സൊറാബുദ്ദീന്‍ ഷെയ്ഖിന്റെ ഭാര്യയെ പോലീസ്‌ പീഡിപ്പിച്ചു

November 1st, 2010

sohrabuddin-kausar-bi-epathram

അഹമ്മദാബാദ്‌ : സൊറാബുദ്ദീന്‍ ഷെയ്ഖിനെയും ഭാര്യയേയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നു. സൊറാബുദ്ദീന്‍ ഷെയ്ഖിന്റെ ഭാര്യ കൌസര്‍ ബി യെ വധിക്കുന്നതിന് മുന്‍പ്‌ ഒരു ഫാം ഹൌസില്‍ കൊണ്ട് പോയി പോലീസ്‌ ബലാല്‍സംഗം ചെയ്തു എന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഒരു മുന്‍ ഭീകര വിരുദ്ധ സ്ക്വാഡ്‌ പോലീസ്‌ കോണ്‍സ്റ്റബിള്‍ രവീന്ദ്ര മക്വാന ആണ് ഈ ഞെട്ടിക്കുന്ന കഥ സി. ബി. ഐ. ഉദ്യോഗസ്ഥരോട്‌ പറഞ്ഞത്‌. സ്റ്റേഷനില്‍ വെച്ച് ഷെയ്ഖിന്റെ ഭാര്യയെ ചോദ്യം ചെയ്യുകയും അവരുമായി ഒത്തു തീര്‍പ്പില്‍ എത്താന്‍ പോലീസ്‌ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൌസര്‍ ബി പോലീസിനു വഴങ്ങാത്തതിനെ തുടര്‍ന്നാണ് ഇവരെ ദൂരെയുള്ള ഒരു ഫാം ഹൌസിലേക്ക് കൊണ്ട് പോയി സബ് ഇന്‍സ്പെക്ടര്‍ ബാലകൃഷ്ണ ചൌബെ ബലാല്‍സംഗം ചെയ്തു. ഇതിനു ശേഷം ഇവരെ വീണ്ടും സ്റ്റേഷനില്‍ എത്തിക്കുകയും ഇവരെ വധിക്കുകയുമാണ് ഉണ്ടായത്. അന്ന് വൈകീട്ട് 5 മണിക്ക് ഡി. ജി. വന്‍സാര തന്റെ കീഴുദ്യോഗസ്ഥനെ വിട്ട്‌ വിറക്‌ വാങ്ങിച്ചത്‌ ഇവരുടെ മൃതശരീരം കത്തിച്ചു കളയാന്‍ ആണെന്നും അനുമാനിക്കപ്പെടുന്നു.

kausar-bi-epathram

ഗുജറാത്ത്‌ മുഖ്യ മന്ത്രി നരേന്ദ്ര മോഡിയുടെ വലം കൈയ്യായ അമിത്‌ ഷായെ ഈ കേസുമായി ബന്ധപ്പെട്ട് രണ്ടു തവണ സമന്‍സ്‌ അയച്ചു വിളിപ്പിച്ചിട്ടും സി. ബി. ഐ. ക്ക് മുന്‍പില്‍ ഹാജരാവാന്‍ കൂട്ടാക്കിയിരുന്നില്ല. ഒളിവിലായിരുന്ന ഇയാള്‍ ഇത്രയും നാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്നു. രണ്ടു ദിവസം മുന്‍പ്‌ ഗുജറാത്ത്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ജാമ്യം കിട്ടുന്ന പക്ഷം ഇയാള്‍ തെളിവ്‌ നശിപ്പിക്കാന്‍ സാദ്ധ്യത ഉണ്ടെന്ന് സി. ബി. ഐ. സുപ്രീം കോടതിയില്‍ വാദിക്കുകയും സുപ്രീം കോടതി ഇയാളോട് നവംബര്‍ 15 വരെ ഗുജറാത്തില്‍ നിന്നും മാറി നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അമിത്‌ ഷാ ഇപ്പോള്‍ മുംബൈയിലാണ് താമസം.

- ജെ.എസ്.

വായിക്കുക: , , , , ,

1 അഭിപ്രായം »

കോമണ്‍വെല്‍ത്ത് ഗെയിംസ് അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു

October 20th, 2010

cbi-logo-epathramന്യൂഡല്‍ഹി : കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ കുറിച്ചുള്ള അന്വേഷണം സി. ബി. ഐ. ഏറ്റെടുത്തു. സി. ബി. ഐ. യുടെ അഴിമതി വിരുദ്ധ ശാഖയിലെ ഒരു സംഘം ഉദ്യോഗസ്ഥന്‍മാര്‍ ഇന്നലെ സംഘാടക സമിതി ഓഫീസില്‍ എത്തി ഖ്വീന്‍സ്‌ ബാറ്റണ്‍ റിലേ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ഒന്നടങ്കം കൈവശപ്പെടുത്തി.

ഗെയിംസ് വില്ലേജ്‌ വികസനത്തിന്റെ ചുമതലയുണ്ടായിരുന്ന ഇമാര്‍ എം. ജി. എഫ്. കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ്‌ ലിമിറ്റഡ് പദ്ധതി കാര്യക്ഷമമായി നടത്തിയില്ല എന്ന് ആരോപണമുണ്ട്. കേന്ദ്ര പൊതു മരാമത്ത്‌ വകുപ്പ്‌, ഡല്‍ഹി വികസന അതോറിറ്റി, ന്യൂ ഡല്‍ഹി മുനിസിപ്പല്‍ കൌണ്‍സില്‍, പൊതു മരാമത്ത്‌ വകുപ്പ്‌, ഡല്‍ഹി മുനിസിപ്പല്‍ കൊര്‍പ്പോറെയ്ഷന്‍ എന്നീ സര്‍ക്കാര്‍ ഏജന്‍സികളും അന്വേഷണത്തിന്റെ പരിധിയില്‍ വരും. എന്ഫോഴ്സ്മെന്റ്റ്‌, വിജിലന്‍സ്‌ എന്നീ വകുപ്പുകളുമായി സഹകരിച്ചായിരിക്കും സി. ബി. ഐ. അന്വേഷണം നടത്തുക. പ്രാഥമിക അന്വേഷണങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 28ന് മുന്‍പായി ഔദ്യോഗികമായി കേസ്‌ റെജിസ്റ്റര്‍ ചെയ്യും എന്ന് കരുതപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കളി കഴിഞ്ഞു; ഇനി കാര്യം

October 15th, 2010

cwg-closing-ceremony-epathram

ന്യൂഡല്‍ഹി : കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരശ്ശീല വീണതോടെ ഏറെ നാളായി മാറ്റി വെച്ചിരുന്ന അഴിമതി അന്വേഷണത്തിന് കേന്ദ്രം ഉത്തരവിട്ടു. മുന്‍ കോംട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ വി. കെ. ഷുന്ഗ്ളൂ നേതൃത്വം നല്‍കുന്ന ഉന്നത തല സമിതി ഗെയിംസിന്റെ സംഘാടനവും നടത്തിപ്പും സംബന്ധിച്ച വിവിധ വിഷയങ്ങളെ പറ്റി വിശദമായ അന്വേഷണം നടത്തും. മൂന്നു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് പ്രധാന മന്ത്രിക്ക്‌ സമര്‍പ്പിക്കുവാനാണ് നിര്‍ദ്ദേശം.

ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ടു നടന്ന അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണം എന്ന് പ്രതിപക്ഷം ഏറെ നാളായി ആവശ്യപ്പെട്ടു വന്നിരുന്നു. സര്‍ക്കാര്‍ പണം ആരെങ്കിലും വഴി മാറി ചിലവഴിച്ചു എന്ന് കാണുന്ന പക്ഷം അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കും എന്ന് കോണ്ഗ്രസ് വക്താവ്‌ മനീഷ്‌ തിവാരി അറിയിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കല്‍മാഡിക്കെതിരെ നടപടി ഉണ്ടാവും

August 4th, 2010

suresh-kalmadi-epathramന്യൂഡല്‍ഹി : കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ടു ഉയര്‍ന്നു വന്ന അഴിമതി ആരോപണങ്ങളുടെ പേരില്‍ ഗെയിംസിന്റെ സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കാന്‍ നിര്‍ബന്ധിതമാകും എന്ന് സൂചന. എന്നാല്‍ ഗെയിംസുമായി ബന്ധപ്പെട്ടു അഴിമതി ആരോപണം പരസ്യമായാല്‍ ഉണ്ടാവുന്ന നാണക്കേട് ഒഴിവാക്കാന്‍ ഗെയിംസ് തീരും വരെ കോണ്ഗ്രസ് നേതൃത്വം കാത്തിരിക്കാനാണ് സാധ്യത.

ബ്രിട്ടീഷ്‌ കമ്പനിയായ എ. എം. ഫിലിംസിനു രണ്ടര ലക്ഷം പൌണ്ട് അധികം നല്‍കിയത് എന്തിനാണെന്ന ചോദ്യത്തിന് ഇത് വരെ കല്‍മാഡി വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. ഇത് കൂടാതെ വ്യായാമ ഉപകരണങ്ങള്‍, എയര്‍ കണ്ടീഷണറുകള്‍, ഫ്രിഡ്ജുകള്‍ എന്നിങ്ങനെ ഒട്ടനവധി സാധന സാമഗ്രികള്‍ വാങ്ങിയതിലും വന്‍ തോതില്‍ ക്രമക്കേട്‌ നടന്നതായി ആരോപണമുണ്ട്. കല്‍മാഡിയുടെ വലം കൈയ്യായ ടി. എസ്. ദര്ബാരിയെ എക്സിക്യൂട്ടിവ്‌ ബോര്‍ഡില്‍ നിന്നും പുറത്താക്കാനുള്ള സ്പോര്‍ട്ട്സ് സെക്രട്ടറിയുടെ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ഇത് വരെ കല്‍മാഡി അനുവാദം നല്‍കിയിട്ടുമില്ല.

അഴിമതി നടത്തിയതിനു പ്രതിഫലമായി ദര്‍ബാരി 28 ലക്ഷം രൂപയ്ക്കുള്ള വജ്രങ്ങള്‍ യു.എ.ഇ. വഴി ഇന്ത്യയിലേക്ക്‌ കടത്തിയതായും ആരോപണമുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അമിത്‌ ഷാ അറസ്റ്റില്‍

July 26th, 2010

amit-shah-arrested-epathramഗാന്ധിനഗര്‍ : കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒളിവില്‍ ആയിരുന്ന മുന്‍ ഗുജറാത്ത്‌ ആഭ്യന്തര മന്ത്രി അമിത്‌ ഷാ പോലീസിനു കീഴടങ്ങി. ഇന്ന് രാവിലെ പതിനൊന്നര മണിയ്ക്കാണ് ഇയാള്‍ അഹമ്മദാബാദിലെ ബി.ജെ.പി. ഓഫീസില്‍ പ്രത്യക്ഷപ്പെട്ടത്. തന്റെ മേല്‍ ആരോപിച്ച കുറ്റങ്ങള്‍ നിഷേധിച്ച അമിത്‌ മാധ്യമ പ്രവര്‍ത്തകരെ അഭിമുഖീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ ഗാന്ധി നഗറിലെ സി. ബി. ഐ. ഓഫീസില്‍ എത്തി സി. ബി. ഐ. ക്ക് മുന്‍പില്‍ കീഴടങ്ങി. ഔദ്യോഗികമായി അറസ്റ്റ്‌ രേഖപ്പെടുത്തിയതിനു ശേഷം ഇയാളെ സി. ബി. ഐ. ജഡ്ജിക്ക് മുന്‍പില്‍ ഹാജരാക്കിയെങ്കിലും സി. ബി. ഐ. ഇയാളുടെ കസ്റ്റഡി ആവശ്യപ്പെടാഞ്ഞതിനാല്‍ കോടതി ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയാണ് ഉണ്ടായത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

56 of 571020555657

« Previous Page« Previous « അമിത്‌ ഷാ നിരപരാധി എന്ന് നരേന്ദ്ര മോഡി
Next »Next Page » മന്ത്രവാദം : പ്രതിവര്‍ഷം ഇരുന്നൂറോളം സ്ത്രീകള്‍ ഇന്ത്യയില്‍ കൊല്ലപ്പെടുന്നു »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine