പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി

November 7th, 2023

fire-works-deewali-celebrations-ePathram
ന്യൂഡല്‍ഹി : ദീപാവലി അടക്കമുളള ഉത്സവ നാളു കളിലെ പടക്ക നിയന്ത്രണം രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങള്‍ ക്കും ബാധകം എന്ന് സുപ്രീം കോടതി. വായു – ശബ്ദ മലിനീകരണം കുറക്കുന്ന വിഷയത്തില്‍ സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ പാലിക്കുവാന്‍ രാജസ്ഥാന്‍ സംസ്ഥാനത്തിന് നിര്‍ദ്ദേശം നല്‍കണം എന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിച്ചു കൊണ്ടാണ്  സുപ്രീം കോടതി ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസുമാരായ എ. എസ്. ബൊപ്പണ്ണ, എം. എം. സുന്ദ്രേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

പടക്കങ്ങളില്‍ നിരോധിത രാസ വസ്തുക്കളുടെ ഉപയോഗം ഇല്ല എന്ന് ഉറപ്പാക്കാന്‍ 2021 ല്‍ സുപ്രീം കോടതി നിരവധി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെച്ചിരുന്നു. പടക്കങ്ങള്‍ക്ക് സമ്പൂര്‍ണ്ണ നിരോധനം ഇല്ല എന്നും ബേരിയം ലവണങ്ങള്‍ അടങ്ങിയ പടക്കങ്ങള്‍ മാത്രമാണ് നിരോധിച്ചത് എന്നും ബെഞ്ച് അന്നു തന്നെ വ്യക്തമാക്കിയിരുന്നു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

മദ്യപിച്ചുള്ള ഡ്രൈവിംഗ് : മദ്രാസ് ഹൈക്കോടതിയുടെ വിചിത്ര ശിക്ഷ

September 14th, 2022

madras-high-court-in-chennai-ePathram
ചെന്നൈ : മദ്യലഹരിയില്‍ കാര്‍ ഓടിക്കുകയും അപകടം ഉണ്ടാക്കുകയും ചെയ്ത യുവാവിന് തീര്‍ത്തും വിചിത്രമായ ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ ഉണ്ടാകുന്ന അപകട ങ്ങളെ കുറിച്ച് അവബോധം നല്‍കുന്ന ലഘു ലേഖകള്‍ നഗരത്തില്‍ രണ്ടാഴ്ച വിതരണം ചെയ്യണം എന്നാണ് കോടതി വിധിച്ചത്. ഇത്തരം ഒരു ശിക്ഷയിലൂടെ, നിരുത്തരവാദിത്വ പരമായ പ്രവൃത്തികള്‍ ഇനിയും ആവര്‍ത്തിക്കാതെ ഇരിക്കാനും ഉള്ള തിരിച്ചറിവ് പ്രതിക്ക് ഉണ്ടാവും എന്നും കോടതി വിലയിരുത്തി.

രണ്ടാഴ്ച, എല്ലാ ദിവസവും അഡയാര്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി ഒപ്പു വെക്കാനും എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ 10 മണി വരെയും വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെയും നഗരത്തില്‍ ലഘു ലേഖകള്‍ വിതരണം ചെയ്യണം എന്നും യുവാവിനോട് കോടതി നിര്‍ദ്ദേശിച്ചു. മാത്രമല്ല ബോധ വല്‍ക്കരണ ലഘുലേഘകള്‍ വിതരണം ചെയ്തു കഴിഞ്ഞ് ആവശ്യം എങ്കില്‍ പോലീസ് സ്റ്റേഷനില്‍ ഹാജര്‍ വെക്കുവാനും കോടതി പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ടിക്‌ടോക് ചിത്രീകരണം : യുവാക്കൾ തീവണ്ടി തട്ടി മരിച്ചു

September 29th, 2019

chinese-app-tiktok-banned-in-india-ePathram
ബെംഗളൂരു : റെയില്‍ വേ ലൈനിലൂടെ നടന്നു കൊണ്ട് ‘ടിക്‌ ടോക്’ വീഡിയോ ചിത്രീ കരി ക്കു മ്പോള്‍ പിന്നില്‍ നിന്നും വന്ന തീവണ്ടി തട്ടി രണ്ടു യുവാക്കള്‍ മരിച്ചു. ബെംഗളൂരു ഹെഗ്‌ഡെ നഗർ സ്വദേശി കളായ അബ്‌സാദ് (19), മുഹമ്മദ് മട്ടി (22) എന്നി വരാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം ഹെഗ്‌ഡെ നഗർ റെയിൽ വേ ഗേറ്റിനു സമീപത്തു വെച്ചാണ് അപകടം ഉണ്ടായത്. ഇവ രുടെ കൂട്ടു കാരനായ സലീബുള്ള (22) യെ പരിക്കു കളോടെ ആശുപത്രി യിൽ പ്രവേശി പ്പിച്ചു.

എല്ലാ പ്രായക്കാരേയും എറെ ആകര്‍ഷിച്ച ടിക് ടോക് വളരെ പെട്ടെന്നു തന്നെ സോഷ്യല്‍ മീഡിയ യില്‍ താര മായി മാറിക്കഴി ഞ്ഞിരുന്നു. ഒരു വിനോദ മാധ്യമം എന്നതിലുപരി ഇതിലെ വീഡിയോ കളില്‍ അശ്ലീല രംഗ ങ്ങള്‍  അധി കരി ക്കുന്നു എന്നതു കൊണ്ടും ചിത്രീകരണ ങ്ങള്‍ ക്കിട യില്‍ നിര വധി അപ കടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതി നാലും ടിക്‌ ടോക് ആപ്പ് നിരോധിക്കണം എന്ന് വിവിധ കോണു കളിൽ നിന്നും ആവശ്യം ഉയർ ന്നിരുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഗതാഗത നിയമ ലംഘന പിഴ സംസ്ഥാന ങ്ങൾക്ക് നിശ്ചയിക്കാം

September 12th, 2019

nitin-gadkari-2018-union-transport-minister-ePathram
ന്യൂഡൽഹി : ഗതാഗത നിയമ ലംഘന ങ്ങള്‍ ക്കുള്ള പിഴ എത്രയാണ് എന്ന് സംസ്ഥാന ങ്ങൾക്ക് നിശ്ചയിക്കാം എന്നും ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കും എന്നും കേന്ദ്ര ഗതാഗത വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി.

സര്‍ക്കാറിനു പണം ഉണ്ടാക്കുവാന്‍ വേണ്ടിയല്ല പിഴ വര്‍ദ്ധിപ്പിച്ചത്. അപകടങ്ങള്‍ കുറക്കുക എന്നതാണ് ലക്ഷ്യം. പുതുക്കിയ ഗതാഗത നിയമം നടപ്പാക്കു കയില്ല എന്ന് 6 സംസ്ഥാന ങ്ങൾ ആദ്യമേ പ്രഖ്യാപിച്ചിരുന്നു. പിഴ വർദ്ധി പ്പിച്ചത് നടപ്പാക്കുവാന്‍ സാധി ക്കില്ല എന്ന് ചില സംസ്ഥാന ങ്ങൾ കേന്ദ്ര ത്തെ അറിയിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം ; ഇന്ത്യ തിരിച്ചടിക്കുന്നു

March 6th, 2019

india-pak-epathram

ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പാകിസ്ഥാന്‍റെ പ്രകോപനം.രജൗരി ജില്ലയിലെ സുന്ദർബനി സെക്ടറിലെ ഇന്ത്യൻ സൈനിക പോസ്റ്റിന് നേരെയാണ് പാക് സൈന്യം വെടിയുതിർത്തത്.പുലർച്ചെ മൂന്നരയോടെ തുടങ്ങിയ പാക് വെടിവയ്പ് നാലര വരെ നീണ്ടു.

ഇന്ത്യൻ സൈന്യം ഇന്നലെയും ഇന്നും ശക്തമായി തിരിച്ചടിച്ചു. ഫെബ്രുവരി 26-ന് നടന്ന ബാലാകോട്ട് പ്രത്യാക്രമണത്തിന് ശേഷം എല്ലാ ദിവസവും അതിർത്തിയിൽ പാക് സൈന്യം നിയന്ത്രണരേഖയിൽ ശക്തമായ വെടിവയ്പും ഷെല്ലാക്രമണവും തുടരുകയാണ്. അതേസമയം, ജമ്മു കാശ്മീരിലെ ത്രാലിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകര‌‌രെ വധിച്ചു.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

1 of 1812310»|

« Previous « പാക്കിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചു
Next Page » തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുന്നു; തീയതി ഇന്ന് പ്രഖ്യാപിക്കും »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine