നടന്‍ തിലകന്‍ ആശുപത്രിയില്‍

August 1st, 2012

THILAKAN-epathram

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വാണിയം കുളത്തെ പി. കെ. ദാസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന്‍ തിലകനെ തൃശ്ശൂര്‍ ജൂബിലി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ന്യൂമോണിയയും വൃക്കകളുടെ പ്രവര്‍ത്തനത്തില്‍ തകറാറും ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്കാജനകമായി ഒന്നും ഇല്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

റെയില്‍ പാളത്തില്‍ തലവെയ്ക്കാന്‍ താനില്ല: തിലകന്‍

June 25th, 2012
THILAKAN-epathram
നടന്‍ തിലകന്‍ അപേക്ഷ നല്‍കുകയാണെങ്കില്‍ സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയില്‍ തിരിച്ചെടുക്കും എന്ന  ഭാരവാഹികളുടെ പ്രസ്ഥാവനയോട് നടന്‍ തിലകന്‍ രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കി. റെയില്‍ പാളത്തില്‍ വീണ്ടും തലവെക്കുവാന്‍ താന്‍ ഇല്ലെന്നും അഭിനയം നിര്‍ത്തേണ്ടി വന്നാലും താന്‍ അമ്മയിലേക്ക് ഇല്ലെന്നും ആയിരുന്നു തിലകന്റെ പ്രതികരണം. അമ്മയുടെ നേതൃത്വവുമായി അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് കുറച്ചു കാലം തിലകന്‍ സിനിമയില്‍ സജീവമല്ലായിരുന്നു. പിന്നീട് രഞ്ചിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തിലൂടെ ആണ് മുഖ്യധാരയില്‍ തിലകന്‍ സജീവമായത്. ആ ചിത്രത്തില്‍ തിലകന്‍ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് വീണ്ടും തിലകന്‍ സിനിമയില്‍ സജീവമായി. അമ്മയുമായുള്ള തര്‍ക്കങ്ങള്‍ക്ക് തല്‍ക്കാലത്തേക്ക് വിരാമമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ അമ്മ-തിലകന്‍ പ്രശ്നത്തെ രൂക്ഷമാക്കി.
തിലകന്‍ വീണ്ടും അഭിനയിച്ചു തുടങ്ങിയത് മോഹന്‍‌ലാല്‍ അടക്കം ഉള്ളവര്‍ക്കൊപ്പം ആണെന്നും, തിലകനോട് തങ്ങള്‍ക്കാര്‍ക്കും വിരോധമില്ലെന്നും വീണ്ടും അപേക്ഷ തന്നാല്‍ അമ്മയില്‍ അംഗമാക്കുന്ന കാര്യം പരിഗണിക്കാമെന്നും പ്രസിഡണ്ട് ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

3 അഭിപ്രായങ്ങള്‍ »

യക്ഷിയുടെ വിജയം വിനയന്റെ വിജയം

August 23rd, 2010

yakshiyum-njanum-epathram

യക്ഷിയും ഞാനും തിയേറ്ററുകള്‍ നിറഞ്ഞോ ടുമ്പോള്‍ വിനയന്‍ എന്ന സംവിധായകന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ വിജയം കൂടെ ആണത്. മലയാ‍ള സിനിമയിലെ സംഘടനകളും വ്യക്തികളുമായി കുറേ കാലമായി വിനയന്‍ അത്ര രസത്തില്‍ അല്ല. പല ഘട്ടങ്ങളിലും ഇവര്‍ നേര്‍ക്കു നേര്‍ കൊമ്പു കോര്‍ത്തു. മാക്ടയുടെ പിളര്‍പ്പിനും ഫെഫ്ക എന്ന പുതിയ സംഘടനയുടെ പിറവിക്കും കാരണം ഈ അഭിപ്രായ ഭിന്നത തന്നെ.

yakshiyum-njanum-poster-epathram

വിനയന്‍ ചിത്രത്തില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട് തിലകനു വന്ന വിലക്കും മലയാള സിനിമാ സാംസ്കാരിക രംഗത്ത് ഒരു വലിയ വിവാദത്തിനു തന്നെ വഴി വെച്ചു. സുകുമാര്‍ അഴീക്കോട് സംഭവത്തില്‍ ഇടപെട്ടതോടെ അതിന്റെ ചൂടും വര്‍ദ്ധിച്ചു. അഴീക്കോട് മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയ്ക്കും, സൂപ്പര്‍സ്റ്റാര്‍ മോഹന്‍ ലാലിനും എതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചു. പരസ്യമായ വിഴുപ്പലക്കു കളിലേക്കും ഷൂട്ടിങ്ങ് ലൊക്കേഷനു കളിലേക്കുള്ള സമരങ്ങളിലേക്കും തിലകന്‍ ‍- വിനയന്‍ വിഷയം എത്തി.

yakshiyum-njanum-1-epathram

ചിത്രീകരണം തുടങ്ങിയതു മുതല്‍ യക്ഷിയും ഞാനും എന്ന ചിത്രത്തിനു നിരവധി പ്രതിസന്ധികള്‍ നേരിട്ടു. പല താരങ്ങളുടേയും ടെക്നീഷ്യന്മാരുടേയും സംഘടനകളുടേയും സഹകരണം ഇല്ലായ്മ സിനിമയുടെ വിവിധ ഘട്ടങ്ങളില്‍ വെല്ലുവിളി യുയര്‍ത്തി. ഫിലിം ചേമ്പറിന്റെ ഇടപെടല്‍ മൂലം റിലീസിങ്ങിനും പ്രശ്നങ്ങള്‍ ഉണ്ടായി. അതിന്റെ പേരില്‍ റിലീസിങ്ങ് നീട്ടി വെച്ചു. എന്നാല്‍ അതിനെ ഒക്കെ അതിജീവിച്ച് ഒടുവില്‍ വിനയന്‍ ചിത്രം പുറത്തിറ ക്കിയിരിക്കുന്നു.

yakshiyum-njanum-2-epathram

പുതു മുഖങ്ങളായ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഈ ചിത്രത്തില്‍ അവസരം നല്‍കിയിരിക്കുന്നു. ബാംഗ്ലൂര്‍ സ്വദേശിനി മേഘ്നയാണ് യക്ഷിയും ഞാനും എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്. യക്ഷിയുടെ റോള്‍ ഇവര്‍ ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നു. ഗൌതം ആണ് നായകന്‍. രാജന്‍ പി. ദേവിന്റെ മകന്‍ ജൂബിന്‍ രാജ്, റിക്കി, തിലകന്‍, ക്യാപ്റ്റന്‍ രാജു, മാള അരവിന്ദന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

yakshiyum-njanum-3-epathram

പതിവു വിനയന്‍ മസാലകള്‍ ആണ് ചിത്രത്തിന്റെ ഇതിവൃത്തം എങ്കിലും ഗ്രാഫിക്സിനു വളരെയധികം പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രം വന്‍ ഇനീഷ്യല്‍ കളക്ഷന്‍ ആണ് നേടി ക്കൊണ്ടിരിക്കുന്നത്. പ്രമുഖ താരങ്ങള്‍ ഇല്ലാതെ പുതു മുഖ താരങ്ങളെ വെച്ചും മലയാള സിനിമ വിജയിപ്പിക്കാമെന്ന് ഇത് വ്യക്തമക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

8 അഭിപ്രായങ്ങള്‍ »

നീതി പ്രതീക്ഷിക്കുന്നില്ല, എങ്കിലും അച്ചടക്ക സമിതിക്കു മുമ്പില്‍ ഹാജരാകും – തിലകന്‍

April 4th, 2010

thilakanസിനിമാക്കാരുടെ സംഘടനയായ അമ്മയില്‍ നിന്നും നീതി പ്രതീക്ഷിക്കു ന്നില്ലെന്നും എന്നാലും അഞ്ചാം തിയ്യതി ഹാജരാകുമെന്നും തിലകന്‍. അമ്മയുടെ ജോ: സെക്രട്ടറി ഇടവേള ബാബുവിനെ രൂക്ഷമായി വിമര്‍ശിക്കാനും തിലകന്‍ മറന്നില്ല : “ജീവിക്കാന്‍ വേണ്ടി അമ്മയുടെ ഓഫീസില്‍ പ്യൂണ്‍ പണി ചെയ്യുന്ന ഇടവേള ബാബു ജോ: സെക്രട്ടറി ആയിട്ടുള്ള അച്ചടക്ക സമിതിക്കു മുമ്പിലാണ് ഹാജരാകേണ്ടത്, എന്ത് നീതി പ്രതിക്ഷിക്കാന്‍, കുന്തം പോയാല്‍ കുടത്തിലും തപ്പണം എന്നാണല്ലോ, ഒന്ന് തപ്പി നോക്കാം അത്ര മാത്രം” തിലകന്‍ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

തിലകന്‍ അച്ചടക്ക സമിതിക്കു മുമ്പില്‍ ഹാജരാകണം – ഇടവേള ബാബു

April 4th, 2010

സിനിമാ പ്രവത്തകരുടെ സംഘടനയായ അമ്മയുടെ അച്ചടക്ക സമിതിക്കു മുമ്പില്‍ അഞ്ചാം തിയ്യതി നടന്‍ തിലകന്‍ ഹാജരായില്ലെങ്കില്‍ സംഘടനയില്‍ നിന്നും പുറത്താക്കുമെന്നും, അച്ചടക്ക സമിതി ഇത് മൂന്നാം തവണയാണ് തിലകന് അവസരം നല്‍കുന്നത്, എന്നാല്‍ ഇദ്ദേഹത്തിന് അഭിനയം തുടരുന്നതില്‍ അമ്മയുടെ ഭാഗത്തു നിന്നും തടസ്സങ്ങള്‍ ഒന്നും തന്നെയില്ലെന്നും അമ്മയുടെ ജോ: സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

2 of 3123

« Previous Page« Previous « സി. ശരത്‌ ചന്ദ്രന്‍ ട്രെയിനില്‍ നിന്നും വീണു മരിച്ചു
Next »Next Page » നീതി പ്രതീക്ഷിക്കുന്നില്ല, എങ്കിലും അച്ചടക്ക സമിതിക്കു മുമ്പില്‍ ഹാജരാകും – തിലകന്‍ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine