പ്രേരണ സാഹിത്യ സമ്മേളനം

January 4th, 2011

prerana-logo-epathram

ഷാര്‍ജ : സമകാലീന സാഹിത്യത്തെ കേന്ദ്രീകരിച്ചു കൊണ്ട് പ്രേരണ യു. എ. ഇ. സാഹിത്യ സമ്മേളനം നടത്തുമെന്നു പ്രേരണ യു. എ. ഇ. അദ്ധ്യക്ഷന്‍ ഡോ. അബ്ദുള്‍ ഖാദര്‍, സെക്രട്ടറി പ്രദോഷ് കുമാര്‍ എന്നിവര്‍ അറിയിച്ചു. കവി പി. എന്‍. ഗോപീകൃഷ്ണന്‍ പരിപാടിയില്‍ പങ്കെടുക്കുകയും “സമകാലീന സാഹിത്യത്തിന്റെ ദര്‍ശനം” എന്ന വിഷയത്തില്‍ സംസാരി ക്കുകായും ചെയ്യും. “കുടിയേറ്റ രാഷ്ട്രീയം മലയാള കവിതയില്‍”, “അരാജക വാദത്തിന്റെ ബയോ കെമിക്കല്‍ അവസ്ഥയും രാഷ്ട്രീയവും” എന്നീ വിഷയങ്ങളിലും സെമിനാര്‍ ഉണ്ടാകും.

അന്തരിച്ച കവി അയ്യപ്പന്റെ കവിതകളുടെയും അദ്ദേഹത്തിനെ കുറിച്ച് പ്രവസി കവികള്‍ എഴുതിയ കവിതകളുടെ ചൊല്ലലിനും അദ്ദേഹത്തെ അനുസ്മരിക്കുന്നതിനുമുള്ള ഒരു സെഷനും ഉണ്ടായിരിക്കും. മൂന്നാമത്തെ സെഷനില്‍ കവി അയ്യപ്പനെ കുറിച്ചുള്ള ഡോക്യൂമെന്ററിയും പ്രശസ്ത ലാറ്റിന്‍ അമേരിക്കന്‍ കവി അന്റൊനിന്‍ ആര്‍ടൌഡ് നെ കുറിച്ചുള്ള ഡോക്യൂമെന്ററിയും ഉണ്ടാവും.

ജനുവരി 7ന് 4മണിക്ക് ഷാര്‍ജ ഏഷ്യന്‍ മൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് പരിപാടിയുടെ സ്വാഗത സംഘം രൂപീകരിക്കും. സാഹിത്യ തല്പരരായ എല്ലാവര്‍ക്കും ഇതില്‍ പങ്കെടുക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് അനൂപ് ചന്ദ്രന്‍ (050 5595790), രാജീവ് ചേലനാട്ട് (050 5980849) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജാലകം ചുമര്‍ മാസിക പ്രകാശനം ചെയ്തു

January 4th, 2011

jalakam-wall-magazine-epathram

അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ ചുമര്‍ മാസിക യായ ‘ജാലകം’ പുതുവര്‍ഷ പ്പതിപ്പ് പ്രകാശനം ചെയ്തു. കെ. എസ്. സി. സംഘടിപ്പിച്ച രണ്ടാമത് നാടകോത്സവ ത്തിന്റെ വിധി കര്‍ത്താക്കളായി എത്തിച്ചേര്‍ന്ന പ്രശസ്ത നാടക പ്രവര്‍ത്തകരായ ജയപ്രകാശ് കുളൂരും വിജയന്‍ കാരന്തൂരും ചേര്‍ന്നാണ് ജാലകം പ്രകാശനം ചെയ്തത്.

കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, ബാല വേദി, വനിതാ വേദി, വാര്‍ത്താ പത്രിക, പത്രാധിപ ക്കുറിപ്പ് എന്നിങ്ങനെയുള്ള വിഭവങ്ങള്‍ ഒരുക്കിയ പുതുവത്സര പ്പതിപ്പില്‍ അതിഥി യായി രഘുനാഥ് പലേരി യുടെ അനുഭവ ക്കുറിപ്പും ഉള്‍പ്പെടുത്തി യിട്ടുണ്ട്.

കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി യുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന പ്രകാശന ചടങ്ങില്‍ സാഹിത്യ വിഭാഗം സെക്രട്ടറി അയൂബ് കടല്‍മാട്, ആക്ടിംഗ് ട്രഷറര്‍ താജുദ്ദീന്‍, ഓഡിറ്റര്‍ ഇ. പി. സുനില്‍, വെല്‍ഫെയര്‍ സെക്രട്ടറി ഷരീഫ് കാളച്ചാല്‍, മീഡിയ കോ – ഓര്‍ഡിനേറ്റര്‍ സഫറുള്ള പാലപ്പെട്ടി എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചിരന്തന സാഹിത്യ പുരസ്കാരം ജലീല്‍ രാമന്തളിക്ക് സമ്മാനിച്ചു

January 4th, 2011

chiranthana-award-jaleel-ramanthali-epathram

ദുബായ് : ചിരന്തന സാംസ്കാരിക വേദി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്കാരം ജലീല്‍ രാമന്തളിക്ക് സമ്മാനിച്ചു. നിസ്സാര്‍ സെയ്ദ്‌, സലാം പാപ്പിനിശ്ശേരി, ടി. പി. ബഷീര്‍ എന്നിവര്‍ പുരസ്കാരവും, പൊന്നാടയും, സ്വര്‍ണ്ണ മെഡലും നല്‍കി.

ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്‍റ് ഇ. സതീഷ്‌ പരിപാടി ഉദ്ഘാടനം ചെയ്തു. വിനോദ് പയ്യന്നൂര്‍, ഇസ്മായില്‍ മേലടി, അസ്മോ പുത്തഞ്ചിറ, നാരായണന്‍ വെളിയങ്കോട്, നാസ്സര്‍ ബേപ്പൂര്‍, എല്‍വിസ്‌ ചുമ്മാര്‍, ഫസലുദ്ദീന്‍ ശൂരനാട്‌, കെ. എം. അബ്ബാസ്‌, രാജു പി. മേനോന്‍ എന്നിവര്‍ സംസാരിച്ചു. വി. ടി. വി. ദാമോദരന്‍ പുസ്തക പരിചയം നടത്തി.

ചിരന്തന സാംസ്‌കാരിക വേദി അദ്ധ്യക്ഷന്‍ പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. പി. മുഹമ്മദലി മാസ്റ്റര്‍ സ്വാഗതവും ജോ. സെക്രട്ടറി സി. പി. ജലീല്‍ ഏഴോം നന്ദിയും പറഞ്ഞു.

പ്രമുഖ പത്ര പ്രവര്‍ത്തകനും, കോളമിസ്റ്റും, ഗ്രന്ഥകാരനുമായ ജലീല്‍ രാമന്തളി യുടെ “ശൈഖ് സായിദ്” എന്ന കൃതിയാണ് ചിരന്തന പുരസ്കാരം നേടിയത്‌. ഇതിനകം തന്നെ നിരവധി അംഗീകാരങ്ങള്‍ ഈ ഗ്രന്ഥത്തിനു ലഭിച്ചിട്ടുണ്ട്.

യു. എ. ഇ. ഉന്നത വിദ്യാഭ്യാസ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്‌ അല്‍ നഹ്യാന് ഈ പുസ്തകം സമ്മാനിച്ചപ്പോള്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്‌, ”ബഹുമാന്യനായ രാഷ്ട്ര പിതാവിന്റെ ജീവചരിത്രം എല്ലാവരും അറിഞ്ഞിരി ക്കേണ്ടതും, അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മുന്നേറേണ്ടതും കാലത്തിന്റെ അനിവാര്യത യാണ്” എന്നാണ്.

ഇന്ത്യന്‍ ഭാഷ യില്‍ ആദ്യമായി ശൈഖ് സായിദിനെ കുറിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിച്ചതു വഴി ഇന്ത്യയും യു. എ. ഇ. യും തമ്മിലുള്ള സാംസ്കാരിക ബന്ധം സുദൃഡ മാക്കുവാന്‍ ജലീല്‍ നടത്തിയ ശ്രമത്തിന്, അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റര്‍ ഇക്കഴിഞ്ഞ ദേശീയ ദിനാഘോഷ ത്തില്‍ വെച്ച് പ്രത്യേക പുരസ്കാരം നല്‍കി ആദരിച്ചു. ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ ഫസ്റ്റ് ഡപ്യൂട്ടി സ്‌പീക്കര്‍ അഹമദ് ശബീബ് അല്‍ ദാഹിരി യാണ് അദ്ദേഹത്തിന് ഈ പുരസ്കാരം സമ്മാനിച്ചത്. പ്രവാസി മലയാളി കള്‍ക്കിടയില്‍ ഈ പുസ്തകം പ്രത്യേകം ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞു.

പ്രസ്തുത ഗ്രന്ഥ വുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ബഹുമാന്യനായ ശൈഖ് സായിദിന്റെ ചരമ വാര്‍ഷിക ദിനത്തില്‍ അബുദാബി മലയാളി സമാജം പ്രത്യേക ചര്‍ച്ച സംഘടിപ്പിച്ചു. വായന ക്കാരുടെ നിരന്തരമായ ആവശ്യം മാനിച്ചു കൊണ്ട് ഈ പുസ്തകം രണ്ടാം പതിപ്പ് പുറത്തിറക്കി. 2000 കോപ്പികള്‍ പ്രസാധകരായ യു. എ. ഇ. എക്സ്ചേഞ്ച് സെന്‍റര്‍ സൌജന്യ മായി വിതരണം ചെയ്തു.

ഈ പുസ്തകത്തെ കുറിച്ച് e പത്രം അടക്കം വിവിധ ഭാഷകളിലും ദേശങ്ങളിലും ഉള്ള അറുപതിലേറെ വെബ്‌ പോര്‍ട്ടലു കളില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 19 of 19« First...10...1516171819

« Previous Page « സ്മാര്‍ട്ട് സിറ്റി : സി. ഇ. ഒ. യെ മാറ്റില്ല
Next » ജാലകം ചുമര്‍ മാസിക പ്രകാശനം ചെയ്തു »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine