Wednesday, August 3rd, 2011

വേനല്‍ കൂടാരത്തിന് വര്‍ണ്ണാഭമായ സമാപനം

samajam-summer-camp-2011-winners-ePathram

അബുദാബി : അബുദാബി മലയാളി സമാജം സംഘടിപ്പിച്ച അനുരാഗ് മെമ്മോറിയല്‍ സമ്മര്‍ ക്യാമ്പ് ‘വേനല്‍ കൂടാരം’ സമാപിച്ചു. പദ്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ നിലവിളക്കു കൊളുത്തി സമാപന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്‍റ് മനോജ് പുഷ്കര്‍ അദ്ധ്യക്ഷത വഹിച്ച യോഗ ത്തില്‍ പെരുവനം കുട്ടന്‍ മാരാരെയും കഥകളി കലാകാരന്‍ ഏറ്റുമാനൂര്‍ കണ്ണനെയും പൊന്നാട അണിയിച്ച് ആദരിച്ചു.

16 ദിവസം നീണ്ടുനിന്ന സമ്മര്‍ ക്യമ്പിന്‍റെ സമാപനം കുട്ടികളുടെ കലാവാസന കളുടെ മാറ്റുരച്ച് നോക്കുന്ന വേദി കൂടിയായി. കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാ പരിപാടി കള്‍ സമാപന പരിപാടി കളെ വര്‍ണ്ണാഭമാക്കി.

ക്യാമ്പ് ഡയറക്ടര്‍ ചിക്കൂസ് ശിവന്‍ രചിച്ച നാല് നാടകങ്ങള്‍ ക്യാമ്പിലെ നാല് ഹൌസുകള്‍ അവതരി പ്പിച്ചു. എറ്റവും നല്ല നടനായി ശ്യാം അശോക് കുമാറി നെയും നടിയായി ശ്വേതാ ദയാലിനെ യും തെരഞ്ഞെടുത്തു.

samajam-summer-camp-2011-ePathram

എറ്റവും നല്ല ക്യാമ്പറായി അനുഷ്മാ ബാലകൃഷ്ണനെ തിരഞ്ഞെടുത്തു. എറ്റവും കൂടുതല്‍ പോയിന്‍റ് നേടിയ ബ്ലൂ ഹൌസിന് വേണ്ടി ടീം ലീഡര്‍ ഇര്‍ഫാന ഇസ്സത്ത്, അനുരാഗ് മെമ്മോറിയല്‍ ട്രോഫി പെരുവനം കുട്ടന്‍ മാരാറില്‍ നിന്നും ഏറ്റുവാങ്ങി.

സമാജം കമ്മിറ്റി അംഗങ്ങളും ചിക്കൂസ് ശിവനും ചേര്‍ന്ന്‍ അഭിനയിച്ച ഹാസ്യനാടകം ശ്രദ്ധേയമായി.

സജീവമായ പ്രവര്‍ത്തന ങ്ങളിലൂടെ വേനല്‍ കൂടാരം വിജയകര മാക്കിയ സമാജം വളണ്ടിയര്‍ മാരായ അബ്ദുല്‍ ഖാദര്‍, മുഹമ്മദ് അലി, സുലജ കുമാര്‍, സീനാ അമര്‍കുമാര്‍, പുഷ്പാ ബാല കൃഷ്ണന്‍, ജീബ എം. സഹിബ്, ബിന്നി മോള്‍ ടോമിച്ചന്‍, അംബികാ രാജ ഗോപാല്‍, ആബിദാ അസീസ്, പ്രീതി ജോളി, ദീപാ സുനില്‍ എന്നിവര്‍ക്ക് പുരസ്കാരം നല്‍കി ആദരിച്ചു.

വൈസ് പ്രസിഡന്‍റ് യേശു ശീലന്‍ അതിഥികളെ സദസ്സിന് പരിചയപ്പെടുത്തി. രവി മേനോന്‍, അമര്‍സിംഗ്, കെ. കെ. മൊയ്തീന്‍ കോയ, ചിക്കൂസ് ശിവന്‍, കെ. എച്. താഹിര്‍ എന്നിവര്‍ സംസാരിച്ചു.

മനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഷറഫ്‌ പട്ടാമ്പി, അനില്‍ കുമാര്‍, കുമാര്‍ വേലായുധന്‍, അരുണ്‍, ബഷീര്‍, ഇര്‍ഷാദ്, അബൂബക്കര്‍, നിസാര്‍ എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി. ജോയിന്‍റ് സെക്രട്ടറി സതീശന്‍ സ്വാഗതം പറഞ്ഞു. ജീബ എം. സാഹിബാ നന്ദി പ്രകാശിപ്പിച്ചു.

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine