ഒരു വര്‍ഷം മുന്‍പ് ലോകത്തെ പിടിച്ചു കുലുക്കിയ മുംബൈ ഭീകര ആക്രമണത്തിന്റെ ആദ്യ വാര്‍ഷികത്തില്‍ രാഷ്ട്രം കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കു മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. 60 മണിക്കൂര്‍ നീണ്ടു നിന്ന 10 പാക്കിസ്ഥാനി ഭീകരരുടെ സംഹാര താണ്ഡവത്തില്‍ അന്ന് വിദേശികള്‍ ഉള്‍പ്പെടെ 170ല്‍ ഏറെ പേരാണ് മുംബൈയില്‍ കൊല്ലപ്പെട്ടത്. 300 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇന്ന് രാവിലെ എട്ടു മണിക്ക് മുംബൈ പോലീസ് നരിമാന്‍ പോയന്റില്‍ നിന്നും ചൌപാട്ടി കടല്‍പ്പുറം വരെ ഫ്ലാഗ് മാര്‍ച്ച് നടത്തി.
ആക്രമണം നടന്ന ഒബറോയ് ട്രൈഡന്റ് ഹോട്ടലില്‍ മഹാരാഷ്ട്ര മുഖ്യ മന്ത്രി അശോക് ചവാന്‍ സന്ദര്‍ശനം നടത്തി കൊല്ലപ്പെട്ടവര്‍ക്കായി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍, ഭീകര വിരുദ്ധ സ്ക്വാഡിന്റെ ജോയന്റ് കമ്മീഷണര്‍ ആയിരുന്ന ഹേമന്ത് കര്‍ക്കരെ അടക്കം ഒട്ടേറെ പ്രഗല്‍ഭരായ സൈനിക പോലീസ് ഉദ്യോഗസ്ഥര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതിനെ തുടര്‍ന്ന് ഈ ആക്രമണത്തിന്റെ ലക്ഷ്യം തന്നെ എന്തായിരുന്നു എന്നതിനെ കുറിച്ചും, ഇതിനു പുറകില്‍ പ്രവര്‍ത്തിച്ചവര്‍ ആരെല്ലാം എന്നതിന്റെ പേരിലും ഒട്ടേറെ സംശയങ്ങള്‍ ഉയര്‍ന്നു.
മാലേഗാവ് സ്ഫോടന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്ന ഹേമന്ത് കര്‍ക്കരെ, ഹിന്ദു തീവ്ര വാദികളുടെ പങ്ക് വെളിപ്പെടു ത്തിയതിനെ തുടര്‍ന്ന് നരേന്ദ്ര മോഡി അടക്കം മിക്ക ബി. ജെ. പി. നേതാക്കളുടേയും കണ്ണിന് കരടായി മാറിയിരുന്നു. കര്‍ക്കരെയുടെ അന്വേഷണത്തില്‍ അതൃപ്തിയും സംശയവും പരസ്യമായി രേഖപ്പെടുത്തിയ ഇവര്‍ ഹേമന്തിന്റെ രക്തത്തിനായി മുറവിളി കൂട്ടിയതും ആരും മറന്നിട്ടില്ല.
ഭീകര ആക്രമണത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ഒരുങ്ങിയ ഗുജറാത്ത് മുഖ്യ മന്ത്രി മോഡിക്ക് കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കരെയുടെ ഭാര്യ കവിത കര്‍ക്കരെയില്‍ നിന്നും ശക്തമായ തിരിച്ചടി ലഭിക്കുകയും ഉണ്ടായി.
പിടിയില്‍ ആയ ഒരേ ഒരു ഭീകരനായ അജ്മല്‍ കസബിന്റെ വിചാരണ ഇനിയും പൂര്‍ത്തിയായിട്ടില്ല.
- എന്റെ അമ്മയുടെ പേരില്‍ കമലാദാസിന് ആദരാഞ്ജലി – മധു കാനായി കൈപ്രത്ത്
- എഞ്ചിനിയര്‍മാരുടെ കുടുംബ സംഗമം
- നന്ദി കാര്‍ക്കരെ… നന്ദി…
- മുംബൈയില്‍ ഭീകരാക്രമണം : താജില്‍ രൂക്ഷ യുദ്ധം
- മുംബൈ ആക്രമണം അല്‍ ഖൈദ മോഡല്‍
- ഓപ്പറേഷന് സൈക്ലോണ്‍ അവസാനിച്ചു
- വീര മൃത്യു വരിച്ച സന്ദീപ്
- മുതലെടുപ്പ് നടത്താന്‍ ശ്രമിച്ച മോഡിക്ക് പരക്കെ എതിര്‍പ്പ്
- മോഡിയുടെ സമ്മാനം കവിത കര്‍ക്കരെ തിരസ്കരിച്ചു
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തീവ്രവാദം