ന്യൂഡല്‍ഹി: ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുടെ സുപ്രധാന സമ്മേളനം ഇന്ന് ഡല്‍ഹിയില്‍ നടക്കും. യോഗം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ഉദ്ഘാടനം ചെയ്യും, എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിളിച്ച ഈ യോഗത്തില്‍ പശ്ചി മബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുക്കില്ല എന്നാണ് റിപ്പോര്‍ട്ട്. ബംഗാളിനെ പ്രതിനിധാനം ചെയ്ത് ധനമന്ത്രി അമിത് മിത്ര പങ്കെടുക്കും. എന്തു കൊണ്ടാണ് മമത യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത് എന്ന് വ്യക്തമല്ല.
രാജ്യത്ത് തീവ്രവാദ വിരുദ്ധനടപടി ശക്തിപ്പെടുത്തല്‍, രഹസ്യാ ന്വേഷണ സംവിധാനം മെച്ചപ്പെടുത്തല്‍, മാവോവാദി പ്രശ്‌നം, പോലീസ് പരിഷ്‌കരണം, തീരദേശ സുരക്ഷ, കേന്ദ്ര – സംസ്ഥാന ബന്ധങ്ങള്‍ തുടങ്ങിയവ വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, തീവ്രവാദം, പോലീസ്, രാജ്യരക്ഷ