നിക്കരാഗ്വ മാധ്യമങ്ങളെ നിശ്ശബ്ദമാക്കി

July 4th, 2009

Daniel-Ortegaകഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വ്യാപകമായ തിരിമറി കാണിച്ചു നാല്‍പ്പതോളം മേയര്‍ സ്ഥാനങ്ങളില്‍ തന്റെ ആളുകളെ കുടിയിരുത്തി എന്ന ആരോപണത്തിനു വിധേയനായ നിക്കരാഗ്വന്‍ പ്രസിഡണ്ട് ഡാനിയല്‍ ഒര്‍ട്ടേഗ തനിക്കെതിരെ വാര്‍ത്തകള്‍ കൊടുക്കുന്ന മാധ്യമങ്ങളേയും ആക്രമിക്കുന്നു. കഴിഞ്ഞ ദിവസം പ്രതിപക്ഷ ചായ്‌വുള്ള ഒരു റേഡിയോ സ്റ്റേഷനില്‍ സായുധരായ ആളുകള്‍ അതിക്രമിച്ചു കയറുകയും സ്റ്റേഷനിലെ ഉപകരണങ്ങള്‍ എടുത്തു കൊണ്ടു പോകുകയും ചെയ്തു. സര്‍ക്കാരിനെതിരെ ഉണ്ടായിരുന്ന ഒരേ ഒരു ശബ്ദം കൂടി ഇതോടെ നിലച്ചതായി റേഡിയോ സ്റ്റേഷന്‍ ഉടമ പറയുന്നു.
 
പ്രസിഡണ്ട് ഡാനിയല്‍ ഒര്‍ട്ടേഗയുടെ തെരഞ്ഞെടുപ്പ് തിരിമറികളെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും നിക്കരാഗ്വക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തി വെച്ചിട്ടുണ്ട്. ഐ.എം.എഫ്. പദ്ധതികളും മരവിപ്പിക്കുന്നതോടെ നിക്കരാഗ്വ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആകും എന്നാണ് സൂചന.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഖുര്‍ ആന്‍ അധിഷ്ഠിത ചിത്ര പ്രദര്‍ശനം

July 4th, 2009

quran-painting‘തനിമ കലാ സാഹിത്യ വേദി’ യുടെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ കേരള ലളിത കലാ അക്കാദമി യുടെ ആര്‍ട്ട് ഗാലറിയില്‍ പുതുമയാര്‍ന്ന ഒരു ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചു. വിശുദ്ധ ഖുര്‍ ആനിലെ സൂക്തങ്ങള്‍ ഭാവനയില്‍ കണ്ട് അവ ചിത്രങ്ങള്‍ ആയി പകര്‍ത്തിയതാണ് ഈ പ്രദര്‍ശനത്തിലെ ചിത്രങ്ങളെല്ലാം. ഇത്തരം ഒരു സംരംഭം ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ് എന്ന് സംഘാടകര്‍ പറയുന്നു.
 

thanima-kala-sahithya-vedi

 
വിശുദ്ധ ഖുര്‍ ആനിലെ ആത്മീയവും തത്വശാസ്ത്രപരവുമായ ദൃശ്യ വൈവിധ്യം ലോകമെമ്പാടും ഉള്ള കലാകാരന്മാര്‍ക്ക് എന്നും പ്രചോദനം നല്‍കി പോരുന്ന ഒന്നാണ്. ആശയങ്ങള്‍ സംവദിക്കുന്നതിന് ഏറെ ശക്തമായ ഒരു മാധ്യമം ആണ് ചിത്രകല. ഇത്തരം ഒരു സംരംഭവും ആയി മുന്നോട്ട് വന്ന ‘തനിമ കലാ സാഹിത്യ വേദി’ പുരോഗമന സാംസ്കാരിക പ്രവര്‍ത്തകരുടെ ഒരു കൂട്ടായ്മയാണ്.
 
ജോബ് മാളിയേക്കല്‍
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

റെയില്‍‌വേ ബജറ്റ് കേരളത്തിന്റെ വികസനത്തിന് സഹായകരം – കെ. വി. തോമസ്

July 4th, 2009

കേന്ദ്ര റെയില്‍‌വേ കേരളത്തോട് വളരെ അനുഭാവ പൂര്‍വ്വമായ സമീപനമാണ് ഇക്കുറി ഉണ്ടായിരിക്കുന്നത് എന്ന് കേന്ദ്ര കൃഷി വകുപ്പ് സഹ മന്ത്രി പ്രൊഫ്. കെ. വി. തോമസ് അഭിപ്രായപ്പെട്ടു. പുതിയ ട്രെയിനുകളും പാത ഇരട്ടിപ്പിക്കലും മേല്‍ പാലങ്ങളും പുതിയ പാതകളും കേരളത്തിന്റെ വികസനത്തിന് ഏറെ സഹായകരം ആണ്. എറണാകുളം റെയില്‍ വേ സ്റ്റേഷനോട് ചേര്‍ന്ന് നിര്‍മ്മിക്കും എന്ന് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ച വിവിധോദ്ദേശ കോം‌പ്ലക്സ് കേരളത്തിന്റെ വികസനത്തോടൊപ്പം ശ്രദ്ധേയമായ വികസനം എറണാകുളം ജില്ലക്ക് ലഭിക്കും എന്നതും ജില്ലയിലെ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. എറണാകുളം തൃച്ചിനാപള്ളി ട്രെയിന്‍ നാഗപട്ടണം വരെ നീട്ടുക വഴി വേളാങ്കണ്ണി തീര്‍ത്ഥാടകര്‍ക്ക് വളരെ അനുഗ്രഹം ആകും, തിരുവനന്തപുരം എറണാകുളം ജനശതാബ്ദി കോഴിക്കോട്ടേക്ക് നീട്ടുക വഴി കേരളത്തിലെ മെട്രോ നഗരങ്ങളെ ബന്ധിപ്പിക്കുവാനും ഇതു വഴി മലബാറിന്റെ വികസനവും സാധ്യം ആകുന്നു.
 
എറണാകുളം ജില്ലയിലെ നെട്ടൂരിലെ റെയില്‍‌വേ മേല്‍പ്പാലം ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യം ആയിരുന്നു. ഈ ബജറ്റില്‍ തന്നെ മേല്‍പ്പാലത്തിന് അനുമതി നല്‍കണമെന്ന തന്റെ ആവശ്യം സാക്ഷാല്‍ക്കരിച്ചതില്‍ അദ്ദേഹം ബന്ധപ്പെട്ട എല്ലാവരോടും നന്ദി രേഖപ്പെടുത്തി.
 
എറണാകുളം മധുര റെയില്‍ പാത തുടങ്ങും എന്ന ബജറ്റിലെ നിര്‍ദ്ദേശം കാര്‍ഷിക മേഖലക്കും ടൂറിസം മേഖലക്കും ഏറെ പ്രതീക്ഷ നല്‍കുന്നു എന്നും പ്രൊഫ. കെ. വി. തോമസ് കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

അഭിപ്രായം എഴുതുക »

ഇന്ന് കേരളത്തില്‍ ഓട്ടോ ടാക്സി പണിമുടക്ക്‌

July 4th, 2009

കേരളത്തില്‍ ഇന്ന് ഓട്ടോ ടാക്സി പണിമുടക്ക്‌ നടക്കും. പെട്രോള്‍ ഡീസല്‍ വിലവര്ധനയില്‍ പ്രതിഷേധിക്കാനാണ് സംസ്ഥാന വ്യാപകം ആയി ഓട്ടോ റിക്ഷകളും ടാക്സികളും ജൂലൈ 4 ശനിയാഴ്ച പണി മുടക്കുന്നത്. രാവിലെ 6 മണി മുതല്‍ വൈകിട്ട്‌ 6 വരെ ആണ് പണിമുടക്ക്‌. കോഴിക്കോട് നടന്ന, തൊഴിലാളി സംഘടനാ യൂണിയനുകളുടെ സംയുക്ത കോഡിനേഷന്‍ യോഗത്തിന് ശേഷം ആണ് ഈ പണിമുടക്ക്‌ പ്രഖ്യാപിച്ചത്. വില വര്‍ധന പിന്‍വലിക്കാത്ത പക്ഷം അനിശ്ചിത കാലത്തേയ്ക്ക് പണിമുടക്കുമെന്നും അറിയിച്ചിട്ടുണ്ട്.

- ജ്യോതിസ്

വായിക്കുക:

അഭിപ്രായം എഴുതുക »

പരിസ്ഥിതി കോണ്‍ഗ്രസ്‌ നീട്ടി വെച്ചു

July 3rd, 2009

ആഗസ്‌ത്‌ 18,19,20 തിയതികളില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കുവാനിരുന്ന അഞ്ചാമത്‌ കേരള എണ്‍വയോണ്‍മെന്റ്‌ കോണ്‍ഗ്രസ് നീട്ടി വെച്ചു. സെന്റര്‍ ഫോര്‍ എണ്‍വയോണ്‍മെന്റ്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
 
തിരുവനന്തപുരത്ത്‌ വെച്ച് ആഗസ്‌ത്‌ 18,19,20 തീയതികളില്‍ നടക്കും എന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും തിയ്യതി ഇനിയും തീരുമാനം ആയിട്ടില്ല എന്ന് സെന്ററിന്റെ വെബ് സൈറ്റ് അറിയിച്ചു.
 
‘കേരളത്തിലെ ജല വിഭവങ്ങള്‍’ എന്നതായിരിക്കും മുഖ്യ വിഷയം. ഗവേഷണ സ്ഥാപനങ്ങളിലെ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഏറ്റവും നല്ല പ്രബന്ധം അവതരിപ്പിക്കുന്ന യുവ ശാസ്‌ത്രജ്ഞന്‌ അവാര്‍ഡ്‌ നല്‌കും. കോണ്‍ഗ്രസിനെ ക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ www.cedindia.org എന്ന വെബ്‌സൈറ്റിലും 0471- 2369720, 2369721 എന്നീ നമ്പരുകളിലും ലഭിക്കും. പ്രതിനിധിയായി പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജൂലായ്‌ 25നു മുമ്പ്‌ വെബ്‌സൈറ്റില്‍ ലഭിക്കുന്ന ഫോറത്തില്‍ പേര്‌ രജിസ്റ്റര്‍ ചെയ്യണം എന്നാണ് നേരത്തേ അറിയിച്ചിരുന്നത് എങ്കിലും തീയതി മാറുന്ന സാഹചര്യത്തില്‍ ഇതും മാറുവാനാണ് സാധ്യത.

- ജ്യോതിസ്

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « കേരളത്തിലെ ആദ്യ സൈബര്‍ പോലീസ് സ്റ്റേഷന്‍
Next »Next Page » ഇന്ന് കേരളത്തില്‍ ഓട്ടോ ടാക്സി പണിമുടക്ക്‌ »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine