ചിദംബരം രാജി വെയ്ക്കണം: വി. എസ്. അച്യുതാനന്ദന്‍

April 6th, 2011

chidambaram-epathram

തിരുവനന്തപുരം : ലോട്ടറി കേസില്‍ കേരള സര്‍ക്കാരിന്റെ നടപടിയായിരുന്നു ശരി എന്ന് കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരം രാജി വെക്കണമെന്നും അല്ലാത്ത പക്ഷം പ്രധാന മന്ത്രി അദ്ദേഹത്തെ പുറത്താക്കണമെന്നും വി. എസ്. പറഞ്ഞു. ഇക്കാലമത്രയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് കേരള ജനതയോട് മാപ്പ് പറയണമെന്നും ലോട്ടറി വിഷയത്തില്‍ കേരള സര്‍ക്കാര്‍ എടുത്ത നടപടിയെ കേന്ദ്രം അഭിനന്ദിച്ചതിനെ കുറിച്ച് പ്രതിപക്ഷത്തിന് എന്താണ് പറയാനുള്ളത് എന്നും മുഖ്യമന്ത്രി ചോദിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരള മുഖ്യമന്ത്രിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അഭിനന്ദനം

April 6th, 2011

vs-achuthanandan-epathram

ന്യൂഡല്‍ഹി : ലോട്ടറി കേസില്‍ സി. ബി. ഐ. അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിനായി പ്രത്യേക വിജ്ഞാപനം കേരള സര്‍ക്കാര്‍ ഇറക്കേണ്ടതില്ല എന്നും, ഏതെല്ലാം കേസുകളാണ് സി. ബി. ഐ. അന്വേഷിക്കേണ്ടത് എന്നും കേരളം വ്യക്തമാക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രമണ്യം അറിയിച്ചു. മുഖ്യമന്ത്രിയുടെ നടപടി അഭിനന്ദനീയ മാണെന്നും കേരളവും കേന്ദ്രവും സഹകരിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം വ്യക്തമാക്കി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്വത്ത് വിവരം വെളിപ്പെടുത്താം: ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍

April 6th, 2011

justice-kg-balakrishnan-epathram

ന്യൂഡല്‍ഹി : തന്റെ സ്വത്ത് വിവരം വെളിപ്പെടുത്താന്‍ തയ്യാറാണ് എന്നും വെളിപ്പെടുത്തരുതെന്ന് കാണിച്ച് ആദായ വകുപ്പിനു നല്‍കിയ നിര്‍ദ്ദേശം പിന്‍വലിക്കുകയാണെന്നും കെ. ജി. ബി. അറിയിച്ചു, തനിക്ക് ആറിടത്ത് സ്വത്തുകള്‍ ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കൊച്ചി സ്വദേശി ഡോ. ടി. ബാലചന്ദ്രനാണ് വിവരാവകാശ നിയമ പ്രകാരം ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് ബാലകൃഷ്ണന്റെ ബന്ധുക്കള്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന് ആദായ വകുപ്പ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബോഫോഴ്സ് : സി.ബി.ഐ. ചിലവ്‌ കൂട്ടി പറഞ്ഞെന്ന് സൂചന

April 5th, 2011

cbi-logo-big-epathram

ന്യൂഡല്‍ഹി : ബോഫോഴ്സ് കേസ്‌ അന്വേഷണത്തിന്റെ ഭാഗമായി ചിലവ് സി. ബി. ഐ. കൂട്ടി പറഞ്ഞു എന്ന് സൂചന. കേസ്‌ അന്വേഷണവുമായി ബന്ധപ്പെട്ടു ഒട്ടാവിയോ ക്വത്രോച്ചിയെ പിടി കൂടാന്‍ 250 കോടി രൂപ ചിലവഴിച്ചു എന്നായിരുന്നു സി. ബി. ഐ. കോടതിയെ ബോധിപ്പിച്ചത്‌. 64 കോടി യുടെ അഴിമതി നടന്നു എന്ന് ആരോപണമുള്ള കേസില്‍ കേസ്‌ അന്വേഷണത്തിനായി 250 കോടി രൂപ ചിലവഴിക്കുന്നത് പാഴ് ചിലവാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ കേസ്‌ കോടതി അവസാനിപ്പിക്കാന്‍ അനുമതി നല്‍കിയത്‌.

എന്നാല്‍ വിവരാവകാശ നിയമം മൂലം നല്‍കിയ ഒരു അപേക്ഷയില്‍ സി. ബി. ഐ. ചിലവാക്കിയത് വെറും 5 കോടി രൂപ മാത്രമാണ് എന്ന് വെളിപ്പെട്ടു. കേസ്‌ അവസാനിപ്പിക്കാന്‍ ആരൊക്കെയോ ചേര്‍ന്ന് നടത്തിയ നാടകമാണ് 250 കോടി രൂപയുടെ കണക്ക് എന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. കോടതി വിധി ആസകലം തെറ്റായിരുന്നു എന്ന് രാജ്യ സഭാ പ്രതിപക്ഷ നേതാവ്‌ അരുണ്‍ ജെറ്റ്ലി ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പിതൃത്വം : എന്‍. ഡി. തിവാരിയുടെ ഡി. എന്‍. എ. പരിശോധന ഹൈദരാബാദില്‍

April 5th, 2011

nd-tiwari-epathram

ന്യൂഡല്‍ഹി : കോണ്ഗ്രസ് നേതാവ്‌ എന്‍. ഡി. തിവാരി തന്റെ അച്ഛന്‍ ആണെന്ന് അവകാശപ്പെട്ട ആളുടെ പരാതി പ്രകാരം തിവാരിയുടെ ഡി. എന്‍. എ. പരിശോധന ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ ഡി. എന്‍. എ., ഫിംഗര്‍ പ്രിന്റിംഗ് ആന്‍ഡ്‌ ഡയഗ്നോസ്റ്റികസ് (Centre for DNA, Fingerprinting and Diagnostics – CDFD) ആവും നടത്തുക എന്ന് സൂചന. പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ ഡല്‍ഹി ഹൈക്കോടതി പ്രസ്തുത പരീക്ഷണ ശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡല്‍ഹി സ്വദേശിയായ രോഹിത്‌ ശേഖര്‍ ആണ് തിവാരി തന്റെ പിതാവാണ് എന്ന് തെളിയിക്കണം എന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. തിവാരി ഇത് നിഷേധിച്ചിട്ടുണ്ട്.

മൂന്നു യുവതികളുമായി ഉള്ള കിടപ്പറ വീഡിയോ രംഗങ്ങള്‍ പരസ്യമായതിനെ തുടര്‍ന്ന് 2009 ഡിസംബറില്‍ തിവാരി ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ സ്ഥാനം രാജി വെച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

50 of 571020495051»|

« Previous Page« Previous « ഒരു വ്യാജ പൈലറ്റ്‌ കൂടി പിടിയില്‍
Next »Next Page » ബോഫോഴ്സ് : സി.ബി.ഐ. ചിലവ്‌ കൂട്ടി പറഞ്ഞെന്ന് സൂചന »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine