്ത് ചിത്രത്തിൽ മഞ്ജു വാര്യര്‍
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ്വ ചലച്ചിത്ര മേള »ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine