Monday, October 24th, 2011

വോട്ടിന് കോഴ, അമര്‍സിങ്ങിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി: വിവാദമായ വോട്ടിന് കോഴ കേസില്‍ രാജ്യസഭാംഗവും സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവുമായ അമര്‍സിങ്ങിന്‍റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജാമ്യ തുകയായി 50 ലക്ഷം രൂപ കെട്ടിവയ്ക്കാനും തതുല്യ തുകയുടെ രണ്ട് ആള്‍ജാമ്യം ഹാജരാക്കാനും കോടതി ഉത്തരവിട്ടു.കൂടാതെ പാസ്‌പോര്‍ട്ട് വിചാരണ കോടതിയില്‍ സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ യു.പി.എ. സര്‍ക്കാറിന്റെ കാലത്തു നടന്ന വിശ്വാസ വോട്ടെടുപ്പില്‍ അനുകൂലമായി വോട്ടു ചെയ്യാന്‍ മൂന്നു ബി.ജെ.പി. ലോക്‌സഭാംഗങ്ങള്‍ക്കു കോഴ നല്‍കിയെന്നാണു കേസ്. ബി.ജെ.പി. അംഗങ്ങളായ അശോക് അര്‍ഗലും കുലസ്‌തെയും ഭഗോറയും തങ്ങള്‍ക്കു കിട്ടിയ കോഴപ്പണമെന്ന പേരില്‍ ഒരു കോടി രൂപയുടെ നോട്ടുകെട്ടുകള്‍ വിശ്വാസ വോട്ടെടുപ്പു ദിവസം ലോക്‌സഭയില്‍ പ്രദര്‍ശിപ്പിച്ചതോടെയാണു കേസിന്റെ തുടക്കം. എന്നാല്‍ അമര്‍സിങ്ങിന്റെ ജാമ്യാപേക്ഷയെ ഡല്‍ഹി പോലീസ് കോടതിയില്‍ എതിര്‍ത്തില്ല. സിങ്ങിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. രാജ്യംവിട്ടുപോകില്ലെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കില്ലെന്നും സിങ് ഉറപ്പ് നല്‍കിയാല്‍ ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസിലെ അന്വേഷണം പൂര്‍ത്തിയായെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. ജാമ്യം നിഷേധിച്ചതിനെതിരെ അമര്‍സിങ്ങ് സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. സപ്തംബര്‍ ആറിന് അറസ്റ്റിലായ സിങ്ങിനെ കോടതി റിമാന്‍ഡ് ചെയ്തു. അമര്‍സിങ്ങിന്റെ ജാമ്യാപേക്ഷ സപ്തംബര്‍ 28 ന് കോടതി തള്ളിയിരുന്നു

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • പഴകിയ നോട്ടുകൾ എല്ലാ ബാങ്കു കളിലും മാറാം
 • ആപ്പുകൾ നിരോധിച്ചത് ഇന്ത്യ യുടെ ‘ഡിജിറ്റൽ സ്ട്രൈക്ക്’ എന്നു കേന്ദ്ര മന്ത്രി
 • മണവും രുചിയും തിരിച്ചറിയാത്തത് കൊവിഡ് ലക്ഷണം
 • ഗോവധം : പത്തു വർഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും
 • വാഹന രേഖകളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി
 • ജഡ്ജിമാർക്ക് കൊവിഡ് ബാധ : മദ്രാസ് ഹൈക്കോടതി അടച്ചു പൂട്ടി
 • ആരാധനാലയങ്ങൾ തുറക്കുന്നതിന് കേന്ദ്ര സർക്കാർ മാർഗ്ഗ നിർദ്ദേശം പുറത്തിറക്കി
 • വ്യാജ സന്ദേശങ്ങള്‍ : ജാഗ്രതാ നിര്‍ദ്ദേശ വുമായി റിസർവ്വ് ബാങ്ക്
 • സമൂഹ വ്യാപനം ഉണ്ടായി : സര്‍ക്കാര്‍ വാദം തള്ളി ആരോഗ്യ വിദഗ്ധര്‍
 • കൊവിഡ് പടര്‍ന്നത് ‘നമസ്തേ ട്രംപ്’ പരിപാടി യിൽ നിന്ന് : ആരോപണവു മായി ശിവ സേന നേതാവ്
 • ആന്റി ബോഡി ടെസ്റ്റ് വ്യാപകമാക്കണം : സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം
 • രാജ്യത്ത് 11 അക്ക ഫോണ്‍ നമ്പര്‍ ഉപയോഗിക്കണം : നിര്‍ദ്ദേശവുമായി ട്രായ്
 • ആഭ്യന്തര വിമാന സർവ്വീസുകൾ മെയ് 25 മുതല്‍
 • നാലാം ഘട്ട ലോക്ക് ഡൗൺ : സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം
 • ഒരു രാജ്യം ഒരൊറ്റ റേഷന്‍ – ഒരു രാജ്യം ഒരു കൂലി : പുതിയ പദ്ധതി കളുമായി കേന്ദ്ര സര്‍ക്കാര്‍
 • ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് : പ്രതിസന്ധി നേരിടാന്‍ സാമ്പത്തിക പാക്കേജ്‌
 • ചൊവ്വാഴ്ച മുതല്‍ തീവണ്ടി ഗതാഗതം പുനരാരംഭിക്കും
 • ലോകത്ത്​ ഇന്ധനത്തിന്​ ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന രാജ്യമായി ഇന്ത്യ
 • മേയ് ഏഴ് വ്യാഴാഴ്ച മുതൽ പ്രവാസി കളുടെ മടക്ക യാത്ര ആരംഭിക്കും
 • ലോക്ക് ഡൗണ്‍ മേയ് 17 വരെ നീട്ടി • പൗരത്വം ഇല്ലാതെ ആക്കുവാന്...
  ശിവാംഗി.. നാവികസേനയുടെ ആദ...
  എയര്‍ ഇന്ത്യയും ഭാരത് പെട...
  വായു മലിനീകരണം : ഡൽഹിയിൽ ...
  സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
  മോഡിയ്ക്കെതിരെ അമിക്കസ് ക...
  ചിദംബരം പ്രതിയായില്ല...
  ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
  മായാവതിയുടെ പ്രതിമകള്‍ മൂ...
  മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
  സോഷ്യല്‍ നെറ്റുവര്‍ക്ക് ...
  ക്രിക്കറ്റ് സ്‌റ്റേഡിയം ക...
  മായാവതി ഉത്തര്‍പ്രദേശ്‌ വ...
  ന്യൂമോണിയ : ശിശു മരണങ്ങള്...
  ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
  162 എം.പിമാര്‍ ക്രിമിനല്‍...
  ഇറോം ശര്‍മിളയുടെ നിരാഹാരം...
  ഭക്ഷ്യവില കുതിക്കുന്നു, ജ...
  പോഷകാഹാരക്കുറവ് മൂലം വന്‍...
  ടീം അണ്ണ ഒറ്റക്കെട്ട് : ‘...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine