ശക്തി ബാല സംഘം ഏക ദിന ക്യാമ്പ്‌

February 17th, 2011

shakti-childrens-camp-epathram

അബുദാബി : ശക്തി തിയ്യറ്റേഴ്സ് കുട്ടികള്‍ക്കായി ഒരുക്കുന്ന ഏക ദിന ക്യാമ്പ്‌ അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ഫെബ്രുവരി 18 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 5 മണി വരെ നടക്കും. ചിത്ര രചനയിലും കളിമണ്‍ പ്രതിമാ നിര്‍മ്മാണത്തിലും വിദഗ്ദ്ധരായ പരിശീലകര്‍ കുട്ടികള്‍ക്കായി പ്രത്യേക പരിശീലനം നല്‍കുന്നു. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക: 050 3273418, 050 2647576

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അശ്വിന്‍ സുരേഷ് വരച്ച കെ. കരുണാകരന്റെ ഛായാചിത്രം മുരളീധരന് കൈമാറി

February 16th, 2011

ashwin-painting-of-k.karunakaran-epathram

ദുബായ് : അന്തരിച്ച ലീഡര്‍ കെ. കരുണാകരന്റെ പേരില്‍ യു. എ. ഇ. യില്‍ പുതുതായി രൂപീകരിച്ച ‘കെ. കരുണാകരന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍’ ഉദ്ഘാടന ചടങ്ങില്‍ വെച്ച് അജ്മാന്‍ ഇന്ത്യന്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി അശ്വിന്‍ സുരേഷ് വരച്ച ലീഡറുടെ ഛായാചിത്രം കെ. മുരളീധരന് കൈമാറി.

ദുബായ് രാജ്യാന്തര ചലച്ചിത്ര മേള യോടനുബന്ധിച്ചു നടത്തിയ ചിത്ര രചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അശ്വിന്‍, ഇതിനോടകം നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

പ്രകാശന്‍ കടന്നപ്പള്ളി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്റ്റാര്‍ ഓഫ് യു. എ. ഇ. സ്റ്റേജ് ഷോ

February 15th, 2011

star-of-uae-award-epathram

അബുദാബി : മുസ്സഫ ദര്‍ശന സാംസ്‌കാരിക വേദിയുടെ വാര്‍ഷിക ത്തോട് അനുബന്ധിച്ച് മുസ്സഫ യില്‍ സ്റ്റാര്‍ ഓഫ് യു. എ. ഇ. എന്ന ചടങ്ങ് സംഘടിപ്പിച്ചു.
 
ഇന്ത്യന്‍ സമൂഹ ത്തിന് നിസ്വാര്‍ത്ഥ സേവനം നല്‍കി വരുന്ന ഇന്ത്യന്‍ എംബസി കോണ്‍സല്‍ ഡോ. ഇളങ്കോ വനെ മൊമന്റോ നല്‍കി ആദരിച്ചു.  അഷറഫ് പട്ടാമ്പി, ഷംസുദ്ദീന്‍, അമര്‍സിംഗ് വലപ്പാട്, മനോജ് പുഷ്‌കര്‍, അബ്ദുല്‍ ഖാദര്‍, ഇടവാ സൈഫ്, നാസര്‍ എന്നിവര്‍ പ്രസംഗിച്ചു. സതീഷ് പട്ടാമ്പി നന്ദി പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദര്‍ശന യു.എ.ഇ. യുടെ എക്സ്പ്രഷന്‍സ്‌ 2011

February 9th, 2011

caroline savio rajeev puliyankot epathram

ഷാര്‍ജ : പാലക്കാട്‌ എന്‍. എസ്. എസ്. എന്‍ജിനിയറിങ് കോളേജ്‌ പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനയായ ദര്‍ശനയുടെ യു. എ. ഇ. ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങളുടെ കുട്ടികള്‍ക്കായി ഒരുക്കിയ കലാ സാഹിത്യ സാംസ്കാരിക മല്‍സരങ്ങള്‍ ഷാര്‍ജ എമിറേറ്റ്സ് നാഷണല്‍ സക്കൂളില്‍ വെച്ച് നടന്നു.

darsana_expressions_2011_epathram

കൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക്‌ ചെയ്യുക

ചിത്ര രചന, ചായം കൊടുക്കല്‍, പെന്‍സില്‍ വരപ്പ്, കാര്‍ട്ടൂണ്‍ വരപ്പ്, കവിതാ പാരായണം, സ്പെല്ലിംഗ് മല്‍സരം, പ്രസംഗ മല്‍സരം, കഥ പറച്ചില്‍, ആംഗ്യ ഗാനം, പ്രബന്ധ മല്‍സരം, കഥ എഴുത്ത്, പ്രച്ഛന്ന വേഷം, മള്‍ട്ടിമീഡിയ പ്രശ്നോത്തരി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മല്‍സരങ്ങളില്‍ അംഗങ്ങളുടെ കുട്ടികള്‍ പങ്കെടുത്തു.

ഫോട്ടോ : കാരോളിന്‍ സാവിയോ

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കലാമണ്ഡലം ക്ഷേമാവതിക്ക് സ്വീകരണം നല്‍കി

February 8th, 2011

samajam-trophy-epathram

അബുദാബി : പത്മശ്രീ നേടിയ കലാമണ്ഡലം ക്ഷേമാവതിക്ക് അബുദാബി മലയാളി സമാജവും കല അബുദാബി യും സംയുക്ത മായി സ്വീകരണം ഒരുക്കി.  സ്വീകരണ ചടങ്ങിലെ ക്ഷേമാവതി ടീച്ചറുടെ മറുപടി പ്രസംഗം അബുദാബി യിലെ നൃത്ത വിദ്യാര്‍ഥികള്‍ക്കും നൃത്താ ദ്ധ്യാപകര്‍ക്കും വിലപ്പെട്ട പാഠങ്ങളായി.
 
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി തുടങ്ങിയവയെ ക്കുറിച്ചുള്ള അനേകം ചോദ്യങ്ങള്‍ക്ക് അവര്‍ നൃത്തം ചെയ്തു കൊണ്ടും അഭിനയിച്ചു കൊണ്ടും നല്‍കിയ മറുപടി അത്യന്തം ഹൃദ്യ മായിരുന്നു. സത്യ സന്ധമായി കലയെ ഉപാസിക്കാനും ഇന്ത്യയുടെ മഹത്തായ സാംസ്‌കാരിക പാരമ്പര്യ ത്തിന്‍റെ അംബാസഡര്‍ ആയി വിദേശത്ത് പ്രവര്‍ത്തിക്കാനും അവര്‍ കുട്ടികളെ ഉപദേശിച്ചു.

”മത്സര ങ്ങളിലല്ല മനസ്സു വെക്കേണ്ടത്, കലയിലാണ്. കൈയും കണ്ണും മനസ്സും ശരീരവും കലാത്മക മാവണം. 48 വര്‍ഷമായി ഞാന്‍ നൃത്ത രംഗത്തുണ്ട്.  ഇന്നും പുതിയ പാഠങ്ങള്‍ പഠിച്ചു കൊണ്ടേ ഇരിക്കുന്നു.” ക്ഷേമാവതി ടീച്ചര്‍ പറഞ്ഞു.

അബുദാബി മലയാളി സമാജ ത്തിന്‍റെ ഉപഹാരം സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കറും കല അബുദാബി യുടെ ഉപഹാരം അമര്‍സിംഗ് വലപ്പാടും സമ്മാനിച്ചു.
 
ടി. പി. ഗംഗാധരന്‍ പൊന്നാട അണിയിച്ചു. നൃത്താദ്ധ്യാപിക ജ്യോതി ജ്യോതിഷ്‌കുമാര്‍, സമാജം ജന. സെക്രട്ടറി യേശുശീലന്‍, കലാവിഭാഗം സെക്രട്ടറി ബിജു കിഴക്കനേല, കെ. എച്ച്. താഹിര്‍ എന്നിവര്‍ സംസാരിച്ചു.

സമാജം യുവജനോത്സവ ത്തില്‍ ‘ശ്രീദേവി മെമ്മോറിയല്‍’ ട്രോഫി നേടിയ സമാജം കലാതിലക മായി തിരഞ്ഞെടുക്ക പ്പെട്ട ഐശ്വര്യ ബി. ഗോപാലകൃഷ്ണന് കലാമണ്ഡലം ക്ഷേമാവതി ട്രോഫി സമ്മാനിച്ചു.
അയച്ചു തന്നത് : ടി. പി. ജി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 6 of 8« First...45678

« Previous Page« Previous « യുവ കലാ സാഹിതി സമ്മേളനം : ടി. ജെ. ആഞ്ചലോസ് ഉല്‍ഘാടനം ചെയ്യും
Next »Next Page » ദര്‍ശന യു.എ.ഇ. യുടെ എക്സ്പ്രഷന്‍സ്‌ 2011 »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine