ന്യൂഡല്‍ഹി : കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരശ്ശീല വീണതോടെ ഏറെ നാളായി മാറ്റി വെച്ചിരുന്ന അഴിമതി അന്വേഷണത്തിന് കേന്ദ്രം ഉത്തരവിട്ടു. മുന്‍ കോംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വി. കെ. ഷുന്ഗ്ളൂ നേതൃത്വം നല്‍കുന്ന ഉന്നത തല സമിതി ഗെയിംസിന്റെ സംഘാടനവും നടത്തിപ്പും സംബന്ധിച്ച വിവിധ വിഷയങ്ങളെ പറ്റി വിശദമായ അന്വേഷണം നടത്തും. മൂന്നു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് പ്രധാന മന്ത്രിക്ക് സമര്‍പ്പിക്കുവാനാണ് നിര്‍ദ്ദേശം.
ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ടു നടന്ന അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണം എന്ന് പ്രതിപക്ഷം ഏറെ നാളായി ആവശ്യപ്പെട്ടു വന്നിരുന്നു. സര്‍ക്കാര്‍ പണം ആരെങ്കിലും വഴി മാറി ചിലവഴിച്ചു എന്ന് കാണുന്ന പക്ഷം അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കും എന്ന് കോണ്ഗ്രസ് വക്താവ് മനീഷ് തിവാരി അറിയിച്ചിട്ടുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കായികം, തട്ടിപ്പ്, വിവാദം