ഇന്ത്യന് പ്രതിരോധ സേനയുടെ ഗവേഷണ വിഭാഗം(Defence Research Laboraoty), മുളക് ഉപയോഗിച്ചു ബോംബുകളും ഹാന്ഡ് ഗ്രനേഡുകളും ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്.
പ്രധാനമായും ആഭ്യന്തര കലാപങ്ങള് നേരിടാന് ഇവ ഉപയോഗിക്കാം. ആളുകളുടെ ജീവന് അപായം വരുത്താതെ തന്നെ ഫലപ്രദമായി ഇവ ഉപയോഗിക്കാം എന്നതാണ് മുളക് ബോംബുകളുടെ നേട്ടം.
“ഭുട്ട്/നാഗ ജോലോകിയ”(King Cobra Chilli)എന്ന ഇനം ചൈനീസ് കാപ്സിക്കം ആണ് പരീക്ഷണങ്ങള്ക്കായി ശാസ്ത്രജ്ഞര് ഉപയോഗിക്കുന്നത്. ‘ഗോസ്റ്റ് പെപ്പര്’, ‘കാലിഫോര്ണിയ ഡെത്ത് പെപ്പര്’ എന്നൊക്കെ ഇതിനു വിളിപ്പേരുകള് ഉണ്ട്.
ഇന്ത്യയുടെ ആസ്സാം തുടങ്ങിയ വടക്ക് കിഴക്കന് സംസ്ഥാനങ്ങളില് സമൃദ്ധിയായി വളരുന്ന ഈ മുളകിന് സാധാരണ മുളകിനേക്കാള് 1000 മടങ്ങ് ശക്തി ഉണ്ടത്രേ. മുളകുകളുടെ തീവ്രത അളക്കുന്ന ‘Scoville scale’ലില് ഇത് ഏറ്റവും ഉയര്ന്ന യൂനിട്ടാണ് രേഖപ്പെടുത്തിയത്. ഇതോടെ ലോകത്തെ ഏറ്റവും എരിവ് കൂടിയ ഈ മുളകാവും ഇന്ത്യന് ബോംബില് സ്ഥാനം പിടിക്കുക.