ന്യൂഡൽഹി : മൂന്നാഴ്ച്ചയിലേറെ നീണ്ട പൈലറ്റ് സമരം മൂലം ഉണ്ടായ നഷ്ടത്തിൽ കുറവ് വരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി എയർ ഇന്ത്യ ജൂൺ 1 മുതൽ ഇടക്കാല പദ്ധതി നടപ്പിലാക്കും. ഇതിന്റെ ഭാഗമായി യാത്രക്കാരുടെ എണ്ണം കുറവായ ഒട്ടേറെ അന്താരാഷ്ട്ര പാതകളിൽ തല്ക്കാലം എയർ ഇന്ത്യ വിമാനങ്ങൾ പറത്തില്ല. ഇവയിൽ ഹോങ്കോങ്ങ്, ഒസാക്ക, ടൊറോണ്ടോ, സിയോൾ എന്നിവയും ഉൾപ്പെടും എന്നാണ് സൂചന. ഇതോടെ ഇപ്പോൾ എയർ ഇന്ത്യ വിമാനങ്ങൾ പറക്കുന്ന 45 അന്താരാഷ്ട്ര റൂട്ടുകൾ 38 ആയി ചുരുങ്ങും. 24 ദിവസം പിന്നിട്ട പൈലറ്റ് സമരം മൂലം 330 കോടിയിലേറെയാണ് എയർ ഇന്ത്യക്ക് നേരിട്ട നഷ്ടം.
- ജെ.എസ്.