ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം

August 19th, 2010

stock-market-graph-epathramമുംബൈ : ഇന്ത്യന്‍ ഓഹരി വിപണിയില്‍ ശക്തമായ മുന്നേറ്റം തുടര്‍ന്നു കൊണ്ടിരിക്കുന്നു. രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ആദ്യമായി നിഫ്റ്റി 5500 പോയന്റ് മറി കടന്നു. ബി. എസ്. ഇ. സെന്‍സെക്സ് 18,435 പോയന്റിലും എത്തി. സെന്‍സെക്സിലെ നാലു ഓഹരികള്‍ ഒഴികെ ബാക്കി ഇരുപത്താറ് ഓഹരികളും മുന്നേറ്റം കാഴ്ച വെച്ചു. എച്ച്. ഡി. എഫ്. സി., ഐ. സി. ഐ. സി. ഐ. ബാങ്ക്, ജിന്‍ഡാല്‍ സ്റ്റീല്‍, റിലയന്‍സ് തുടങ്ങിയവ നേട്ടം ഉണ്ടാക്കിയപ്പോള്‍ ടാറ്റാ മോട്ടോഴ്സും, ഓ. എന്‍. ജി. സി. യുടേയും ഓഹരി വിലയില്‍ അല്പം ഇടിവുണ്ടായി. യു. ടി. വി. സോഫ്റ്റ് വെയര്‍, യെസ് ബാങ്ക്, എസ്. ബി. ടി. തുടങ്ങിയ ഷെയറുകളിലും ശ്രദ്ധേയമായ മുന്നേറ്റം ഉണ്ടായി.

അമേരിക്കന്‍ വിപണിയില്‍ ഉണ്ടായ മുന്നേറ്റം ആണ് ഇന്ത്യന്‍ വിപണിയ്ക്ക് പ്രചോദനമായത്. ഏഷ്യന്‍ വിപണിയിലും മുന്നേറ്റത്തിന്റെ സൂചനയാണ് കാണുന്നത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ രൂപയ്‌ക്ക് പുതിയ ചിഹ്നം

July 16th, 2010

rupee-symbol-epathram ന്യൂഡല്‍ഹി:  ഡോളറും ($), യൂറോയും () പോലെ ഇന്ത്യന്‍ രൂപയ്‌ക്കും ഇനി സ്വന്ത മായി ഒരു ചിഹ്നം. ദേവ നാഗരി ലിപി യിലെ ‘ര’ () എന്ന അക്ഷര വും ഇംഗ്ലീ ഷിലെ ‘R‘ എന്ന അക്ഷര വും ചേര്‍ത്താണ്‌ പുതിയ ചിഹ്നം ഉണ്ടാക്കിയത്‌.

കേന്ദ്ര സര്‍ക്കാര്‍ നടത്തിയ മത്സര ത്തില്‍ നിന്ന്‌ തെര ഞ്ഞെ ടുത്ത അഞ്ചു മാതൃക കളില്‍ നിന്നും, തമിഴ്‌ നാട്‌ സ്വദേശി യും മുംബൈ ഐ. ഐ. ടി. വിദ്യാര്‍ത്ഥി യു മായ  ഡി. ഉദയ കുമാര്‍ രൂപ കല്‍പന ചെയ്‌ത ചിഹ്ന മാണ്‌ കേന്ദ്ര മന്ത്രി സഭ അംഗീ കരിച്ചത്‌. അട യാള ത്തിന്‍റെ മുകളിലെ രണ്ട്‌ വര കള്‍ ദേശീയ പതാക യിലെ നിറ ങ്ങളെ പ്രതി നിധീ കരിക്കും.

ഇനി അച്ചടിക്കുന്ന നോട്ടുകളില്‍ പുതിയ ചിഹ്നം ഉണ്ടാകും. അമേരിക്കന്‍ ഡോളര്‍, ബ്രിട്ടീഷ്‌ പൗണ്ട്‌, യൂറോ, ജാപ്പനീസ്‌ യെന്‍ എന്നിവയ്‌ക്ക്‌ സ്വന്തമായി ചിഹ്ന മുണ്ട്‌.  ഇപ്പോള്‍ Rs, Re, INR എന്നീ ചിഹ്ന ങ്ങളാണ്‌ ഇന്ത്യന്‍ രൂപ യ്‌ക്ക്‌ ഉപ യോഗി ക്കുന്നത്‌.

അയല്‍ രാജ്യ ങ്ങളായ പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക യും കൂടാതെ ഇന്തോ നേഷ്യ തുടങ്ങിയ സ്ഥല ങ്ങളിലെ കറന്‍സി യും രൂപ ( Re ) എന്ന് അറിയപ്പെട്ടു വരുന്നു. ഇതും പുതിയ ചിഹ്നം വേണമെന്ന തീരു മാന ത്തിനു കാരണമായി.

ഈ ചിഹ്നം യൂണികോഡ്‌ സ്റ്റാന്‍ഡേര്‍ഡ്‌ ആയി അംഗീ കരി ച്ചാല്‍ ഇന്ത്യന്‍ സോഫ്റ്റ്‌ വെയര്‍ കമ്പനി കളുടെ സംയുക്‌ത സംഘടന യായ നാസ്‌കോം, തങ്ങളുടെ ഓപ്പ റേറ്റീവ്‌ സോഫ്റ്റ്‌ വെയറി ന്‍റെ ഭാഗ മാക്കും.

ബ്യൂറോ ഓഫ്‌ ഇന്ത്യന്‍ സ്‌റ്റാന്‍ഡേര്‍ഡ്‌ അംഗീ കരി ച്ചാല്‍ പുതിയ ചിഹ്നം ഉള്‍ പ്പെടുത്തി കീ ബോര്‍ഡു കള്‍ നിര്‍ മ്മിക്കും. കഴിഞ്ഞ ബജറ്റ്‌ സമ്മേളന ത്തില്‍ ഇന്ത്യന്‍ രൂപയ്‌ക്ക്‌ ചിഹ്നം കണ്ടെത്തും എന്ന്‌ ധന മന്ത്രി പ്രണബ്‌ മുഖര്‍ജി അറിയിച്ചിരുന്നു.

രൂപയുടെ പുതിയ ചിഹ്നം രൂപ കല്‍പന ചെയ്ത ഉദയ കുമാറിന്‌ സമ്മാനമായി 2.5 ലക്ഷം രൂപ ലഭിക്കും.

- pma

വായിക്കുക: , , , , , ,

1 അഭിപ്രായം »

ലോക ധനാഡ്യരില്‍ മുകേഷ്‌ അംബാനിയും ലക്ഷ്മി മിത്തലും

March 11th, 2010

ഫോര്‍ബ്സ്‌ മാഗസിന്‍ പ്രസിദ്ധീകരിച്ച 2010 ലെ ധനാഡ്യന്മാരുടെ പട്ടികയില്‍ ഇന്ത്യക്കാരായ ബിസിനസ്സുകാരും. മുകേഷ്‌ അംബാനിയും ലക്ഷ്മി മിത്തലുമാണ്‌ ഈ പട്ടികയില്‍ യഥാക്രമം നാലും അഞ്ചും സ്ഥാനത്തുള്ളത്‌. മുകേഷിനു 2,900 കോടി ഡോളറിന്റെ ആസ്ഥിയും ലക്ഷ്മി മിത്തലിന്‌ 2,870 കോടി ഡോളറിന്റെ ആസ്ഥിയുമാണ്‌ കണക്കാക്കുന്നത്‌. ഏഷ്യയിലെ 25 ധനാഡ്യരില്‍ പത്തു പേര്‍ ഇന്ത്യക്കാരാണ്‌.
 
ലോകത്ത്‌ ഒന്നാം സ്ഥാനം മെസ്കിക്കോ കാരനായ ടെലികോം വ്യാപാര പ്രമുഖന്‍ കാര്‍ലോസ്‌ സ്ലിം ഹെലു ആണ്‌ (53.5 ബില്യന്‍ ഡോളര്‍ ആണ്‌ കണക്കാക്കുന്നത്‌). രണ്ടാം സ്ഥാനം മൈക്രോ സോഫ്റ്റിന്റെ സ്ഥാപകന്‍ ബില്‍ ഗേറ്റ്സിനാണ്‌. മൂന്നാമന്‍ ഓഹരി നിക്ഷേപ രംഗത്തെ പ്രമുഖനായ വാറന്‍ ബുഫറ്റാണ്‌.
 
വാള്‍മാര്‍ട്ടിന്റെ ക്രിസ്റ്റി വാള്‍ട്ടനാണ്‌ വനിതകാളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനക്കാരി. 22.5 ബില്യണ്‍ ഡോളര്‍ സമ്പാദ്യമുള്ളതായി കണക്കാക്കുന്ന ഇവര്‍ ലോക ലിസ്റ്റിങ്ങില്‍ പന്ത്രണ്ടാം സ്ഥാനത്താണ്‌. യുവ ബില്യണയര്‍മാരില്‍ മുന്‍പന്‍ ഇരുപത്തഞ്ചു കാരനായ അമേരിക്കക്കാരന്‍ മാര്‍ക്ക്‌ സുകെര്‍ബെര്‍ഗ്‌ (ഫേസ്‌ ബുക്ക്‌) ആണ്‌.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഓഹരി വിപണിയില്‍ വന്‍ ഇടിവ്‌

January 27th, 2010

ഇന്ത്യന്‍ ഓഹരി വിപണികളില്‍ വന്‍ ഇടിവ്‌ രേഖപ്പെടുത്തി. ഒരു വേള 500 പോയന്‍റ് വരെ ഇടിഞ്ഞു‌. സെന്‍സെക്സ്‌ 4590 പോയന്റ്‌ താഴ്‌ന്ന് 16289ലും, നിഫ്റ്റി 154 പോയന്റ്‌ താഴ്‌ന്ന് 4853 ലും ക്ലോസ്‌ ചെയ്തു.
 
ഏതാനും ദിവസങ്ങളായി തുടര്‍ന്നു വരുന്ന നേഗറ്റീവ്‌ ട്രെന്റും, വിദേശ നിക്ഷേപകര്‍ വന്‍ തോതില്‍ ഓഹരികള്‍ വിറ്റഴിച്ചതും, പെട്ടെന്നുള്ള തകര്‍ച്ചക്ക്‌ കാരണമായി. മെറ്റല്‍, റിയാലിറ്റി, ബാങ്കിംഗ്‌ ഓഹരി കളിലാണ്‌ വലിയ നഷ്ടം സംഭവിച്ചത്‌. ടാറ്റാ സ്റ്റീല്‍, മഹീന്ദ്രാ ആന്റ്‌ മഹീന്ദ്ര, ഡി. എല്‍. എഫ്., ഐ. സി. ഐ. സി. ഐ. ബാങ്ക്‌ തുടങ്ങി പ്രമുഖ ഓഹരികളുടെ വിലയില്‍ കാര്യമായ ഇടിവു സംഭവിച്ചു.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഇന്ത്യയില്‍ അര മണിക്കൂറില്‍ ഒരു കര്‍ഷക ആത്മഹത്യ

January 22nd, 2010

farmer-suicidesന്യൂ ഡല്‍ഹി : 1997 മുതല്‍ ഇന്ത്യയില്‍ രണ്ടു ലക്ഷത്തോളം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത് എന്ന് ദേശീയ കുറ്റകൃത്യ രേഖാ ബ്യൂറോ വെളിപ്പെടുത്തി. 2008ല്‍ മാത്രം 16,196 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. അഞ്ച് സംസ്ഥാന ങ്ങളിലാണ് ആത്മഹത്യകള്‍ ഏറ്റവും കൂടുതലായി നടക്കുന്നത്. മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, കര്‍ണ്ണാടക, മധ്യ പ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളാണവ. രാജ്യത്തെ മൊത്താം കര്‍ഷക ആത്മഹത്യയുടെ മൂന്നില്‍ രണ്ടും ഈ സംസ്ഥാനങ്ങളില്‍ നടക്കുന്നു. അതായത് പ്രതിവര്‍ഷം 10,797 ആത്മഹത്യകള്‍. 3802 ആത്മഹത്യകളുമായി മഹാരാഷ്ട്രയാണ് ആത്മഹത്യാ നിരക്കില്‍ ഒന്നാമത്. കഴിഞ്ഞ ഒരു ദശാബ്ദത്തിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്തെ ആത്മഹത്യാ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ് എന്ന് കാണാം. 2003 മുതല്‍ ഇത് ശരാശരി അര മണിക്കൂറില്‍ ഒരു ആത്മഹത്യ എന്ന ദുഖകരമായ വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നു.
 
എന്നാല്‍ കേരളം അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യകള്‍ കുറയുന്നുണ്ട് എന്നും ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
 
ആഗോള വല്‍ക്കരണം നടപ്പിലാവുന്നതോടെ കര്‍ഷകര്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ പരിരക്ഷ നഷ്ടമാവുകയും ഇത്തരം പരിതസ്ഥിതികള്‍ ഉടലെടുക്കുകയും ചെയ്യും എന്ന് ഭയന്നിരുന്നുവെങ്കിലും പിന്നീട് സ്ഥിതിഗതികളോട് താദാത്മ്യം പ്രാപിച്ച് വല്ലപ്പോഴും മാധ്യമങ്ങളില്‍ വരുന്ന സ്ഥിതി വിവര ക്കണക്കുകള്‍ വായിക്കുമ്പോള്‍ മാത്രം ഇത്തരം പ്രശ്നങ്ങളെ കുറിച്ച് ഓര്‍ക്കുന്ന ഒരു തരം പ്രതികരണ രഹിതമായ അവസ്ഥയില്‍ എത്തി ച്ചേര്‍ന്നിരിക്കുകയാണ് സമൂഹം. എന്നാല്‍ അര മണിക്കൂറില്‍ ഒരാള്‍ വീതം ആത്മഹത്യ ചെയ്യുന്നു എന്നത് തീര്‍ച്ചയായും ആശങ്കയ്ക്ക് ഇട നല്‍കേണ്ടതാണ്. ഇതിന്റെ കാരണത്തെ കുറിച്ചും പരിഹാരത്തെ കുറിച്ചും വ്യാപകമായ ചര്‍ച്ചയും പഠനവും നടത്തേണ്ടതുമാണ്.
 


One farmer’s suicide every 30 minutes in India


 
 

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വര്‍ഗീയ സംഘടനയായ എന്‍. ഡി. എഫിനെ സംരക്ഷിക്കുന്നത് മുസ്ലിം ലീഗ് – പിണറായി വിജയന്‍
Next »Next Page » ടാക്സി പെര്‍മിറ്റ് മണ്ണിന്റെ മക്കള്‍ക്ക് മാത്രം »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine