ന്യൂഡല്‍ഹി : ഡല്‍ഹി നിയമ സഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടി 70 സീറ്റുകളില്‍ 67 സീറ്റും കരസ്ഥമാക്കി ചരിത്ര വിജയം നേടി.
കേന്ദ്രം ഭരിക്കുന്ന പ്രധാന കക്ഷിയായ ബി. ജെ. പി. ക്ക് വെറും മൂന്നു സീറ്റ് മാത്രം ലഭിച്ചു. വട്ടപ്പൂജ്യം നേടി കോണ്‍ഗ്രസ് ചരിത്ര ത്തിന്റെ ഭാഗമായി.
അരവിന്ദ് കെജ്രിവാള്‍ 31000 വോട്ടിന് ഡല്‍ഹി നിയോജക മണ്ഡല ത്തില്‍ നിന്നും ജയിച്ച പ്പോള്‍ ആം ആദ്മി പാര്‍ട്ടി യിൽ നിന്നും ബി. ജെ. പി.യിൽ ചേക്കേറിയ കിരണ്‍ ബേദി 2277 വോട്ടിനു പരാജയം രുചിച്ചു. കഴിഞ്ഞ അഞ്ചു തവണ ബി. ജെ. പി. ജയിച്ച സീറ്റാ യിരുന്ന കൃഷ്ണ നഗറില്‍ ആണ് കിരണ്‍ ബേദി മത്സരിച്ചത്.
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി അടക്കം 53 പേര്‍ക്ക് കെട്ടി വെച്ച പണം നഷ്ടമായി. കെട്ടി വെച്ച കാശ് നഷ്ടമായ പ്രമുഖരിൽ ഒരാൾ കോണ്‍ഗ്രസിന്റെ മുന്‍ നിര നേതാവായ അജയ് മാക്കൻ. പാർട്ടിയുടെ പരാജയത്തെ തുടര്‍ന്ന് അജയ് മാക്കൻ കോണ്‍ഗ്രസ്സിലെ എല്ലാ സ്ഥാനങ്ങളും രാജി വെച്ചു.
രാവിലെ എട്ടു മണിക്ക് കനത്ത സുരക്ഷയില്‍ 14 കേന്ദ്രങ്ങളിൽ വോട്ടെണ്ണല്‍ തുടങ്ങി. ബി. ജെ. പി. ക്ക് വെല്ലു വിളി ഉയർത്തി തുടക്കം മുതലേ അരവിന്ദ് കെജ് രിവാള്‍ നിറഞ്ഞു നിന്നിരുന്നു.
രാംലീലാ മൈതാനത്ത് ശനിയാഴ്ച അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വ ത്തിലുള്ള മന്ത്രി സഭ സത്യപ്രതിജ്ഞ ചെയ്യും. അഴിമതി വിരുദ്ധ ലോക്പാലിനു വേണ്ടി അണ്ണാ ഹസാരേയുടെ നേതൃത്വ ത്തില്‍ സമരം നടന്ന ഇതേ വേദി യില്‍ വച്ചാണ് കഴിഞ്ഞ തവണയും അരവിന്ദ് കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്തത്.
അഴിമതി തടയാനുള്ള ജന്‍ലോക്പാല്‍ ബില്‍ ഡല്‍ഹി നിയമ സഭയില്‍ അവതരിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ട തോടെ യാണ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ രാജി വെച്ചത്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍