ശക്തി ബാല സംഘം ഏക ദിന ക്യാമ്പ്‌

February 17th, 2011

shakti-childrens-camp-epathram

അബുദാബി : ശക്തി തിയ്യറ്റേഴ്സ് കുട്ടികള്‍ക്കായി ഒരുക്കുന്ന ഏക ദിന ക്യാമ്പ്‌ അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ഫെബ്രുവരി 18 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 5 മണി വരെ നടക്കും. ചിത്ര രചനയിലും കളിമണ്‍ പ്രതിമാ നിര്‍മ്മാണത്തിലും വിദഗ്ദ്ധരായ പരിശീലകര്‍ കുട്ടികള്‍ക്കായി പ്രത്യേക പരിശീലനം നല്‍കുന്നു. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക: 050 3273418, 050 2647576

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നബിദിന സമ്മേളനം

February 16th, 2011

അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റര്‍ സംഘടിപ്പി ക്കുന്ന നബിദിന സമ്മേളനം ഫെബ്രുവരി 17 വ്യാഴാഴ്ച വൈകുന്നേരം ആറര മണിക്ക് സെന്‍റര്‍ ഓഡിറ്റോറിയ ത്തില്‍ നടക്കും. പാണക്കാട്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും എന്ന് സെന്‍റര്‍ ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഐ. എസ്. സി. യില്‍ ‘ഇന്ത്യാ ഫെസ്റ്റ്’ വ്യാഴാഴ്ച മുതല്‍

February 16th, 2011

logo-isc-abudhabi-epathram

അബൂദാബി : ഇന്ത്യാ സോഷ്യല്‍ ആന്‍റ് കള്‍ചറല്‍ സെന്‍റര്‍ ( ഐ. എസ്. സി.) ഒരുക്കുന്ന ‘ഇന്ത്യാ ഫെസ്റ്റ് 2011’ ന് വ്യാഴാഴ്ച കൊടി ഉയരും. വൈകീട്ട് 5 മണിക്ക് യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് ഇന്ത്യാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രശസ്ത സംഗീതജ്ഞന്‍ ബാലഭാസ്‌കര്‍ നയിക്കുന്ന സംഗീത പരിപാടി അരങ്ങേറും.

ഫെബ്രുവരി 17 മുതല്‍ 19 വരെ നടക്കുന്ന ത്രിദിന ഉല്‍സവ ത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ കലാ കാരന്മാര്‍ ഒത്തു ചേരും. പ്രശസ്ത ചലച്ചിത്ര കാരന്‍ പ്രിയദര്‍ശന്‍ ആണ് ‘ഇന്ത്യാ ഫെസ്റ്റ്’ ഗുഡ്‌വില്‍ അംബാസഡര്‍.

സാംസ്‌കാരിക – വിനോദ പരിപാടികള്‍, ഫണ്‍ ഫെയര്‍, കായിക വിനോദങ്ങള്‍, സ്കില്‍ ഗെയിമുകള്‍ തുടങ്ങി ഒട്ടേറെ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ ആഘോഷ വേളയില്‍ യു. എ. ഇ. യിലെ വിവിധ സംഘടന കളിലെ കലാ കാരന്മാരുടെ ആകര്‍ഷക ങ്ങളായ പ്രകടന ങ്ങളും ഉണ്ടായിരിക്കും. 35 ഭക്ഷണ സ്റ്റാളുകള്‍ ഉള്ള ‘റൂഫ് ടോപ് ഫുഡ് കോര്‍ട്ട്’ ഇന്ത്യാ ഫെസ്റ്റ് – 2011 ന്‍റെ സവിശേഷത യാണ്.

10 ദിര്‍ഹം വിലയുള്ള പ്രവേശന ടിക്കറ്റിന്‍റെ നമ്പര്‍ മേള യുടെ മൂന്നാം ദിവസം നറുക്കിട്ടെ ടുത്ത് ഒന്നാം സമ്മാന മായി കാറും മറ്റു ആകര്‍ഷക ങ്ങളായ 50 സമ്മാന ങ്ങളും നല്‍കും. മാത്രമല്ല എല്ലാ ദിവസ ങ്ങളിലും സ്കില്‍ ഗെയിമു കളില്‍ പങ്കെടുക്കുന്ന വര്‍ക്ക് വിവിധ സമ്മാന ങ്ങളും നല്‍കും.

ഇന്ത്യ യുടെ സാംസ്‌കാരിക – കലാ – പൈതൃക ങ്ങളുടെ പുനരാവിഷ്‌കാരം ഏറ്റവും ഹൃദ്യമായി അവതരി പ്പിക്കുന്നതാകും ഈ മേള. 20,000 ത്തോളം സന്ദര്‍ശകര്‍ ഉണ്ടാകും എന്ന് കരുതുന്ന ഇന്ത്യാ ഫെസ്റ്റ് 2011 ല്‍ നിന്ന് ഏഴ് ലക്ഷം ദിര്‍ഹം വരുമാനമാണ് പ്രതീക്ഷി ക്കുന്നത്. ഇതില്‍ നിന്നൊരു ഭാഗം ഐ. എസ്. സി. യുടെ ജീവകാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്ക് വിനിയോഗിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യുവ കലാ സാഹിതി യൂണിറ്റ് സമ്മേളനം ഫെബ്രുവരി 18 ന്‌

February 16th, 2011

yuva-kala-sahithy-logo-epathramഷാര്‍ജ : യുവ കലാ സാഹിതി യു. എ. ഇ. ഷാര്‍ജ – അജ്മാന്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം ഫെബ്രുവരി 18 ന് അജ്മാനില്‍ നടക്കും.

രാവിലെ 10 മണിക്ക് മനാമ ഹൈപ്പര്‍ മാര്‍ക്കറ്റിന് എതിര്‍വശത്തുള്ള ഹോട്ട് ആന്‍ഡ് സ്‌പൈസി റെസ്‌റ്റോറന്റില്‍ പ്രസിഡന്റ് പി. എന്‍. വിനയ ചന്ദ്രന്റെ അധ്യക്ഷത യില്‍ നടക്കുന്ന സമ്മേളനം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗവും യുവകലാ സാഹിതി തൃശൂര്‍ ജില്ലാ പ്രസിഡന്റു മായ പ്രൊഫ. ടി. ആര്‍. ഹാരി ഉദ്ഘാടനം ചെയ്യും. കൂടുതല്‍ വിവര ങ്ങള്‍ക്ക് : 050 104 52 89, 050 497 85 20 എന്നീ നമ്പറു കളില്‍ ബന്ധപ്പെടാവുന്നതാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്വരുമ ദുബായ്‌ മെഡിക്കല്‍ ക്യാമ്പ്‌ നടത്തുന്നു

February 14th, 2011

swaruma-dubai-logo-epathram

ദുബായ്‌ : കഴിഞ്ഞ ഏഴു വര്‍ഷമായി ദുബായ് സാംസ്‌കാരിക രംഗത്തെ സാന്നിദ്ധ്യമായ സ്വരുമ, ഫിബ്രവരി 18 നു സോനാപുര്‍ യൂസഫ് അമന്‍ ലേബര്‍ ക്യാമ്പില്‍ ‘ബദറല്‍ സമ മെഡിക്കല്‍ സെന്റര്‍’ ദുബായ് യുമായി സഹകരിച്ചു മെഡിക്കല്‍ ക്യാമ്പ്‌ നടത്തും. എന്ന് സ്വരുമ ദുബായ്‌ പ്രസിഡണ്ട് ഹുസൈനാര്‍ പി. എടച്ചകൈ, ജനറല്‍ സെക്രട്ടറി സുബൈര്‍ വെള്ളിയിടെ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050  4592688, 050  2542162 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 14 of 19« First...1213141516...Last »

« Previous Page« Previous « ശ്രീ വിവേകാനന്ദ കോളേജ്‌ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം
Next »Next Page » പരിസ്ഥിതി വാദികള്‍ വികസനത്തെ തടയുന്നു : കെ. മുരളീധരന്‍ »ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine