ന്യൂഡല്‍ഹി : രാജ്യദ്രോഹക്കുറ്റ പ്രകാരം എടുത്ത എല്ലാ കേസുകളും മരവിപ്പിച്ചു കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. പുന: പരിശോധന കഴിയും വരെ രാജ്യ ദ്രോഹക്കുറ്റം ചുമത്തരുത്. ചീഫ് ജസ്റ്റിസ് എന്‍. വി. രമണ അദ്ധ്യക്ഷനായ ബെഞ്ചിന്‍റെതാണ് തീരുമാനം.
124-എ വകുപ്പ് പ്രകാരം ഇനി പുതിയ എഫ്. ഐ. ആര്‍. രജിസ്റ്റര്‍ ചെയ്യരുത് എന്നും ഇക്കാര്യത്തില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണം എന്നും കോടതി ആവശ്യപ്പെട്ടു.
രാജ്യദ്രോഹകുറ്റം ചുമത്തി ജയിലില്‍ ഉള്ളവര്‍ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാം. ഇത് ഒരു കൊളോണിയല്‍ നിയമമാണ്, ഭരണ ഘടനാ വിരുദ്ധമാണ് എന്നുമുള്ള ഹര്‍ജിക്കാരുടെ വാദങ്ങള്‍ കേട്ടതിനു ശേഷമാണ് കോടതി തീരുമാനം എടുത്തത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കോടതി, നിയമം, മനുഷ്യാവകാശം, സാങ്കേതികം, സുപ്രീംകോടതി