ന്യൂഡല്‍ഹി : മന്ത്രവാദിനികള്‍ എന്ന് മുദ്ര കുത്തി വര്ഷം പ്രതി ഇരുന്നൂറോളം സ്ത്രീകള്‍ ഇന്ത്യയില്‍ കൊല്ലപ്പെടുന്നു എന്ന് ദേശീയ കുറ്റകൃത്യ ബ്യൂറോ വെളിപ്പെടുത്തി. ജാര്‍ഖണ്ട് സംസ്ഥാനത്താണ് ഏറ്റവും അധികം കൊലപാതകങ്ങള്‍ നടന്നിട്ടുള്ളത്. പ്രതിവര്‍ഷം ഏതാണ്ട് അറുപതോളം സ്ത്രീകളാണ് ഇവിടെ മന്ത്രവാദിനികള്‍ എന്ന് സംശയിക്കപ്പെട്ടു കൊല്ലപ്പെടുന്നത്. രണ്ടാം സ്ഥാനം 30 കൊലപാതകങ്ങളോടെ ആന്ധ്ര പ്രദേശിനാണ്. തൊട്ടു പുറകില്‍ ഹരിയാനയും ഒറീസ്സയുമുണ്ട്.
കഴിഞ്ഞ 15 വര്‍ഷത്തിനകം 2500 ലധികം സ്ത്രീകള്‍ ഇങ്ങനെ കൊല്ലപ്പെട്ടിട്ടുണ്ട് എന്നും ദേശീയ കുറ്റകൃത്യ ബ്യൂറോ അറിയിച്ചു.
കഴിഞ്ഞ വര്ഷം ജാര്ഖണ്ടില്‍ അഞ്ചു സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവവുമുണ്ടായി. 40 കാരിയായ ഒരു സ്ത്രീയെ കൂടോത്രം ചെയ്യുന്നു എന്ന് ആരോപിച്ചു അയല്‍ക്കാരികള്‍ കല്ലെറിഞ്ഞു കൊന്നതും ഇവിടെ തന്നെ.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം