കുവൈറ്റ് : കുവൈറ്റിലെ ശ്രദ്ധേയനായ എഴുത്തു കാരനും നാടക പ്രവര്‍ത്ത കനുമായ ബര്‍ഗ്മാന്‍ തോമസിന് 2010 ലെ ഒ. വി. വിജയന്‍ നോവല്‍ അവാര്‍ഡ് സമ്മാനിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി കെ. സി. ജോസഫാണ് അവാര്‍ഡും പ്രശസ്തി പത്രവും നല്കിയത്.
ബര്‍ഗ്മാന്‍ തോമസിന്‍റെ ‘പുറങ്കടല്‍’ എന്ന നോവലാണ് മൂന്നാമത് ഒ. വി. വിജയന്‍ നോവല്‍ രചനാ അവാര്‍ഡിനു തിരഞ്ഞെടുക്ക പ്പെട്ടത്. കടലോര മേഖല യിലെ മനുഷ്യ ജീവിത ങ്ങളെയും ദുരിത ങ്ങളെയും അക്ഷര ങ്ങളില്‍ ആവാഹിച്ച ഇതിഹാസ സമാനമായ നോവലാണ് ‘പുറങ്കടല്‍ എന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി.
കുവൈറ്റില്‍ പ്രവാസി ജീവിതം നയിക്കുന്ന ബര്‍ഗ്മാന്‍ തോമസ്, തിരുവനന്ത പുരം സ്വദേശി യാണ്. നാടകം, കഥ എന്നീ മേഖല കളില്‍ ശ്രദ്ധേയമായ സംഭാവന കള്‍ നല്കിയിട്ടുള്ള ബര്‍ഗ്മാന്‍ തിരുവനന്ത പുരത്തു നിന്നും പ്രസിദ്ധീകരിക്കുന്ന ‘ജീവനും വെളിച്ചവും’ മാസിക യുടെ പത്രാധിപര്‍ ആയിരുന്നു.
പഞ്ഞം (നാടകങ്ങള്‍), മാംസവും ചോരയും (കഥകള്‍) എന്നിവയാണ് പ്രസിദ്ധീകരിച്ച മറ്റു കൃതികള്‍. ആനുകാലിക ങ്ങളില്‍ കഥയെഴുതുന്നു. പ്രവാസി എഴുത്തു കാരുടെ കഥകള്‍ ഉള്‍പ്പെടുത്തി കുവൈറ്റില്‍ നിന്നു പ്രസിദ്ധീകരിച്ച അയനം കഥാസമാഹാര ത്തിന്‍റെ എഡിറ്റര്‍ ആയിരുന്നു.
മികച്ച അഭിനേതാവും നാടക സംവിധായകനും കൂടിയായ ബര്‍ഗ്മാന്‍ തോമസ്സിന്‍റെ നാടക ങ്ങള്‍ കുവൈറ്റില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചടങ്ങില്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ. എം. രാജീവ് കുമാര്‍, ഓഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എം. ആര്‍. തമ്പാന്‍ തുടങ്ങി എഴുത്തുകാരും സാഹിത്യ പ്രവര്‍ത്തകരും പങ്കെടുത്തു.
-