കേന്ദ്ര റെയില്‍വേ കേരളത്തോട് വളരെ അനുഭാവ പൂര്‍വ്വമായ സമീപനമാണ് ഇക്കുറി ഉണ്ടായിരിക്കുന്നത് എന്ന് കേന്ദ്ര കൃഷി വകുപ്പ് സഹ മന്ത്രി പ്രൊഫ്. കെ. വി. തോമസ് അഭിപ്രായപ്പെട്ടു. പുതിയ ട്രെയിനുകളും പാത ഇരട്ടിപ്പിക്കലും മേല്‍ പാലങ്ങളും പുതിയ പാതകളും കേരളത്തിന്റെ വികസനത്തിന് ഏറെ സഹായകരം ആണ്. എറണാകുളം റെയില്‍ വേ സ്റ്റേഷനോട് ചേര്‍ന്ന് നിര്‍മ്മിക്കും എന്ന് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ച വിവിധോദ്ദേശ കോംപ്ലക്സ് കേരളത്തിന്റെ വികസനത്തോടൊപ്പം ശ്രദ്ധേയമായ വികസനം എറണാകുളം ജില്ലക്ക് ലഭിക്കും എന്നതും ജില്ലയിലെ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. എറണാകുളം തൃച്ചിനാപള്ളി ട്രെയിന്‍ നാഗപട്ടണം വരെ നീട്ടുക വഴി വേളാങ്കണ്ണി തീര്‍ത്ഥാടകര്‍ക്ക് വളരെ അനുഗ്രഹം ആകും, തിരുവനന്തപുരം എറണാകുളം ജനശതാബ്ദി കോഴിക്കോട്ടേക്ക് നീട്ടുക വഴി കേരളത്തിലെ മെട്രോ നഗരങ്ങളെ ബന്ധിപ്പിക്കുവാനും ഇതു വഴി മലബാറിന്റെ വികസനവും സാധ്യം ആകുന്നു.
 
എറണാകുളം ജില്ലയിലെ നെട്ടൂരിലെ റെയില്‍വേ മേല്‍പ്പാലം ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യം ആയിരുന്നു. ഈ ബജറ്റില്‍ തന്നെ മേല്‍പ്പാലത്തിന് അനുമതി നല്‍കണമെന്ന തന്റെ ആവശ്യം സാക്ഷാല്‍ക്കരിച്ചതില്‍ അദ്ദേഹം ബന്ധപ്പെട്ട എല്ലാവരോടും നന്ദി രേഖപ്പെടുത്തി.
 
എറണാകുളം മധുര റെയില്‍ പാത തുടങ്ങും എന്ന ബജറ്റിലെ നിര്‍ദ്ദേശം കാര്‍ഷിക മേഖലക്കും ടൂറിസം മേഖലക്കും ഏറെ പ്രതീക്ഷ നല്‍കുന്നു എന്നും പ്രൊഫ. കെ. വി. തോമസ് കൂട്ടിച്ചേര്‍ത്തു.

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 


ലോകമെമ്പാടും ദാരിദ്ര്യം മൂലം വിദ്യാഭ്യാസം നേടാനാവാതെ കഴിയുന്ന 7.5 കോടിയോളം വരുന്ന കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകള്‍ വഹിക്കാന്‍ ആവുന്ന വിധം ഒരു ആഗോള വിദ്യാഭ്യാസ നിധി സ്ഥാപിക്കണം എന്ന് ജി-8 ഉച്ചകോടിക്ക് മുന്നോടിയായി നൊബേല്‍ പുരസ്കാര ജേതാവായ ഡെസ്മണ്ട് ടുട്ടു അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ, ബ്രിട്ടീഷ് പ്രധാന മന്ത്രി ഗോഡണ്‍ ബ്രൌണ്‍ എന്നിവരടക്കമുള്ള ലോക നേതാക്കളോട് അഭ്യര്‍ത്ഥിച്ചു. 
























 