അതിര്‍ത്തിയില്‍ വെടിവെയ്പ്പ് : ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു

September 21st, 2008

ഇന്ത്യാ പാക് അതിര്‍ത്തിയില്‍ നടന്ന രൂക്ഷമായ വെടി വെയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. ഒന്നാം ആസാം റെജിമെന്റിലെ സിപോയ് ചിബ എന്ന ജവാനാണ് കൊല്ലപ്പെട്ടത്.

ഇന്ത്യയുമായുള്ള വെടി നിര്‍ത്തല്‍ കരാര്‍ കാറ്റില്‍ പറത്തി കൊണ്ട് കശ്മീര്‍ താഴ്വരയിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാനി സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സൈനികര്‍ക്ക് നേരെ ഇന്നലെ മുതല്‍ വെടി വെയ്പ്പ് നടത്തി വരികയായിരുന്നു. നുഴഞ്ഞു കയറ്റക്കാരെ കടത്തി വിടുവാനുള്ള മറയാണ് ഈ വെടി വെയ്പ്പ് എന്ന് സൈനിക വൃത്തങ്ങള്‍ ഇന്നലെ അറിയിച്ചിരുന്നു.

ഇങ്ങനെ നുഴഞ്ഞു കയറിയ ചില അക്രമികളെ ഇന്ത്യന്‍ പട്ടാളം അതിര്‍ത്തിയ്ക്ക് അടുത്തുള്ള കലാഷ് എന്ന സൈനിക താവളത്തിനടുത്ത് വെച്ച് വളയുകയുണ്ടായി. വന്‍ ആയുധ സന്നാഹങ്ങളുമായി വന്ന നുഴഞ്ഞു കയറ്റക്കാര്‍ ഇന്ത്യന്‍ പട്ടാളത്തിനു നേരെ രൂക്ഷമായ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഈ ആക്രമണത്തിലാണ് ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

റംസാന്‍ വ്രതം അവസാനത്തെ പത്ത് ദിവസത്തിലേക്ക്

September 21st, 2008

പരിശുദ്ധ റംസാന്‍ വ്രതം അവസാനത്തെ പത്ത് ദിവസത്തിലേക്ക് പ്രവേശിച്ചു. നരക മോചനത്തിന്‍റെ നാളുകളെന്ന് വിശ്വസിക്കപ്പെടുന്ന ഈ ദിവസങ്ങളെ മുസ്ലീംങ്ങള്‍ പ്രാര്‍ത്ഥന കൊണ്ടും മറ്റ് ആരാധനാ കര്‍മ്മങ്ങള്‍ കൊണ്ടും ധന്യമാക്കും. മക്കയിലും മദീനയിലും അനുഭവപ്പെടാറുള്ള തിരക്ക് പരിഗണിച്ച് സുരക്ഷാ സംവിധാനം വിപുലമാക്കിയിട്ടുണ്ട്.

- ജെ.എസ്.

അഭിപ്രായം എഴുതുക »

സെസ് കേരളത്തില്‍ അനുവദിയ്ക്കില്ല : കാനം രാജേന്ദ്രന്‍

September 21st, 2008

പ്രത്യേക സാമ്പത്തിക മേഖല (സെസ്) നടപ്പിലാക്കുന്നത് ഇടതു പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പ്രഖ്യാപിത വ്യവസായ നയത്തിന് എതിരാണ് എന്ന് എ. ഐ. ടി. യു. സി. ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രസ്താവിച്ചു. സെസ് എന്ന പേരില്‍ തങ്ങള്‍ നേടി എടുത്ത ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നത് ഇവിടത്തെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ല എന്നും അദ്ദേഹം സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കി.

സെക്രട്ടറിയേറ്റിനു മുന്നില്‍ സെസിന് എതിരെ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കണികാ പരീക്ഷണം ഈ വര്‍ഷം പുനരാരംഭിയ്ക്കാന്‍ ഇടയില്ല

September 21st, 2008

ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണം എന്ന് വിശേഷിക്കപ്പെട്ട “ലാര്‍ജ് ഹെഡ്രോണ്‍ കൊളൈഡര്‍” യന്ത്ര തകരാറിനെ തുടര്‍ന്ന് അടച്ചു പൂട്ടി. ഇത് പൂര്‍വ്വ സ്ഥിതിയില്‍ ആക്കാന്‍ ആഴ്ചകള്‍ വേണ്ടി വരും എന്ന് പരീക്ഷണത്തിന് ചുക്കാന്‍ പിടിയ്ക്കുന്ന “ആണവ ഗവേഷണത്തിനുള്ള യൂറോപ്യന്‍ കേന്ദ്ര” ത്തിന്റെ (CERN) ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഈ വര്‍ഷം ഇനി കണികാ “ഇടിച്ചില്‍” (particle collision) നടക്കാന്‍ സാധ്യത കുറവാണ് എന്ന് കേന്ദ്രത്തിന്റെ വാര്‍ത്താ വിനിമയ കാര്യ മേധാവി ഡോ. ജേയ്മ്സ് ഗില്ലിസ് അറിയിച്ചു.

തുടക്കം മുതലേ 30 വോള്‍ട്ടിന്റെ ഒരു ട്രാന്‍സ്ഫോര്‍മര്‍ തകരാറിലായത് ഉള്‍പ്പടെ നിരവധി സാങ്കേതിക തകരാറുകള്‍ നേരിട്ടിരുന്നു ഈ പരീക്ഷണത്തിന്. അതില്‍ അവസാനത്തേതാണ് ഇന്നലെ നടന്നത്. കണികകളെ ഈ ഭീമന്‍ തുരങ്കത്തിനുള്ളിലൂടെ നയിയ്ക്കുവാന്‍ ഉപയോഗിക്കുന്ന അനേകം വൈദ്യുത കാന്തങ്ങളിലൊന്ന് ചൂട് പിടിച്ച് ഉരുകിയതാണ് പരീക്ഷണം നിര്‍ത്തിവെയ്ക്കാന്‍ കാരണമായത്. ഈ കാന്തത്തിന്റെ താപനില നൂറ് ഡിഗ്രിയോളം വര്‍ധിയ്ക്കുകയുണ്ടായി. കാന്തങ്ങളെ തണുപ്പിയ്ക്കുവാന്‍ ഉപയോഗിയ്ക്കുന്ന ഹീലിയം വാതകം ചോര്‍ന്ന് തുരങ്കത്തിനകത്തേയ്ക്ക് പ്രവഹിയ്ക്കുകയും ചെയ്തു.

രണ്ട് കാന്തങ്ങളുടെ ഇടയിലെ വൈദ്യുതി തകരാറ് മൂലമാണ് പരീക്ഷണം നിര്‍ത്തി വെയ്ക്കേണ്ടി വന്നത് എന്ന് മാത്രമാണ് ഔദ്യോഗിക വിശദീകരണം.

പൂജ്യം ഡിഗ്രിയ്ക്കടുത്ത് വരെ തണുപ്പിച്ചിരിയ്ക്കുന്ന തുരങ്കത്തില്‍ കടന്ന് തകരാറ് മാറ്റുവാന്‍ ഇനി തുരങ്കം ക്രമേണ ചൂടാക്കി കൊണ്ടു വരണം. ഇതിനെടുക്കുന്ന സമയം ആണ് പരീക്ഷണം പുനരാരംഭിക്കാനുള്ള കാലതാമസം.

പതിനാല് വര്‍ഷത്തെ ശ്രമഫലമായ് നിര്‍മ്മിച്ച ഇത്തരമൊരു സങ്കീര്‍ണ്ണമായ യന്ത്ര സംവിധാനത്തില്‍ ഇത്തരമൊരു തകരാറ് സംഭവിക്കുന്നത് അസാധാരണമല്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മോഹന്‍ ചന്ദിന് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ വിട

September 21st, 2008

തീവ്രവാദികളുടെ വെടി ഏറ്റു വീര ചരമം പ്രാപിച്ച ഡെല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ ഓഫീസര്‍ മോഹന്‍ ചന്ദ് ശര്‍മ്മ (41) യ്ക്ക് രാഷ്ട്രം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി. ഡല്‍ഹിയില്‍ നടന്ന ശവ സംസ്ക്കാര ചടങ്ങുകളില്‍ ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍, പ്രതിപക്ഷ നേതാവ് എല്‍. കെ. അദ്വാനി, ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് എന്നിവരോടൊപ്പം ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരും പങ്കെടുത്തു. രാഷ്ട്രത്തിന്റെ ഈ വീര പുത്രനു വിട നല്‍കുമ്പോള്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും വേദനയാല്‍ കുതിര്‍ന്ന രംഗങ്ങള്‍ക്ക് ഡല്‍ഹി സാക്ഷ്യം വഹിച്ചു.

അസുഖം മൂലം കിടപ്പില്‍ ആയതിനാല്‍ മകനു പകരം മറ്റൊരു ബന്ധുവാണ് ശര്‍മ്മയുടെ ചിതയ്ക്ക് തീ കൊളുത്തിയത്.

യശ:ശ്ശരീരനായ ശര്‍മ്മയുടെ കുടുംബത്തിന് എല്ലാ സഹായവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് ബുഷ് കൂടിക്കാഴ്ച്ചയ്ക്ക് തിരിയ്ക്കുന്നു
Next »Next Page » കണികാ പരീക്ഷണം ഈ വര്‍ഷം പുനരാരംഭിയ്ക്കാന്‍ ഇടയില്ല » • സുരക്ഷ ആവശ്യപ്പെട്ട് കനക ദുര്‍ഗ്ഗ യും ബിന്ദുവും സുപ്രീം കോടതി യില്‍
 • വിദ്യാഭ്യാസ മേഖല യില്‍ സാമ്പത്തിക സംവരണം ഉടൻ നടപ്പാക്കും
 • സാമ്പത്തിക സംവരണ ബില്‍ രാഷ്ട്ര പതി ഒപ്പു വെച്ചു
 • തമിഴ്​നാട്ടിൽ പ്ലാസ്​റ്റിക്​ നിരോധിച്ചു
 • ഇന്ത്യയിലെ വൈദ്യുതി മീറ്ററു കൾ സ്മാർട്ട് ആവുന്നു
 • ലോക്സഭാ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം മൽസരിക്കും : കമൽഹാസൻ
 • ഹനുമാന്‍ മുസ്ലീം ആയിരുന്നു : ബി. ജെ. പി. നേതാവിനു ട്രോൾ മഴ
 • നാല്‍പ്പതോളം ഉത്പന്ന ങ്ങളുടെ ജി. എസ്. ടി. നിരക്ക് കുറയും
 • ബി. ജെ. പി. സർക്കാരു കളെ വിമർശിച്ച മാധ്യമ പ്രവർത്തകനെ തടവിലാക്കി
 • ജി. എസ്. ടി. യിൽ ഇളവ് ഉണ്ടാവും : പ്രധാന മന്ത്രി നരേന്ദ്ര മോഡി
 • ആര്‍. ബി. ഐ. ഗവര്‍ണ്ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു
 • പ്രവാസി വോട്ട്: നിയമ ഭേദ ഗതി ബിൽ രാജ്യ സഭയി ലേക്ക്
 • മാധ്യമ ങ്ങളുടെ വായ മൂടി ക്കെട്ടി യാൽ ഇന്ത്യ നാസി രാജ്യമാകും : മദ്രാസ് ഹൈക്കോടതി
 • കെ. എം. ഷാജിക്കു നിയമ സഭാ നടപടി കളിൽ പങ്കെടുക്കാം : സുപ്രീം കോടതി
 • തൊഴില്‍ അന്വേഷകര്‍ ഓൺ ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം : വിദേശ കാര്യ വകുപ്പ്
 • ശബരിമല : ഹര്‍ജി കള്‍ ജനുവരി 22 ന് മുമ്പ് പുനഃ പരി ശോധിക്കില്ല
 • കര്‍ഷക സമരം ‘കിസ്സാൻ ക്രാന്തി പദ യാത്ര’ അവസാനിപ്പിച്ചു
 • ശബരിമല യിൽ സ്ത്രീ കള്‍ക്കും പ്രവേശിക്കാം : സുപ്രീം കോടതി
 • ക്രിമിനല്‍ കേസില്‍ പ്രതി ആയവര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാം : സുപ്രീം കോടതി
 • പശു രാഷ്ട്ര മാതാവ് : ഉത്തരാ ഖണ്ഡ് • സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
  മോഡിയ്ക്കെതിരെ അമിക്കസ് ക...
  ചിദംബരം പ്രതിയായില്ല...
  ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
  മായാവതിയുടെ പ്രതിമകള്‍ മൂ...
  മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
  സോഷ്യല്‍ നെറ്റുവര്‍ക്ക് ...
  ക്രിക്കറ്റ് സ്‌റ്റേഡിയം ക...
  മായാവതി ഉത്തര്‍പ്രദേശ്‌ വ...
  ന്യൂമോണിയ : ശിശു മരണങ്ങള്...
  ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
  162 എം.പിമാര്‍ ക്രിമിനല്‍...
  ഇറോം ശര്‍മിളയുടെ നിരാഹാരം...
  ഭക്ഷ്യവില കുതിക്കുന്നു, ജ...
  പോഷകാഹാരക്കുറവ് മൂലം വന്‍...
  ടീം അണ്ണ ഒറ്റക്കെട്ട് : ‘...
  വേണ്ടാത്ത പെണ്‍കുട്ടികളുട...
  ഗസല്‍ ചക്രവര്‍ത്തി ജഗ്ജിത...
  ഏറ്റവും വില കുറഞ്ഞ ടാബ്ലറ...
  മോഡിക്കെതിരെ മൊഴി നല്‍കിയ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine