ഗോപാല്‍ഗര്‍ : ഗുജ്ജാര്‍ – മുസ്ലിം വിഭാഗങ്ങള്‍ തമ്മില്‍ രാജസ്ഥാനിലെ ഭരത്പൂര്‍ ഗ്രാമത്തില്‍ ഉണ്ടായ വര്‍ഗ്ഗീയ കലാപത്തില്‍ സംസ്ഥാനം ഭരിക്കുന്ന കോണ്ഗ്രസ് മുസ്ലിം വിരുദ്ധ സമീപനമാണ് സ്വീകരിച്ചത് എന്ന് ആരോപണം. വര്‍ഗ്ഗീയ കലാപത്തില്‍ എട്ടു പേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഇവരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്യാന്‍ വിസമ്മതിക്കുകയാണ് ഇവിടത്തെ മുസ്ലിം സമുദായാംഗങ്ങള്‍. പോലീസ് മുസ്ലിം വിരുദ്ധമായാണ് പെരുമാറിയത് എന്നും ഇനിയും തങ്ങള്‍ക്ക് ഭീഷണി നിലനില്‍ക്കുന്നു എന്നുമാണ് ഇവര്‍ പറയുന്നത്. നിശാ നിയമം ഉച്ച സമയത്ത് പിന്‍വലിച്ചുവെങ്കിലും ഭീതി മൂലം കട കമ്പോളങ്ങള്‍ അടഞ്ഞു തന്നെ കിടന്നു. റോഡുകള്‍ വിജനമായിരുന്നു. ചുരുക്കം ചില മുസ്ലിങ്ങള്‍ മാത്രമേ ഇപ്പോള്‍ ഗ്രാമത്തില്‍ ഉള്ളൂ. ബാക്കി എല്ലാവരും ജീവന്‍ ഭയന്ന് അടുത്ത ഗ്രാമങ്ങളിലേക്ക് ഓടി പോയി.
ഗുജ്ജാര്‍ സമുദായത്തിലെ ചിലര്‍ ഒരു മുസ്ലിം പള്ളിയുടെ സ്ഥലം കയ്യേറിയത് സംബന്ധിച്ച തര്‍ക്കമാണ് പിന്നീട് മൌലവിയെ ആക്രമിക്കാന്‍ കാരണമായത്. എന്നാല്‍ പോലീസ് തങ്ങളുടെ നേരെ വെടി ഉതിര്‍ക്കുകയും ഈ വെടിവെപ്പില്‍ 8 പേര്‍ കൊല്ലപ്പെടുകയുമാണ് ഉണ്ടായത് എന്ന് മുസ്ലിങ്ങള്‍ പറയുന്നു. ഗുജ്ജാര്‍ സമുദായത്തിന് വേണ്ടി പോലീസ് മുസ്ലിങ്ങളുടെ നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു എന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നുണ്ട്. ആഭ്യന്തര മന്ത്രിയെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യണം എന്നും കേസ് സി. ബി. ഐ. അന്വേഷിക്കണം എന്നും ഇവരുടെ നേതാക്കള്‍ ആവശ്യപ്പെട്ടു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, തീവ്രവാദം, പോലീസ് അതിക്രമം