കാസര്‍ഗോഡ് : ബ്യാരി ഭാഷക്ക് ലിപി യായി. ഇതു വരെ വാ മൊഴിയായി മാത്രം നില നിന്നിരുന്ന ബ്യാരി ഭാഷ യുടെ സ്ക്രിപ്റ്റ് വികസിപ്പിച്ച് എടുത്തത് കർണ്ണാടക ബ്യാരി സാഹിത്യ അക്കാദമിയാണ്. പതിമൂന്നു സ്വരാക്ഷര ങ്ങളും മുപ്പത്തി മൂന്നു വ്യഞ്ജനാക്ഷര ങ്ങളും ഒമ്പത് അക്ക ങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കര്‍ണ്ണാടക അതിര്‍ത്തിയിലെ കാസര്‍ഗോഡ് പ്രദേശ ങ്ങളിലും തീരദേശ കർണ്ണാടക യിലും ദക്ഷിണ കന്നട, കുടക് എന്നീ മേഖല കളിലും ഏറെ ഉപയോഗി ക്കുന്ന ലിപി ഇല്ലാത്ത ഭാഷ യാണ് ബ്യാരി.
അക്ഷരങ്ങളും അക്കങ്ങളും തീരുമാനിച്ചതോടെ തീരദേശ കർണ്ണാടക യിലെ സ്കൂളു കളില്‍ മൂന്നാം ഭാഷയായി ബ്യാരി പാഠ്യ പദ്ധതി യിൽ ഉൾപ്പെടുത്തണം എന്നും സാഹിത്യ അക്കാദമി ആവശ്യപ്പെട്ടിട്ടുണ്ട്.
അക്ഷരങ്ങൾ ടൈപ്പ് ചെയ്യാൻ കഴിയുന്ന പുതിയ ബ്യാരി ആപ്പ്, പുതിയ ലിപി ഉപയോഗിച്ച് 2021 ലെ ബ്യാരി കലണ്ടറും അക്കാദമി പുറത്തിറക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: language, ഇന്ത്യ, കര്‍ണ്ണാടക, കേരളം, സാങ്കേതികം