മമതാ ബാനര്‍ജി ജൂലൈ 3ന് അവതരിപ്പിച്ച റയില്‍വെ ബജറ്റില്‍ പത്രപ്രവര്‍ത്തകര്‍ക്ക് നിരവധി യാത്രാ ഇളവുകള്‍ പ്രഖ്യാപിച്ചു. അക്രെഡിട്ടേഷന്‍ ഉള്ള പത്രപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്ന യാത്ര ഇളവ് 30 ശതമാനത്തില്‍ നിന്ന് 50 ആയി വര്‍ധിപ്പിച്ചു.
 
ഇപ്പോള്‍ കൂപ്പണ്‍ ഉപയോഗിച്ച് ആണ് ഇളവുകള്‍ ഉപയോഗിക്കപ്പെടുന്നത്. അതിനു പകരം ഫോട്ടോ പതിച്ച റെയില്‍വെ ഐഡന്റിടി  കാര്‍ഡ് നല്‍കും. ഇത് ക്രെഡിറ്റ് കാര്‍ഡ് ആയും ഉപയോഗിക്കാം. വര്‍ഷത്തില്‍ ഒരിക്കല്‍ ഭാര്യയോടൊപ്പം യാത്ര ചെയ്യാനും ഈ 50 ശതമാനം ഇളവ് ഉപയോഗപ്പെടുത്താം.

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 


കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വ്യാപകമായ തിരിമറി കാണിച്ചു നാല്‍പ്പതോളം മേയര്‍ സ്ഥാനങ്ങളില്‍ തന്റെ ആളുകളെ കുടിയിരുത്തി എന്ന ആരോപണത്തിനു വിധേയനായ നിക്കരാഗ്വന്‍ പ്രസിഡണ്ട് ഡാനിയല്‍ ഒര്‍ട്ടേഗ തനിക്കെതിരെ വാര്‍ത്തകള്‍ കൊടുക്കുന്ന മാധ്യമങ്ങളേയും ആക്രമിക്കുന്നു. കഴിഞ്ഞ ദിവസം പ്രതിപക്ഷ ചായ്‌വുള്ള ഒരു റേഡിയോ സ്റ്റേഷനില്‍ സായുധരായ ആളുകള്‍ അതിക്രമിച്ചു കയറുകയും സ്റ്റേഷനിലെ ഉപകരണങ്ങള്‍ എടുത്തു കൊണ്ടു പോകുകയും ചെയ്തു. സര്‍ക്കാരിനെതിരെ ഉണ്ടായിരുന്ന ഒരേ ഒരു ശബ്ദം കൂടി ഇതോടെ നിലച്ചതായി റേഡിയോ സ്റ്റേഷന്‍ ഉടമ പറയുന്നു.
‘തനിമ കലാ സാഹിത്യ വേദി’ യുടെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ കേരള ലളിത കലാ അക്കാദമി യുടെ ആര്‍ട്ട് ഗാലറിയില്‍ പുതുമയാര്‍ന്ന ഒരു ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചു. വിശുദ്ധ ഖുര്‍ ആനിലെ സൂക്തങ്ങള്‍ ഭാവനയില്‍ കണ്ട് അവ ചിത്രങ്ങള്‍ ആയി പകര്‍ത്തിയതാണ് ഈ പ്രദര്‍ശനത്തിലെ ചിത്രങ്ങളെല്ലാം. ഇത്തരം ഒരു സംരംഭം ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ് എന്ന് സംഘാടകര്‍ പറയുന്നു. 

























 