ന്യൂഡെല്‍ഹി: 2002-ലെ ഗുജറാത്ത് കലാപം ദൌര്‍ഭാഗ്യകരമാണെന്നും കലാപത്തിന് നരേന്ദ്ര മോഡിയെ കുറ്റപ്പെടുത്തുന്നത് അന്യായമാണെന്നും ബി.ജെ.പി. ന്യൂഡെല്‍ഹിയില്‍ ബി.ജെ.പിയുടെ ന്യൂനപക്ഷ സെല്‍ ദേശീയ നിര്‍വ്വാഹക സമിതിയില്‍ സംസാരിക്കവെ പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗുജറാത്തില്‍ ഒരു ദൌര്‍ഭാഗ്യകരമായ സംഭവം ഉണ്ടായെന്ന് താന്‍ സമ്മതിക്കുകയാണെന്നും വിദ്വേഷത്തില്‍ ബി.ജെ.പി വിശ്വസിക്കുന്നില്ലെന്നും പറഞ്ഞ അദ്ദേഹം സംഭവിച്ചു പോയ ഏത് അബദ്ധവും തിരുത്തുവാന്‍ പാര്‍ട്ടി തയ്യാറാണെന്നും വ്യക്തമാക്കി.
കലാപം ആസൂത്രണം ചെയ്തത് മുഖ്യമന്ത്രി മോഡി ആണെന്ന രീതിയില്‍ അദ്ദേഹത്തിനും മേല്‍ കുറ്റം ചാര്‍ത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായി. കലാപത്തെ കുറിച്ച് വ്യക്തിപരമായി സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മുഖഭാവം വായിച്ചുവെന്നും മോഡി വളരെ ദുഖിതനായിട്ടാണ് കാണപ്പെട്ടതെന്നും രാജ് നാഥ് സിങ്ങ് പറഞ്ഞു. ബി.ജെ.പി ന്യൂനപക്ഷ വിരുദ്ധമാണെന്ന കുപ്രചരണങ്ങള്‍ മൂലം പാര്‍ട്ടി നയങ്ങളുമായി ന്യൂനപക്ഷങ്ങള്‍ക്കിടയിലേക്ക് ചെല്ലുവാന്‍ പ്രയാസം അനുഭവിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍.ഡി.എ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കായി ആവിഷ്കരിച്ച പദ്ധതികളുടെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും മധ്യപ്രദേശിലും, ഛത്തീസ് ഗഡിലും, ഗോവയിലും ന്യൂനപക്ഷം ഒരു തരത്തിലുള്ള വിവേചനവും അനുഭവിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.യു.പി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പിലായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹിന്ദു മുസ്ലിം ബന്ധം മെച്ചപ്പെടാത്തതിനു 50 വര്‍ഷം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ്സിനും ഉത്തരവാദിത്വം ഉണ്ടെന്നും ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് കോണ്‍ഗ്രസ്സ് പയറ്റുന്നതെന്നും അദ്ദെഹം ആരോപിച്ചു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കുറ്റകൃത്യം, മനുഷ്യാവകാശം