ന്യൂഡല്‍ഹി : നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കേസിനു ആസ്പദമായ സംഭവം നടക്കുമ്പോൾ തനിക്കു പ്രായ പൂർത്തി ആയി രുന്നില്ല എന്നു ചൂണ്ടി ക്കാണിച്ചു കൊണ്ടാണ് പ്രതി കളില്‍ ഒരാളായ പവൻ ഗുപ്ത സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ സമര്‍പ്പി ച്ചിരുന്നത്.
ഇയാള്‍ അടക്കം കേസിലെ നാല് പ്രതി കളുടെ വധ ശിക്ഷ ഫെബ്രു വരി ഒന്നിന് നടപ്പിലാക്കു വാന്‍ ഡല്‍ഹി തീസ് ഹസാരി കോടതി മരണ വാറണ്ട് പുറപ്പെടു വിച്ചി ട്ടുണ്ട്.
2012 ഡിസം ബര്‍ 16 നാണ് ഡല്‍ഹി യില്‍ ബസ്സില്‍ വെച്ച് പെണ്‍ കുട്ടി കൂട്ട ബലാ ത്സംഗം ചെയ്യപ്പെട്ടത്. മാന ഭംഗ ത്തിന് ഇരയായ പെണ്‍ കുട്ടി പിന്നീട് സിംഗ പ്പൂരിലെ ആശുപത്രി യില്‍ മരിച്ചു. കേസില്‍ കുറ്റക്കാര്‍ എന്നു കണ്ടെത്തി നാലു പ്രതി കള്‍ക്കും വധ ശിക്ഷ നല്‍കിയ ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീം കോടതി ശരി വച്ചിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കോടതി, നിയമം, സുപ്രീംകോടതി