അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം ; ഇന്ത്യ തിരിച്ചടിക്കുന്നു

March 6th, 2019

india-pak-epathram

ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പാകിസ്ഥാന്‍റെ പ്രകോപനം.രജൗരി ജില്ലയിലെ സുന്ദർബനി സെക്ടറിലെ ഇന്ത്യൻ സൈനിക പോസ്റ്റിന് നേരെയാണ് പാക് സൈന്യം വെടിയുതിർത്തത്.പുലർച്ചെ മൂന്നരയോടെ തുടങ്ങിയ പാക് വെടിവയ്പ് നാലര വരെ നീണ്ടു.

ഇന്ത്യൻ സൈന്യം ഇന്നലെയും ഇന്നും ശക്തമായി തിരിച്ചടിച്ചു. ഫെബ്രുവരി 26-ന് നടന്ന ബാലാകോട്ട് പ്രത്യാക്രമണത്തിന് ശേഷം എല്ലാ ദിവസവും അതിർത്തിയിൽ പാക് സൈന്യം നിയന്ത്രണരേഖയിൽ ശക്തമായ വെടിവയ്പും ഷെല്ലാക്രമണവും തുടരുകയാണ്. അതേസമയം, ജമ്മു കാശ്മീരിലെ ത്രാലിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകര‌‌രെ വധിച്ചു.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കേരള ത്തിലെ പ്രളയ ത്തിന് കാരണം മുല്ല പ്പെരി യാര്‍ അണക്കെട്ട്

August 23rd, 2018

sudden-release-of-water-from-mullaperiyar-dam-chief-cause-of-kerala-floods-2018-ePathram
ന്യൂഡല്‍ഹി : അതിശക്തമായ മഴയും നീരൊഴുക്കും കാരണം മുല്ല പ്പെരിയാര്‍ അണ ക്കെട്ടിലെ 13 ഷട്ടറു കളും ഒരുമിച്ചു തുറ ക്കേണ്ടി വന്നതാണ് പ്രളയ ത്തിന് കാരണം എന്ന് കേരളം സുപ്രീം കോടതി യില്‍ അറി യിച്ചു. ചീഫ് സെക്രട്ടറി സുപ്രീം കോടതി യില്‍ നല്‍കിയ സത്യ വാങ് മൂല ത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്‌.

മുല്ലപ്പെരി യാറിലെ ജല നിരപ്പ് 142 അടി യില്‍ എത്തുന്ന തിന് മുന്‍പ് തന്നെ വെള്ളം തുറന്നു വിടണം എന്നുള്ള കേരള ത്തിന്റെ ആവശ്യം തമിഴ്‌ നാട് അംഗീ കരി ച്ചില്ല എന്നും കേരളം കോടതിയില്‍ വ്യക്ത മാക്കി.

സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതി നിയമിച്ച സമിതി യും ആവശ്യ പ്പെട്ടിട്ടും തമിഴ്‌ നാട് അനു കൂല മായി പ്രതി കരിച്ചില്ല. ഇത് കാരണ മാണ് അടിയന്തിര മായി 13 ഷട്ടറുകളും തുറ ക്കേണ്ടി വന്നത്.

ഭാവിയില്‍ ഇത് ആവര്‍ത്തി ക്ക പ്പെടാ തിരി ക്കുവാന്‍ പ്രത്യേക കമ്മിറ്റി കള്‍ക്ക്‌ രൂപം നല്‍കണം എന്നും സര്‍ ക്കാര്‍ ആവശ്യ പ്പെട്ടു. അണ ക്കെട്ടിന്റെ മാനേജ് മെന്റി നായി കേന്ദ്ര – സംസ്ഥാന പ്രതി നിധി കള്‍ അടങ്ങുന്ന കമ്മിറ്റി രൂപീ കരി ക്കുകയും കേന്ദ്ര ജല ക്കമ്മീഷന്‍ അദ്ധ്യക്ഷനും സംസ്ഥാന പ്രതി നിധി കളും അംഗ ങ്ങ ളായ സൂപ്പര്‍ വൈസറി കമ്മിറ്റിയും രൂപീ കരി ക്കണം എന്നും കേരളം ആവശ്യ പ്പെട്ടു.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

തൂത്തുക്കുടിയില്‍ പോലീസ് വെടി വെപ്പില്‍ പത്തു മരണം

May 23rd, 2018

sterlite-protest-thoothukudi-ePathram
തൂത്തുക്കുടി : തമിഴ്‌നാട്ടിലെ തൂത്തുക്കുടി യില്‍ സ്‌റ്റെര്‍ ലൈറ്റ് കോപ്പര്‍ പ്ലാന്റിന് എതിരെ നടന്ന ബഹു ജന സമരം ആക്രമാ സക്ത മായ തിനെ ത്തുടര്‍ന്നുണ്ടായ പോലീസ് വെടി വെപ്പില്‍ പത്തു പേര്‍ കൊല്ല പ്പെട്ടു. വെടി വെപ്പിലും ലാത്തി ച്ചാര്‍ജ്ജിലും നിരവധി പേര്‍ക്ക് പരി ക്കേറ്റി ട്ടുണ്ട്.

ജനവാസ മേഖല യിലെ പ്ലാന്റിന്റെ രണ്ടാം ഘട്ട വിക സന പ്രവര്‍ത്തന ങ്ങള്‍ക്ക് എതിരെ യാണ് ജനകീയ പ്രക്ഷോഭം തുടങ്ങി യത്. കമ്പനി ക്ക് എതിരെ സുപ്രീം കോടതിയെ സമീപി ച്ചപ്പോള്‍ പിഴയടച്ച് പ്രവര്‍ത്തനം തുടരുവാന്‍ ഉത്തരവിട്ടു.

കമ്പനി യുടെ രണ്ടാം ഘട്ട വിക സന പ്രവര്‍ത്തന ങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി യതോടെ യാണ് ജനകീയ പ്രക്ഷോഭം ശക്ത മായത്.

സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ യൂണിറ്റ് പ്രവര്‍ ത്തിക്കാന്‍ അനു വദി ക്കരുത് എന്നും ഇതിന് കേന്ദ്ര സംസ്ഥാന സര്‍ ക്കാ രു കള്‍ ഇട പെടണം എന്നുമാണ് പ്രക്ഷോ ഭകര്‍ ഉന്നയിച്ച ആവശ്യം.

ഇവിടെ നില നില്‍ക്കുന്ന നിരോധനാജ്ഞ ലംഘിച്ച് സ്‌റ്റെര്‍ ലൈറ്റ് കോപ്പര്‍ പ്ലാന്റിലേക്ക് മാര്‍ച്ച് നട ത്തിയ സമര ക്കാരും പോലീസും തമ്മിലു ണ്ടായ ഏറ്റു മുട്ടലിനെ ത്തുടര്‍ന്ന് പോലീസിന്നു നേരെ കല്ലേറു ണ്ടായി. തുടര്‍ ന്നാണ് വെടി വെപ്പു ണ്ടായത്.

  • Image credit : ANI

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്

April 7th, 2018

goa_epathram

ന്യൂഡൽഹി : രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. ഇതേ തുടർന്ന് ഗോവ സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകി. മൽസ്യബന്ധന ബോട്ടുകളിലൂടെ ഭീകരവാദികളെത്താൻ സാധ്യതയുള്ളതായാണ് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്.

ഗോവയിലെ കടലോരത്ത് സ്ഥിതി ചെയ്യുന്ന കാസിനോകൾ, ജലവിനോദ കേന്ദ്രങ്ങൾ എന്നിവയ്ക്ക് മുന്നറിയിപ്പ് നൽകിയതായി ഗോവ തുറമുഖ വകുപ്പ് മന്ത്രി അറിയിച്ചു. മുംബൈ, ഗുജറാത്ത് തീരങ്ങളിലും ആക്രമണം ഉണ്ടായേക്കാമെന്നുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

400 സ്കൂള്‍ കുട്ടികളെ രക്ഷിക്കാന്‍ പോലീസുകാരന്‍ ബോംബുമായി ഓടിയത് ഒരു കിലോമീറ്റര്‍

August 27th, 2017

bomb blast

ഭോപ്പാല്‍ : മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ചിത്തോറ ഗ്രാമത്തില്‍ പോലീസുകാരന്‍ സ്കൂള്‍ കുട്ടികളെ രക്ഷിക്കാന്‍ ബോംബുമായി ഓടിയത് ഒരു കിലോമീറ്റര്‍. സ്കൂളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് എത്തിയതായിരുന്നു ഹെഡ് കോണ്‍സ്റ്റബിള്‍ അഭിഷേക് പട്ടേലും മറ്റ് പോലീസുകാരും.ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് പിന്നീട് ഒന്നും നോക്കാതെ അതും തോളിലേന്തി ഓടുകയായിരുന്നു അഭിഷേക് പട്ടേല്‍.

ബോംബ് പൊട്ടുകയാണെങ്കില്‍ അരക്കിലോ മീറ്റര്‍ പരിധി വരെ ആഘാതം ഉണ്ടാകുമെന്നുള്ള തിരിച്ചറിവാണ് അതും കൊണ്ട് ഓടാനുള്ള കാരണമെന്ന് അഭിഷേക് പട്ടേല്‍ പറഞ്ഞു. സ്വയം മറന്നുള്ള ഈ കര്‍ത്തവ്യ ബോധത്തിന് ധീരതയ്ക്കുള്ള അവാര്‍ഡ് അദ്ദേഹത്തിന് നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ഐജി അനില്‍ സക്സേന അറിയിച്ചു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

2 of 1812310»|

« Previous Page« Previous « സ്വകാര്യത മൗലിക അവകാശം : സുപ്രീം കോടതി
Next »Next Page » സ്വാശ്രയ മെഡിക്കൽ ഫീസ്​ പതിനൊന്ന്​ ലക്ഷം : സുപ്രീം കോടതി »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine