വംശീയ ആക്രമണത്തിനു കാരണം ഒബാമ

June 12th, 2009

ku-klux-klanവെള്ളക്കാരന്റെ വര്‍ണ്ണ വെറിയുടെ പ്രതീകമായ കു ക്ലക്സ് ക്ലാന്‍ എന്ന ഭീകര സംഘടനയാണ് ഓസ്ട്രേലിയയിലും ഇപ്പോള്‍ കാനഡയിലും ഏഷ്യാക്കാര്‍ക്കും പ്രത്യേകിച്ച് ഇന്ത്യാക്കാര്‍ക്കും നേരെ നടക്കുന്ന വംശീയ ആക്രമണങ്ങള്‍ക്കു പുറകില്‍ എന്ന സംശയം പ്രബലപ്പെടുന്നു. കാനഡയിലെ ആക്രമണത്തോടെ ഇന്ത്യാക്കാര്‍ക്ക് എതിരെയുള്ള വംശീയ ആക്രമണങ്ങള്‍ക്ക് അന്താരാഷ്ട്ര മാനങ്ങള്‍ കൈവന്നിരിക്കുന്നതാണ് ആശങ്കക്ക് കാരണം ആവുന്നത്.
 
കഴിഞ്ഞ ഒരു മാസത്തിനിടെ 11 ഇത്തരം ആക്രമണങ്ങളാണ് ഇന്ത്യാക്കാര്‍ക്കെതിരെ ഓസ്ട്രേലിയയില്‍ ഉണ്ടായത്. ആക്രമിക്കപ്പെട്ട ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ നില അതീവ ഗുരുതരമായിരുന്നു.
 
“കറി ബാഷിങ്” എന്ന ഓമനപ്പേരില്‍ വിളിച്ച ഇത്തരം ആക്രമണങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ ആണെന്ന് ആയിരുന്നു ആദ്യമൊക്കെ പോലീസിന്റെയും നിലപാട്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ ഭാഷകള്‍ പൊതു സ്ഥലത്ത് വെച്ച് സംസാരിക്കരുതെന്നും പൊതു സ്ഥലത്ത് കുറച്ച് കൂടി ഒതുങ്ങി കഴിഞ്ഞാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവില്ല എന്നൊക്കെ അധികൃതര്‍ പറഞ്ഞു.
 

australia-racist-attacks

ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ പ്രതിഷേധിക്കുന്നു

 
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ലാപ്‌ടോപ്പ്, ഐഫോണ്‍ മുതലായ വില കൂടിയ സാമഗ്രികള്‍ പ്രദര്‍ശിപ്പിച്ചു നടക്കുന്നതും മറ്റും അപകടകരം ആണ് എന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ ഓസ്ട്രേലിയന്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ഓസ്ട്രേലിയന്‍ പോലീസിന്റെ ഒരു സംഘം ബാംഗ്ലൂര്‍ പോലെയുള്ള ഇന്ത്യന്‍ നഗരങ്ങള്‍ സന്ദര്‍ശിച്ച് ഓസ്ട്രേലിയയില്‍ ഉന്നത വിദ്യാഭ്യാസത്തിനായി പോകുവാന്‍ ഉദ്ദേശിക്കുന്ന യുവാക്കള്‍ക്ക് പെരുമാറ്റ പരിശീലനം നല്‍കാനും പദ്ധതി ഇട്ടതാണ്. ഇതിനിടയിലാണ് വംശീയ ആക്രമണങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതും പ്രശ്നം സങ്കീര്‍ണ്ണമായതും.
 
വെളുത്ത വര്‍ഗ്ഗത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന കു ക്ലക്സ് ക്ലാന്‍ എന്ന രഹസ്യ ഭീകര സംഘടന രൂപം കൊണ്ടത് അമേരിക്കയിലാണെങ്കിലും വെള്ളക്കാര്‍ അധിനിവേശം നടത്തിയിടത്തൊക്കെ ക്ലാന്‍ വേരുറപ്പിച്ചു. വെള്ളക്കാരന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി അക്രമവും ഭീകരതയും പ്രയോഗിക്കുന്നതില്‍ ഉറച്ചു വിശ്വസിക്കുന്ന ഇവര്‍ അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പിന്നീട് യഹൂദന്മാര്‍ക്കും, റോമന്‍ കത്തോലിക്കര്‍ക്കും, തൊഴിലാളി സംഘടനകള്‍ക്കും, ന്യൂനപക്ഷ സമൂഹങ്ങള്‍ക്കു നേരെയും വ്യാപിപ്പിച്ചു.
 
അമേരിക്കന്‍ പ്രസിഡണ്ടായി ഒരു ആഫ്രിക്കന്‍ അമേരിക്കക്കാരന്‍ അവരോധിതനായത് ഈ വര്‍ണ്ണ വെറിയന്മാരെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കിയത്. ഇതിലെ അംഗത്വം അതീവ രഹസ്യമാണെങ്കിലും ഒബാമ അമേരിക്കന്‍ പ്രസിഡണ്ടായതോടെ ക്ലാനില്‍ ചേരാന്‍ അഭൂതപൂര്‍വ്വം ആയ തിരക്ക് അനുഭവപ്പെടുന്നതായി ഒരു മുന്‍ ക്ലാന്‍ നേതാവ് വെളിപ്പെടുത്തിയിരുന്നു.
 
ഓസ്ട്രേലിയക്ക് പിന്നാലെ കാനഡയിലും കഴിഞ്ഞ ദിവസം ഇന്ത്യാക്കാര്‍ക്കു നേരെ ആക്രമണം നടന്നത് ഇതിനു പിറകില്‍ ക്ലാന് പങ്കുള്ളതിന്റെ വ്യക്തമായ സൂചനയായാണ് കരുതപ്പെടുന്നത്.
 



- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

കലാമിന് അയര്‍ലാന്‍ഡില്‍ നിന്നും ബഹുമതി

June 12th, 2009

apj-abdul-kalamമുന്‍ ഇന്ത്യന്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാമിന് ബെല്‍ഫാസ്റ്റിലെ ക്വീന്‍സ് സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നു. കലാമിന്റെ പൊതു സേവനത്തിനുള്ള അംഗീകാരമായിട്ടാണ് ഈ ബഹുമതി എന്ന് സര്‍വ്വകലാശാലാ സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. പീറ്റര്‍ ഗ്രെഗ്സണ്‍ അറിയിച്ചു. രാഷ്ട്ര നിര്‍മ്മാതാവ്, ശാസ്ത്രജ്ഞന്‍, വിദ്യാഭ്യാസ വിദഗ്ദ്ധന്‍, ക്രാന്തദര്‍ശി എന്നിവക്കു പുറമെ ഇന്ത്യയില്‍ എന്ന പോലെ തന്നെ ലോകമെമ്പാടും ഉള്ള ലക്ഷോപലക്ഷം യുവജനങ്ങള്‍ക്ക് എന്നും പ്രചോദനം ആണ് കലാം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
 
ബുധനാഴ്ച്ച വൈകീട്ട് നടക്കുന്ന പ്രത്യേക ചടങ്ങില്‍ വെച്ച് കലാമിന് ബഹുമതി സമ്മാനിക്കും.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഇന്ത്യയ്ക്ക് വേണ്ടത് ജനിതക വിളകള്‍ : ജയ്‌രാം രമേശ്

June 11th, 2009

ജനിതക വ്യതിയാനം വഴി ഉണ്ടാക്കിയ വിളകള്‍ ആണ് രാജ്യത്തിന് ആവശ്യം എന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ജയ്‌രാം രമേശ് അഭിപ്രായപ്പെട്ടു. എന്നാല്‍ അടിയന്തിരം ആയി ജനിതക ആഹാരത്തിലേയ്ക്ക് തിരിയേണ്ട ആവശ്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ജനിതക വിളകളും ജനിതക ആഹാരവും തമ്മില്‍ മൌലികം ആയ വ്യതാസം ഉണ്ട്. ജനിതക വഴുതനങ്ങയെക്കാളും നമ്മുക്ക് അടിയന്തിരം ആയി വേണ്ടത് ജനിതക പരുത്തിയാണെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
 
ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജനിതക പരുത്തികൃഷി വിജയം കൈവരിച്ചു. എന്നാല്‍ മറ്റു ചില ജനിതക വിളകളുടെ കാര്യത്തില്‍ ഇതേ വിജയം നേടാന്‍ ആയില്ല. അതിനാല്‍ പരുത്തിയുടെ വിജയം മാത്രം ആധാരം ആക്കി ഈ കാര്യത്തില്‍ ഒരു വിലയിരുത്തല്‍ ആവില്ലെന്നും അദ്ദേഹം വ്യക്തം ആക്കി.
 
സ്വതന്ത്രവും ശാസ്ത്രീയവും ആയ ദേശീയ ജൈവ സാങ്കേതിക നയങ്ങള്‍ രൂപപ്പെടുത്തി കര്‍ശനമായ സുരക്ഷ ഉറപ്പാക്കിയത്തിന് ശേഷമേ ഈ വിളകള്‍ ഇന്ത്യയില്‍ പരീക്ഷിക്കാന്‍ പാടുള്ളു എന്നും മന്ത്രി കൂട്ടി ചേര്‍ത്തു. വിദേശത്ത് നിന്നും ജനിതക ആഹാര വസ്തുക്കാളുടെ ഒരു വലിയ ഒഴുക്ക് തന്നെ ഉണ്ട് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍. ഈ സാഹചര്യത്തില്‍ ‘ജനിതക ആഹാരം’ എന്ന് രേഖപ്പെടുത്തി മാത്രമേ ഇവ വിപണിയില്‍ ഇറക്കാവു എന്ന നിയമം കര്‍ശനം ആയി പാലിക്കപ്പെടണം. ഈ കാര്യങ്ങള്‍ കൂടുതല്‍ ഊര്‍ജിതം ആക്കാന്‍ മുന്‍ ആര്രോഗ്യ മന്ത്രി അന്പ്മണി രാമദാസിനോട് അഭ്യര്‍ത്ഥന നടത്തിയിരുന്നതായും ജയ്‌രാം രമേശ് അറിയിച്ചു.

- ജ്യോതിസ്

അഭിപ്രായം എഴുതുക »

ഐ.എസ്.ഐ.യ്ക്ക് ഭീകര ബന്ധം

June 11th, 2009

പാകിസ്ഥാനിലെ ചാര സംഘടന ആയ ഐ.എസ്.ഐ യ്ക്ക് സിറാജൂദ്ദിന്‍ ഹക്കാനി തുടങ്ങിയ ഭീകരരുമായി ബന്ധം ഉണ്ടെന്ന് മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ് വെളിപ്പെടുത്തി.
 
കാബൂളിലെ ഇന്ത്യന്‍ എംബസ്സി ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ആണ് ഹക്കാനി.തെ ഹെരിക്‌ – ഇ- താലിബാന്‍ നേതാവ് ബൈത്തുള്ള മെഹ്സുദ് തട്ടികൊണ്ട്‌ പോയ പാകിസ്ഥാന്‍ സ്ഥാനപതിയെ ഹക്കാനിയുടെ “സ്വാധീനം” ഉപയോഗിച്ച് ആണ് ഐ.എസ്.ഐ മോചിപ്പിച്ചത് എന്നും മുഷറഫ് പറഞ്ഞു.
 
പാകിസ്ഥാനിലെ കൊടും ഭീകരന്‍ ആയ ബൈത്തുള്ള മെഹ്സുദിനോട് വളരെ അടുത്ത ബന്ധം ആണ് ഹക്കാനിയ്ക്ക് ഉള്ളതെന്നും മുഷറഫ് ഒരു ജര്‍മന്‍ മാധ്യമത്തോട് വെളിപ്പെടുത്തി. ചില ശത്രുക്കളെ തന്നെ മറ്റു ചില ശത്രുക്കള്‍ക്ക് എതിരെ ഉപായോഗിക്കുക എന്ന തന്ത്രം ആണ് രഹസ്യ അന്വേഷണ സംഘടനകള്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
പാകിസ്ഥാന്‍ രഹസ്യ അന്വേഷണ സംഘടന ആയ ഐ.എസ്.ഐ യ്ക്ക് ഭീകരരോട് ഉള്ള ബന്ധം പരസ്യമായ രഹസ്യം ആണ്. എങ്കിലും മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തലുകള്‍ ഏറെ ശ്രദ്ധേയം ആണ്.

- ജ്യോതിസ്

അഭിപ്രായം എഴുതുക »

ഫാക്ട് കണ്ടെയ്‌നര്‍ കേന്ദ്രം സ്ഥാപിക്കും

June 10th, 2009

container-freight-stationകൊച്ചിയിലെ ഫാക്ടിന്റെ ഭൂമിയില്‍ കണ്ടെയ്‌നര്‍ കേന്ദ്രം സ്ഥാപിക്കാനുള്ള പ്രാരംഭ ചര്‍ച്ചകള്‍ കേന്ദ്ര കൃഷി, ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതു വിതരണ സഹ മന്ത്രി കെ. വി. തോമസിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്നു. ഇതിന്റെ ആദ്യ നടപടിയായി മന്ത്രി സെന്‍‌ട്രല്‍ വെയര്‍ ഹൌസിങ് കോര്‍പ്പറേയ്ഷന്‍, ഫാക്ട് എന്നിവയുടെ ഒരു സംയുക്ത യോഗം വിളിച്ചു കൂട്ടി.
 
മെയ് 2008ല്‍ തന്നെ ഫാക്ടിന്റെ കൈവശം ഉള്ള 25 ഏക്കറോളം വരുന്ന ഒഴിഞ്ഞ ഭൂമിയില്‍ കണ്ടെയ്‌നര്‍ ഫ്രെയ്റ്റ് സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള ധാരണാ പത്രത്തില്‍ ഇരു കൂട്ടരും ഒപ്പു വെച്ചിരുന്നു. എന്നാല്‍ പിന്നീട് പദ്ധതി തുടങ്ങുന്നതില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല.
 
പദ്ധതി ത്വരിത ഗതിയില്‍ തുടങ്ങുന്നതിനും നടപ്പിലാക്കുന്നതിനും ലക്ഷ്യമിട്ടാണ് മന്ത്രി യോഗം വിളിച്ചു കൂട്ടിയത്. യോഗത്തില്‍ പങ്കെടുത്ത സെന്‍‌ട്രല്‍ വെയര്‍ ഹൌസിങ് കോര്‍പ്പൊറേയ്ഷന്‍ എം. ഡി. ബി. ബി. പട്‌നായിക്, ഫാക്ട് എം. ഡി. ഡോ. ജോര്‍ജ്ജ് സ്ലീബ എന്നിവര്‍ പദ്ധതിയുടെ പ്രവര്‍ത്തന മാതൃക അവതരിപ്പിക്കാന്‍ ധാരണയായി. അതത് ബോര്‍ഡുകളുടെ അംഗീകാരത്തിനായി ഇത് ജൂണില്‍ തന്നെ സമര്‍പ്പിക്കും.
 


പ്രൊഫ. കെ.വി. തോമസ് രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ രാഷ്ട്രപതി ഭവനില്‍ വെച്ചു കണ്ടപ്പോള്‍

 
60 കോടി രൂപ മുതല്‍ മുടക്കു വരുന്ന പദ്ധതി ഓഗസ്റ്റില്‍ തുടങ്ങാനാണ് തീരുമാനം. പദ്ധതി പൂര്‍ത്തിയാവുന്നതോടെ പ്രദേശത്തിന്റെ സമഗ്രമായ വികസനവും പ്രദേശ വാസികള്‍ക്ക് ധാരാളം തൊഴില്‍ അവസരങ്ങളും കൈവരും എന്നാണ് പ്രതീക്ഷ.
 
സുധീര്‍നാഥ്
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആയുധ ചിലവില്‍ ഇന്ത്യക്ക് പത്താം സ്ഥാനം
Next »Next Page » ഐ.എസ്.ഐ.യ്ക്ക് ഭീകര ബന്ധം »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine