കെ. എസ്സ്. സി. പ്രവര്‍ത്തനോദ്ഘാടനം

May 8th, 2011

ksc-logo-epathram
അബുദാബി : അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ 2011 -12 പ്രവര്‍ത്തന വര്‍ഷത്തെ പ്രവര്‍ത്തന ങ്ങളുടെ ഔപചാരിക ഉദ്ഘാടനം മെയ്‌ 8 ഞായറാഴ്ച രാത്രി 8.30ന് പ്രശസ്ത കഥാകൃത്ത്‌ വൈശാഖനും പ്രശസ്ത കവി പ്രൊഫ. കെ. ജി. ശങ്കരപ്പിള്ളയും സംയുക്തമായി നിര്‍വ്വഹിക്കുമെന്ന് ജനറല്‍ സെക്രട്ടറി അഡ്വ. അന്‍സാരി സൈനുദ്ദീന്‍ അറിയിച്ചു. തുടര്‍ന്ന് കലാപരിപാടി കള്‍ അരങ്ങേറും. യുവ കവി നസീര്‍ കടിക്കാടിന്‍റെ പുസ്തക പ്രകാശനവും നടക്കും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിഷുകൈനീട്ടം : റിയാദില്‍ വിഷു ആഘോഷം

May 5th, 2011

vishukkani-audiance-payyanur-s-vedhi-epathram
റിയാദ് : റിയാദിലെ പയ്യന്നൂര്‍ സൗഹൃദ വേദി വിഷുക്കണി യും വിഷുസദ്യ യും ഒരുക്കി വിഷുകൈനീട്ടം എന്ന പേരില്‍ വിഷു ആഘോഷിച്ചു. റിയാദില്‍ ആദ്യമായി സൌഹൃദ വേദി സംഘടിപ്പിച്ച ഈ വിഷു സംഗമ ത്തില്‍ കേരളീയ വസ്ത്രം ധരിച്ചാണ് വേദി അംഗങ്ങള്‍ പരിപാടി യില്‍ പങ്കെടുത്തത്.

വനിതാ പ്രവര്‍ത്തകര്‍ വിഷു കണി ഒരുക്കി. കെ. പി. അബ്ദുല്‍ മജീദ്, വല്‍സല തമ്പാന്‍ എന്നിവര്‍ ചേര്‍ന്ന് കിട്ടികള്‍ക്കും മുതിര്‍ന്ന വര്‍ക്കുമുള്ള കൈനീട്ടം നല്‍കി. ഉഷാ മധുസൂദനന്‍ വിഷു സന്ദേശം നല്‍കി. മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തുമായ കെ. യു. ഇഖ്ബാല്‍ (ഗദ്ദാമ) പ്രഭാഷണം നടത്തി.

vishukkani-riyad-payyanur-s-vedhi-epathram

വിഷുകൈനീട്ടം

ഡോ. ഭരതന്‍, ഇസ്മായില്‍ കരോളം, അഡ്വക്കേറ്റ് സുരേഷ് എം. പി, സനൂപ് പയ്യന്നൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സൗഹൃദ വേദി അംഗങ്ങള്‍ ഒരുക്കിയ വിഷുസദ്യ ഇരുനൂറിലധികം കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് ഉണ്ടത് അവിസ്മരണീയമായ അനുഭവമായി. രമേശന്‍ കെ പി, ശിഹാബുദ്ധീന്‍, രജിത്, മഹേഷ് തുടങ്ങിയവര്‍ ഒരുക്കുന്നതിനും വിളമ്പി നല്‍കുന്നതിനും നേതൃത്വം നല്‍കി.

payyanur-s-vedhi-riyad-vishu-sadhya-epathram

വിഷു സദ്യ

തുടര്‍ന്ന് വൈകീട്ട് 6 മണി വരെ കുട്ടികളു ടെയും മുതിര്‍ന്ന വരുടെയും വിവിധ കലാ കായിക പരിപാടി കള്‍ നടന്നു. വിനോദ് വേങ്ങയില്‍, ശ്രീപ്രിയ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. സാരംഗ്, ഷഹാന, തമ്പാന്‍, നന്ദന, അമൃത, സൂര്യ നാരായണന്‍, തുടങ്ങിയവര്‍ കലാ പരിപാടികള്‍ അവതരിപ്പിച്ചു.

-അയച്ചു തന്നത് : ബ്രിജേഷ് സി. റിയാദ്‌

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിഷുക്കണി 2011

April 28th, 2011

ks-prasd-vatakara-nri-vishukkani-epathram
ദുബായ് : വടകര എന്‍. ആര്‍. ഐ. ഫോറം ദുബായ് കമ്മിറ്റി യുടെ ഈ വര്‍ഷത്തെ വിഷു ആഘോഷം ‘വിഷുക്കണി 2011’ പ്രശസ്ത മിമിക്രി കലാകാരനും നടനും സംവിധായകനു മായ കെ. എസ്. പ്രസാദ്‌ ഉദ്ഘാടനം ചെയ്തു.

ദുബായ് കരാമ സെന്‍റര്‍ ഓഡിറ്റോറിയ ത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട്‌ അഡ്വ. സാജിദ് അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ. പി. ഹുസൈന്‍, സി. ആര്‍. ജി. നായര്‍, ഇസ്മയില്‍ മേലടി, സജി പണിക്കര്‍, യു. മോഹനന്‍, ചന്ദ്രന്‍ അയഞ്ചേരി എന്നിവര്‍ സംസാരിച്ചു. പ്രേമാനന്ദന്‍ കുനിയില്‍ സ്വാഗത വും, വി. സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

വിഭവ സമൃദ്ധമായ വിഷു സദ്യയും വടകര എന്‍. ആര്‍. ഐ. ഫോറം അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടി കളും ഉണ്ടായിരുന്നു. ഗാനമേള, കുച്ചിപ്പുടി, ഭരതനാട്യം, തിരുവാതിര ക്കളി, വിവിധ നൃത്ത നൃത്ത്യങ്ങള്‍ എന്നിവ അരങ്ങേറി.

-അയച്ചു തന്നത് സുബൈര്‍ വെളിയോട്

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം 'ഫാമിലി ഫെസ്റ്റ് 2011'

April 21st, 2011

gvr-nri-forum-logo-epathramഷാര്‍ജ : ഗുരുവായൂര്‍ നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം’ യു. എ. ഇ. ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന കുടുംബ സംഗമം ‘ഫാമിലി ഫെസ്റ്റ് 2011’ ഏപ്രില്‍ 22 വെള്ളിയാഴ്ച വൈകീട്ട് ആറു മണിക്ക് ഷാര്‍ജ പാകിസ്ഥാന്‍ സോഷ്യല്‍ സെന്ററില്‍ വിവിധ കലാ പരിപാടി കളോടെ നടക്കും.

വിവരങ്ങള്‍ക്ക് വിളിക്കുക: 055 – 55 28 999, 050 – 80 60 821

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വടകര എന്‍. ആര്‍. ഐ. ഫോറം വിഷു ആഘോഷം

April 21st, 2011

ദുബായ് : വടകര എന്‍. ആര്‍. ഐ. ഫോറം ദുബായ് കമ്മിറ്റി യുടെ ഈ വര്‍ഷ ത്തെ വിഷു ആഘോഷം ഏപ്രില്‍ 22 വെള്ളിയാഴ്ച ഉച്ചക്ക് 12 മണി മുതല്‍ ദുബായ് കരാമ സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ വെച്ച് നടക്കും.

പ്രശസ്ത മിമിക്രി കലാകാരനും നടനും സംവിധായകനു മായ കെ. എസ്. പ്രസാദ്‌ മുഖ്യ അതിഥി ആയിരിക്കും. വിഷു സദ്യ, ഗാനമേള, മിമിക്സ് പരേഡ്, തിരുവാതിര ക്കളി, വിവിധ നൃത്ത നൃത്ത്യ ങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. എന്നു സംഘാടര്‍ അറിയിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 6 of 9« First...45678...Last »

« Previous Page« Previous « ഫ്രാന്‍സിസ് ഇട്ടിക്കോര പുനര്‍വായന
Next »Next Page » ഖദീജാ ഷബ്നം : സമാജം സാഹിത്യ പ്രതിഭ »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine