ബംഗളൂരു : യദിയൂരപ്പയുടെ നേതൃത്വത്തില്‍ ഉള്ള കര്‍ണ്ണാടകയിലെ ബി. ജെ. പി. ഗവണ്മെന്റ് ഒരാഴ്ചയ്ക്കിടയില്‍ നടന്ന രണ്ടാമത്തെ വിശ്വാസ വോട്ടെടുപ്പിലും വിജയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചിരുന്നു എങ്കിലും ഗവര്‍ണ്ണറുടെ നിര്‍ദ്ദേശ പ്രകാരം ആയിരുന്നു വീണ്ടും വോട്ടെടുപ്പ് നടത്തേണ്ടി വന്നത്. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പില്‍ സംഭവിച്ച പോലെ തന്നെ ഇത്തവണയും 106 അംഗങ്ങള്‍ സര്‍ക്കാരിനെ അനുകൂലിച്ചപ്പോള്‍ 100 പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തു.
നേരത്തെ സ്പീക്കര്‍ ബൊപ്പയ്യ ചില അംഗങ്ങള്‍ക്ക് അയോഗ്യത കല്പിച്ചിരുന്നു. അയോഗ്യരാ ക്കപ്പെട്ടവരില്‍ ചില അംഗങ്ങള്‍ അതിനെ ചോദ്യം ചെയ്തു കൊണ്ട് കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിച്ചി രുന്നെങ്കിലും കോടതി അവരുടെ ഹര്‍ജി തള്ളി. ഇതോടെ അവര്‍ക്ക് സഭയില്‍ പ്രവേശിക്കുവാനോ വോട്ടു ചെയ്യുവാനോ സാധ്യമല്ലെന്ന സ്പീക്കറുടെ നിലപാട് താല്‍ക്കാലികമായി ശരി വെയ്ക്കപ്പെട്ടു. എന്നാല്‍ അയോഗ്യ രാക്കപ്പെട്ട അംഗങ്ങള്‍ വീണ്ടും കോടതിയെ സമീപിക്കുവാന്‍ ഉള്ള നീക്കത്തിലാണ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, കര്‍ണ്ണാടക