ന്യൂഡല്‍ഹി: അന്താരാഷ്ട്ര നാണ്യ നിധിയുടെയും (ഐ. എം. എഫ്.) ലോക ബാങ്കിന്റെയും വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി നാളെ അമേരിക്കയിലേക്ക് ലേക്ക് തിരിക്കും. ധനമന്ത്രാലയ ഉദ്യോഗസ്ഥരും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ജി. സുബ്ബറാവുവും പ്രണബിനെ അനുഗമിക്കുന്നുണ്ട്. അഞ്ച് ദിവസമാണ് സന്ദര്‍ശനം. ജി-20 രാജ്യങ്ങളിലെ ധന മന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരുടെയും ബ്രിക്‌സ് മന്ത്രിമാരുടെയും യോഗത്തിലും പ്രണബ് പങ്കെടുക്കും. യു. എസ്. ധനകാര്യ സെക്രട്ടറി തിമോത്തി ഗീഥ്‌നര്‍, യു. കെ. അന്താരാഷ്ട്ര വികസന സെക്രട്ടറി ആന്‍ഡ്രൂ മിച്ചെല്‍, ഇറാന്‍ ധനമന്ത്രി സയീദ് ഷംസുദ്ദീന്‍ , ദക്ഷിണ കൊറിയന്‍ ധനമന്ത്രി ബാക് ജയേവോന്‍ എന്നിവരുമായും പ്രണബ് ചര്‍ച്ച നടത്തും.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഇന്ത്യന്‍ രാഷ്ട്രീയം, സാമ്പത്തികം