Saturday, June 14th, 2014

ഐ. എന്‍. എസ്. വിക്രമാദിത്യ രാജ്യത്തിനു സമര്‍പ്പിച്ചു

ins-vikramaditya-epathram

പനാജി: ഇന്ത്യയുടെ ഏറ്റവും വലിയ വിമാന വാഹിനിക്കപ്പലായ ഐ. എൻ. എസ്. വിക്രമാദിത്യ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു. ചടങ്ങിനോടനുബന്ധിച്ച് രാജ്യത്തിന്റെ പ്രതിരോധ ശേഷി പ്രകടമാക്കി ക്കൊണ്ട് നാവിക സേനയുടേയും വ്യോമ സേനയുടെയും അഭ്യാസ പ്രകടനങ്ങള്‍ ഉണ്ടായിരുന്നു.

രാജ്യത്തിന്റെ സുരക്ഷക്കാണ് പ്രാധാന്യം നല്‍കുന്നത്. ആരെയും ഭീഷണിപ്പെടുത്തുവാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. ആരുടേയും മുമ്പില്‍ ഇന്ത്യ തലകുനിക്കുകയുമില്ല എന്ന് ഐ. എൻ. എസ്. വിക്രമാദിത്യയെ രാജ്യത്തിനു സമര്‍പ്പിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലോകത്തോട് മുഖാമുഖം നില്‍ക്കാനാണ് ഇന്ത്യയുടെ താല്പര്യമെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയില്‍ നിന്നും വാങ്ങിയ കപ്പലിനെ ഇന്ത്യന്‍ നേവി അത്യാധുനിക സജ്ജീകരണങ്ങള്‍ ചേര്‍ത്ത് കൂടുതല്‍ നവീകരിച്ചതാണ് ഐ. എൻ. എസ്. വിക്രമാദിത്യ. റഷ്യയില്‍ നിന്നും ഉള്ള വിദഗ്ദ്ധ സംഘമാണ് ഇതിനായി ഇന്ത്യന്‍ നേവിയെ സഹായിച്ചത്. നിരവധി പോര്‍ വിമാനങ്ങളെ വഹിക്കുവാന്‍ കഴിവുള്ള കപ്പലാണ് ഐ. എൻ. എസ്. വിക്രമാദിത്യ.
ചടങ്ങിലത്തിയ പ്രധാനമന്ത്രി കപ്പലില്‍ ഉണ്ടായിരുന്ന പോര്‍ വിമാനത്തില്‍ കയറി കാര്യങ്ങള്‍ നേരിട്ടു മനസ്സിലാക്കി. നേവി ചീഫ് അഡ്മിറല്‍ ആര്‍. കെ. ദൊവാനും മോദിയെ അനുഗമിച്ചു. നേവി ഉദ്യോഗസ്ഥര്‍ കപ്പലിനെ സംബന്ധിച്ച വിശദാംശങ്ങള്‍ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു കൊടുത്തു. രാവിലെ മോദിക്ക് നേവി ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി. എ. കെ. ആന്റണി പ്രതിരോധ മന്ത്രിയായിരുന്ന കാലത്താണ് ഐ. എൻ. എസ്. വിക്രമാദിത്യ കമ്മീഷന്‍ ചെയ്തത്.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • ആഭ്യന്തര വിമാന സർവ്വീസുകൾ മെയ് 25 മുതല്‍
 • നാലാം ഘട്ട ലോക്ക് ഡൗൺ : സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം
 • ഒരു രാജ്യം ഒരൊറ്റ റേഷന്‍ – ഒരു രാജ്യം ഒരു കൂലി : പുതിയ പദ്ധതി കളുമായി കേന്ദ്ര സര്‍ക്കാര്‍
 • ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് : പ്രതിസന്ധി നേരിടാന്‍ സാമ്പത്തിക പാക്കേജ്‌
 • ചൊവ്വാഴ്ച മുതല്‍ തീവണ്ടി ഗതാഗതം പുനരാരംഭിക്കും
 • ലോകത്ത്​ ഇന്ധനത്തിന്​ ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന രാജ്യമായി ഇന്ത്യ
 • മേയ് ഏഴ് വ്യാഴാഴ്ച മുതൽ പ്രവാസി കളുടെ മടക്ക യാത്ര ആരംഭിക്കും
 • ലോക്ക് ഡൗണ്‍ മേയ് 17 വരെ നീട്ടി
 • ഹോട്ട് സ്പോട്ടു കളില്‍ ലോക്ക് ഡൗണ്‍ തുടരുക : പ്രധാന മന്ത്രി യുടെ നിര്‍ദ്ദേശം
 • ലോക്ക് ഡൗൺ ഇനിയും നീട്ടണം എന്ന ആവശ്യവുമായി ആറു സംസ്ഥാനങ്ങള്‍
 • സ്‌കൂള്‍ അഫിലിയേഷൻ ജൂണ്‍ 30 വരെ നീട്ടി
 • കൊറോണ : അണു നാശിനി തളിക്കുന്നത് ഹാനികരം
 • കോവിഡ്‌ പ്രതിരോധത്തിൽ കേരളം തന്നെ മാതൃക; പ്രശംസയുമായി രാഹുൽ ഗാന്ധി
 • എ. ടി. എം. ഇടപാടു കള്‍ സൗജന്യം : സൈബര്‍ തട്ടിപ്പു കാര്‍ക്ക് എതിരെ ജാഗ്രതാ നിര്‍ദ്ദേശം
 • വവ്വാലു കളിൽ നിന്നും കൊറോണ മനുഷ്യരിലേക്കു പകരാന്‍ സാദ്ധ്യത ഇല്ല
 • ലോക്ക് ഡൗണ്‍ : പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങളുമായി കേന്ദ്രം
 • ലോക്ക് ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി 
 • തമിഴ് നാട്ടിൽ‌ ഏപ്രിൽ 30 വരെ ലോക്ക് ഡൗണ്‍ നീട്ടി
 • സ്വകാര്യ ലാബു കളിലെ സൗജന്യ പരിശോധന പാവപ്പെട്ടവര്‍ക്ക് മാത്രം
 • കേരളാ പോലീസിന് എന്റെ സല്യൂട്ട് : കമല്‍ ഹാസന്‍ • പൗരത്വം ഇല്ലാതെ ആക്കുവാന്...
  ശിവാംഗി.. നാവികസേനയുടെ ആദ...
  എയര്‍ ഇന്ത്യയും ഭാരത് പെട...
  വായു മലിനീകരണം : ഡൽഹിയിൽ ...
  സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
  മോഡിയ്ക്കെതിരെ അമിക്കസ് ക...
  ചിദംബരം പ്രതിയായില്ല...
  ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
  മായാവതിയുടെ പ്രതിമകള്‍ മൂ...
  മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
  സോഷ്യല്‍ നെറ്റുവര്‍ക്ക് ...
  ക്രിക്കറ്റ് സ്‌റ്റേഡിയം ക...
  മായാവതി ഉത്തര്‍പ്രദേശ്‌ വ...
  ന്യൂമോണിയ : ശിശു മരണങ്ങള്...
  ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
  162 എം.പിമാര്‍ ക്രിമിനല്‍...
  ഇറോം ശര്‍മിളയുടെ നിരാഹാരം...
  ഭക്ഷ്യവില കുതിക്കുന്നു, ജ...
  പോഷകാഹാരക്കുറവ് മൂലം വന്‍...
  ടീം അണ്ണ ഒറ്റക്കെട്ട് : ‘...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine