ചാന്ദിപുർ : ഇന്ത്യൻ വ്യോമ സേനയുടെ ഉപയോഗത്തിനായി വികസിപ്പിച്ച ആകാശ് മിസൈലുകൾ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 25 കിലോമീറ്ററാണ് ഈ മിസൈലുകളുടെ ദൂരപരിധി. ഇവയിൽ 60 കിലോഗ്രാം ഭാരമുള്ള സ്ഫോടക വസ്തുക്കൾ കയറ്റാനാവും. ഒറീസയിലെ ബലസോറിന് അടുത്തുള്ള ചാന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലാണ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മിസൈലുകൾ വിജയകരമായി വിക്ഷേപിക്കപ്പെട്ടത്. തുടർച്ചയായി വിക്ഷേപിക്കപ്പെട്ട രണ്ടു മിസൈലുകളും പരീക്ഷണത്തിന്റെ എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചതായി ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് മേധാവി പ്രസാദ് അറിയിച്ചു.
കരസേന നേരത്തേ തന്നെ ആകാശ് മിസൈലുകൾ ഉപയോഗിച്ചു വരുന്നുണ്ട്. വ്യോമ സേനയുടെ ഉപയോഗത്തിനായി പ്രത്യേകമായി രൂപകല്പ്പന ചെയ്തതാണ് ഇന്ന് പരീക്ഷിക്കപ്പെട്ട മിസൈലുകൾ.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: യുദ്ധം, രാജ്യരക്ഷ, സാങ്കേതികം