ലഖ്നോ: വാള്‍മാര്‍ട്ടിനെ പോലുള്ള വിദേശ കുത്തക ഭീമന്മാരുടെ ഷോപ്പിങ് മാളുകള്‍ ഇന്ത്യയില്‍ തുറന്നാല്‍ അതെവിടെയായാലും കത്തിക്കുമെന്നും അതിന്‍റെ പേരില്‍ ജയിലില്‍ പോകാന്‍ തയാറാണെന്നും ഉമാ ഭാരതി ഭീഷണി ഉയര്‍ത്തി. ചില്ലറ വ്യാപാരത്തില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള കേന്ദ്ര മന്ത്രി സഭാ തീരുമാനത്തിനെതിരെ ബി. ജെ. പി. നേതാവ് ഉമാ ഭാരതിയാണ് രോഷത്തോടെ രംഗത്ത് വന്നത്. മന്‍മോഹന്‍ സിങ്ങിന്‍റെ ഈ തീരുമാനം പാവപ്പെട്ട ഗ്രാമീണരെയും ദലിതുകളെയും തൊഴില്‍ രഹിതരാക്കാന്‍ അവസരം ഒരുക്കുകയാണെന്നും ഉമാ ഭാരതി കുറ്റപ്പെടുത്തി.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, സാമ്പത്തികം