ചെന്നൈ : രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ക്ക് ലഭിച്ച വധ ശിക്ഷ നടപ്പിലാക്കുന്നത് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുരുഗന്‍, ശാന്തന്‍, പെരാരിവാളന്‍ എന്നിവരെ സെപ്തംബര്‍ 9ന് തൂക്കിലേറ്റാന്‍ ഇരിക്കവെയാണ് ഈ ഇടക്കാല വിധി വന്നത്.
ഇതിനിടെ പ്രതികളുടെ വധ ശിക്ഷ ജീവപര്യന്തമാക്കി ചുരുക്കണം എന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം തമിഴ്നാട് അസംബ്ലി പാസാക്കി.
പ്രതികളുടെ ദയാഹര്‍ജി പരിഗണിക്കുവാന്‍ രാഷ്ട്രപതി 11 വര്ഷം വൈകി എന്ന കാരണം കാണിച്ച് പ്രതികള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാം ജേത്മലാനി സമര്‍പ്പിച്ച ഹരജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ വന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കുറ്റകൃത്യം, കോടതി, തീവ്രവാദം