ഗുള്‍ബാഗ് സൊസൈറ്റി കൂട്ട കൊലയില്‍ കൊല്ലപ്പെട്ട പാര്‍ലമെന്റ് അംഗം എഹ്‌സാന്‍ ജാഫ്രി പ്രാണ രക്ഷാര്‍ത്ഥം സഹായത്തിനായി നരേന്ദ്ര മോഡിയെ ഫോണില്‍ വിളിച്ചപ്പോള്‍ മോഡി സഹായിക്കാന്‍ നിരസിക്കുക മാത്രമല്ല ജാഫ്രിയെ അധിക്ഷേപി ക്കുകയും ചെയ്തു എന്ന് കൂട്ട കൊലയില്‍ നിന്നും രക്ഷപ്പെട്ടയാള്‍ കോടതിയില്‍ സാക്‍ഷ്യപ്പെടുത്തി. കൂട്ട കൊല നടത്തിയ 24 ഓളം പേരെ സാക്ഷി പിന്നീട് തിരിച്ചറിയുകയും ചെയ്തു. 2002 ഫെബ്രുവരി 28ന് മൃത ദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന നിലയില്‍ ആയിരുന്നു എന്നും എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞു കണ്ടപ്പോള്‍ അവ തിരിച്ചറിയാന്‍ ആവാത്ത വിധം ചുട്ടു കരിക്കപ്പെട്ട നിലയിലായിരുന്നു എന്നും ഇയാള്‍ കോടതിക്കു മുന്‍പാകെ മൊഴി നല്‍കി.
തനിക്ക് ഭയം ഉണ്ടായിരു ന്നുവെങ്കിലും കോടതിയ്ക്ക് അകത്ത് എത്തിയപ്പോള്‍ താന്‍ എല്ലാ സത്യങ്ങളും കോടതിയ്ക്ക് മുന്‍പാകെ ബോധിപ്പിയ്ക്കാന്‍ തീരുമാനി യ്ക്കുകയായി രുന്നുവെന്നും ഇയാള്‍ അറിയിച്ചു. സുപ്രീം കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് കോടതി നടപടികള്‍ പുരോഗമിക്കുന്നത്.
കൂട്ട കൊലയില്‍ ഇയാളുടെ അമ്മ അടക്കം ഏഴ് കുടുംബാംഗ ങ്ങളായിരുന്നു കൊല്ലപ്പെട്ടത്.
സാക്ഷിയ്ക്ക് കേന്ദ്ര സുരക്ഷാ സേനയുടെ സംരക്ഷണം ഏര്‍പ്പെടു ത്തിയിട്ടുണ്ട്. ഇത് ഏറെ സ്വാഗതാ ര്‍ഹമായ നീക്കമാണ് എന്ന് മനുഷ്യാവകാശ സംഘടനകള്‍ കരുതുന്നു. ഇത്തരം സുരക്ഷാ ബോധം മറ്റുള്ള സാക്ഷികള്‍ക്കും സത്യം ബോധിപ്പി ക്കാനുള്ള പ്രചോദന മാവും എന്ന് പ്രതീക്ഷിക്കു ന്നതായി പ്രമുഖ മനുഷ്യാ വകാശ പ്രവര്‍ത്തകയും സിറ്റിസണ്‍സ് ഫോര്‍ പീസ് ആന്‍ഡ് ജസ്റ്റിസ് സെക്രട്ടറിയുമായ ടീസ്റ്റ സെതല്‍വാദ് പറഞ്ഞു. ടീസ്റ്റയെയും, അചഞ്ചലവും നീതിപൂര്‍വ്വ വുമായ കര്‍ത്തവ്യ നിര്‍വ്വഹണം മൂലം നരേന്ദ്ര മോഡിയുടെ രോഷത്തിന് പാത്രമായ മുന്‍ ഗുജറാത്ത് ഡി. ജി. പി. ബി.ആര്‍. ശ്രീകുമാറിനെയും കോടതി നടപടികളില്‍ പങ്കെടുക്കു ന്നതില്‍ നിന്നും വിലക്കണം എന്ന പ്രതി ഭാഗത്തിന്റെ ആവശ്യം കോടതി നേരത്തേ തള്ളി കളഞ്ഞിരുന്നു.



ബ്രഹ്മപുത്ര നദിയില്‍ തങ്ങള്‍ അണക്കെട്ട് നിര്‍മ്മിക്കുന്നില്ല എന്ന് ചൈന ആവര്‍ത്തിച്ചു പറയുമ്പോഴും ചൈനയുടെ പ്രദേശത്ത് നടക്കുന്ന ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യക്ക് ആശങ്കാ ജനമാണ് എന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തല്‍. ബ്രഹ്മ പുത്രയിലെ വെള്ളം നിയന്ത്രിച്ച് ചൈനക്ക് ഇന്ത്യയെ എപ്പോള്‍ വേണമെങ്കിലും സമ്മര്‍ദ്ദത്തിനു വിധേയമാക്കാം എന്നതാണ് വാസ്തവം. ഗുവാഹട്ടിയിലെ ഐ.ഐ.ടി. നടത്തിയ പഠനങ്ങളും ഈ ഭയാശങ്കകളെ സാധൂകരിക്കുന്നു.
ഭോപാല്‍ ദുരന്തത്തിന് ഇടയാക്കുകയും, ദുരന്തത്തിന് ഇരയായ അനേകായിരം ഇന്ത്യാക്കാരുടെ ദുരിതത്തിനു നേരെ മുഖം തിരിക്കുകയും, ഇന്ത്യന്‍ നിയമ വ്യവസ്ഥയെ തന്നെ പുച്ഛിച്ച് കോടതിക്കു മുന്‍പില്‍ ഹാജരാ വാതിരിക്കുകയും ചെയ്ത യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഉടമകളായ ദൌ കെമിക്കത്സില്‍ നിന്നും സ്പോണ്‍സര്‍ ഷിപ്പ് സ്വീകരിക്കാനുള്ള നീക്കത്തില്‍ നിന്നും ഹിന്ദു ദിനപത്രം പിന്മാറി. നവമ്പര്‍ 17 മുതല്‍ 22 വരെ ചെന്നൈ യില്‍ നടക്കാനിരുന്ന സംഗീത ഉത്സവത്തിന്റെ സ്പോണ്‍സര്‍മാരില്‍ ഒരാളായിരുന്നു ദൌ കെമിക്കത്സ്.
ഡല്‍ഹി : ഭീകരനെ അയാളുടെ തോക്ക് കൊണ്ടു തന്നെ വെടി വെച്ചു കൊന്ന റുക്സാനയെ സര്‍ക്കാര്‍ പ്രത്യേക പോലീസ് ഉദ്യോഗസ്ഥയായി നിയമിച്ചു. താല്‍ക്കാലിക നിയമനമായ ഇത് റുക്സാനയ്ക്ക് രണ്ടു തരത്തില്‍ ഗുണം ചെയ്യും എന്ന് പോലീസ് വക്താവ് അറിയിച്ചു. പോലീസ് വകുപ്പിലെ നിയമനം മൂലം റുക്സാനയ്ക്ക് ഇനി നിയമ പരമായി തോക്ക് കൈവശം വെയ്ക്കാനാവും. ഭീകരരുടെ നോട്ടപ്പുള്ളിയായ റുക്സാനയുടെ ആത്മ രക്ഷയ്ക്ക് ഇത് ആവശ്യമാണ്. ഇതിനു പുറമെ 3000 രൂപ ശമ്പളമായും റുക്സാനയ്ക്ക് ലഭിക്കും. 
























