സിദ്ധാര്‍ഥ് വരദരാജന്‍ ‘ദ ഹിന്ദു‘ വിന്റെ എഡിറ്റര്‍ സ്ഥാനം രാജിവെച്ചു

October 22nd, 2013

ചെന്നൈ: പ്രമുഖ ഇംഗ്ലീഷ് പത്രമായ ‘ദ ഹിന്ദു’ വിന്റെ എഡിറ്റര്‍ സ്ഥാനത്തുനിന്നും സിദ്ധാര്‍ഥ് വരദരജന്‍ രാജിവെച്ചു. ‘ദ ഹിന്ദുവിന്റെ ഉടമസ്ഥര്‍ പത്രത്തെ വീണ്ടും ഒരു കുടുമ്പ പത്രമാക്കുവാന്‍ തീരുമാനിച്ചതിനാല്‍ ഞന്‍ രാജിവെക്കുന്നു എന്ന ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് അദ്ദേഹം രാജിക്കാര്യം പുറം ലോകത്തെ അറിയിച്ചത്. മാലിനി പാര്‍ഥസാരഥിയാണ് ‘ദ ഹിന്ദുവിന്റെ പുതിയ എഡിറ്റര്‍. എന്‍.രവി എഡിറ്റര്‍ ഇന്‍ ചീഫും ആയിരിക്കും.

ഉന്നത തലത്തിലെ അഴിച്ചു പണി സംബന്ധിച്ച് പത്രത്തിന്റെ ഉടമസ്ഥരായ കസ്തൂരി ആന്റ് സണ്‍സിന്റെ 12 അംഗ ഭരണ സമിതിയില്‍ പകുതി പേര്‍ അനുകൂലിച്ചും പകുതി പേര്‍ എതിര്‍ത്തും നിലപാടെടുത്തപ്പോള്‍ ചെയര്‍മാന്‍ എന്‍.റാം കാസ്റ്റിങ്ങ് വോട്ട് രേഖപ്പെടുത്തി പുതിയ മാറ്റത്തെ അനുകൂലിച്ചു. സിദ്ധാര്‍ഥ് വരദരാജനെ കോണ്ട്രിബ്യൂട്ടിങ്ങ് എഡിറ്ററും സീനിയര്‍ കോളമിസ്റ്റുമായി തുടരുവാന്‍ അനുവദിച്ചെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ല.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുകേഷ് അംബാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ; കേന്ദ്രസര്‍ക്കാറിനു സുപ്രീംകോടതിയുടെ വിമര്‍ശനം

May 2nd, 2013

ന്യൂഡെല്‍ഹി: റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കിയതിനെതിരെ കേന്ദ്ര സര്‍ക്കാറിനു സുപ്രീം കോടതിയുടെ വിമര്‍ശനം. സാധാരണ ജനങ്ങള്‍ക്ക് ആരു സുരക്ഷ നല്‍കുമെന്നും ഡെല്‍ഹിയില്‍ മതിയായ സുരക്ഷ ഉണ്ടായിരുന്നെങ്കില്‍ അഞ്ചു വയസ്സുകാരി പീഡിപ്പിക്കപ്പെടില്ലായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി. ആവശ്യമെങ്കില്‍ അംബാനി സ്വന്തം ചിലവില്‍ സുരക്ഷ ഒരുക്കട്ടെ എന്ന് സുപ്രീം കോടതി പറഞ്ഞു. ദില്ലിയില്‍ സ്തീകള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങളില്‍ ഉള്ള അതൃപ്തി സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു.

ഒരു മത തീവ്രവദ സംഘടനയില്‍ നിന്നും ഭീഷണിക്കത്ത് ലഭിച്ചെന്ന പേരില്‍ മുകേഷ് അംബാനി കേന്ദ്രസക്കാറിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിനു ഇസഡ് കാറ്റഗറി സുര്‍ക്ഷ നല്‍കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. സി.ഐ.എസ്.എഫ് ജവാന്മാര്‍ അടക്കം 33 സുരക്ഷാ ഉദ്യോഗസ്ഥര്‍ അംബാനിയ്ക്ക് സുരക്ഷ ഒരുക്കുവാനായിട്ടുണ്ട്. ഒരു സ്വകാര്യ വ്യക്തിക്ക് ആദ്യമായാണ് സി.ആര്‍.പി.എഫ് ഇസെഡ് കാറ്റഗറി സുരക്ഷ ഒരുക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

1 അഭിപ്രായം »

അമേരിക്ക സന്ദര്‍ശിക്കുവാന്‍ നരേന്ദ്രമോഡിക്ക് ക്ഷണം

March 30th, 2013

ഗാന്ധിനഗര്‍: അമേരിക്ക സന്ദര്‍ശിക്കുവാന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് യു.എസ്.കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിന്റെ ക്ഷണം.
അമേരിക്കയില്‍ നിന്നുള്ള വ്യവസായികളോടൊപ്പം ഗുജറാത്തില്‍ സന്ദര്‍ശനം നടത്തിയ 18 അംഗ സംഘമാണ് മോഡിയെ ക്ഷണിച്ചത്. ഇല്യനോയ്സില്‍
നിന്നുമുള്ള റിപ്പബ്ലിക്കന്‍ അംഗം ആരോണ്‍ ഷോക്കിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം മോഡിയുടെ ഔദ്യോഗിക വസതില്‍ വച്ചായിരുന്നു ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടത്തിയത്. താന്‍ കൊണ്ടുവന്ന വികസനങ്ങളെ കുറിച്ച് മോഡി സംഘത്തോട് വിശദീകരിച്ചു. ഇവരുടെ ക്ഷണം മോഡി സ്വീകരിച്ചതായാണ് സൂചന.

ഗുജറാത്തില്‍ നരേന്ദ്ര മോഡി കൊണ്ടു വന്ന വികസനങ്ങള്‍ തങ്ങളെ ഏറെ ആകര്‍ഷിച്ചതായി സംഘം മാധ്യമങ്ങളൊട് പറഞ്ഞു. ഗുജറാത്തിലെ നിക്ഷേപ സൌഹൃദ അന്തരീക്ഷത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുവാന്‍ അമേരിക്കന്‍ ജനതയ്ക്ക് താല്പര്യമുണ്ടെന്നും സംഘം ചൂണ്ടിക്കാട്ടി. 2002 ലെ കലാപത്തെ തുടര്‍ന്ന് മോഡിക്ക് അമേരിക്ക വിസ നല്‍കുവാന്‍ തയ്യാറായിരിന്നില്ല. മോഡിക്ക് വിസ ലഭിക്കുന്നതിനായി സര്‍ക്കാറിനോട് അഭ്യര്‍ഥിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.തുടര്‍ച്ചയായി മൂന്നു തവണ ഗുജറാത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോഡി വലിയ തോതില്‍ ഉള്ള വികസനമാണ് ഗുജറാത്തില്‍ കൊണ്ടു വന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെയും അമേരിയിലേയും നല്ലൊരു വിഭാഗം വ്യവസായികള്‍ മോഡിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചു വരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നരേന്ദ്ര മോഡി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

February 6th, 2013

ന്യൂഡെല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പ്രധാ‍നമന്ത്രി മന്‍‌മോഹന്‍സിങ്ങുമായി കൂടിക്കാഴ്ചനടത്തി. ബുധനാഴ്ച രാവിലെ 10 മണിക്ക് പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഗുജറാത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ സഹായം വാഗ്ദാനം ചെയ്തതായതായും സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉയരം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ പ്രധനമന്ത്രി ഇടപെടമെന്ന് അഭ്യര്‍ഥിച്ചതായും മോഡി മാധ്യമങ്ങളോട് പറഞ്ഞു. സ്പില്‍‌വേ നിര്‍മ്മാണം, ഡാം സൈറ്റില്‍ പാലം കമാനം എന്നിവ സ്ഥാപിക്കല്‍ തുടങ്ങിയ കാര്യങ്ങളും ഉള്‍പ്പെടുത്തി ഒരു നിവേദനവും പ്രധാനമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായി മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് പ്രധാനമന്ത്രിയുമായി മോഡി കൂടിക്കാഴ്ച നടത്തിയത്. ശ്രീരാം കോളേജ് ഓഫ് കോമേഴ്സില്‍ നടക്കുന്ന ഒരു സെമിനാറില്‍ ആഗോളതലത്തില്‍ ഉയര്‍ന്നു വരുന്ന ബിസിനസ്സ് സംരംഭങ്ങള്‍ എന്ന വിഷയത്തില്‍ നരേന്ദ്ര മോഡി സംസാരിക്കും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റ്റാറ്റ അല്ലാത്ത റ്റാറ്റ

January 3rd, 2013

cyrus-mistry-epathram

മുംബൈ : രത്തൻ റ്റാറ്റ സ്ഥാനം ഒഴിഞ്ഞതോടെ റ്റാറ്റ എന്ന പേരില്ലാത്ത ഒരാൾ റ്റാറ്റ ഗ്രൂപ്പിന്റെ ചെയർമാനായി. സ്വയം അയർലാൻഡുകാരൻ എന്ന് അറിയപ്പെടാൻ ആഗ്രഹിക്കുന്ന സൈറസ് മിസ്ത്രിയാണ് ഇന്ത്യയുടെ അഭിമാന സ്തംഭമായ ഈ വ്യവസായ ഭീമന്റെ തലപ്പത്തേക്ക് അവരോധിതനായത്. ഇന്ത്യയിലെ കെട്ടിട നിർമ്മാണ രംഗത്തെ വൻകിടക്കാരായ ഷപ്പൂർജി പല്ലോൺജി ഗ്രൂപ്പിന്റെ എം. ഡി. ആണ് സൈറസ്. 1930ൽ സൈറസിന്റെ പിതാവും വ്യവസായിയുമായ പല്ലോൺജി മിസ്ത്രി റ്റാറ്റ സൺസിന്റെ ഓഹരികൾ വാങ്ങിയത് കഴിഞ്ഞ വർഷം ആയപ്പോഴേക്കും മൊത്തം കമ്പനി ഓഹരിയുടെ 18.5 ശതമാനമായി മാറി. ഇത് കൂടുതലും ട്രസ്റ്റുകൾക്ക് പങ്കാളിത്തമുള്ള കമ്പനിയുടെ ഏറ്റവും അധികം ഓഹരികളുള്ള വ്യക്തിയാക്കി സൈറസിന്റെ അച്ഛനെ മാറ്റി. 2005ൽ അച്ഛൻ കമ്പനിയുടെ ഡയറക്ടർ സ്ഥാനം ഒഴിഞ്ഞതോടെ സൈറസ് റ്റാറ്റ സൺസിന്റെ ബോർഡിൽ അംഗമായി. 2006 മുതൽ അദ്ദേഹം റ്റാറ്റ സൺസിന്റെ ഡയറക്ടറാണ്. പിന്നീട് മറ്റ് റ്റാറ്റ കമ്പനികളുടേയും ഡയറക്ടർ പദവി വഹിച്ച അദ്ദേഹം ഇപ്പോൾ റ്റാറ്റ സൺസിന് പുറമെ റ്റാറ്റ ഇൻഡസ്ട്രീസ്, റ്റാറ്റ സ്റ്റീൽസ്, റ്റാറ്റ മോട്ടോർസ്, റ്റാറ്റ കൺസൾട്ടൻസി സർവീസസ്, റ്റാറ്റ പവർ, റ്റാറ്റ ടെലിസർവീസസ്, ഇൻഡ്യൻ ഹോട്ടൽസ്, റ്റാറ്റ ഗ്ലോബൽ ബീവറേജസ്, റ്റാറ്റ കെമിക്കൽസ് എന്നീ കമ്പനികളുടെയും ചെയർമാനാണ്.

റ്റാറ്റ എന്ന പേരില്ലാത്ത ഒരാൾ റ്റാറ്റയുടെ ചെയർമാൻ ആവുന്നത് ഇത് ആദ്യമായിട്ടൊന്നുമല്ല. റ്റാറ്റയുടെ മൂന്നാമത്തെ ചെയർമാനായത് നവ്റോജി സക്ലത്‌വാലയാണ്. ഇദ്ദേഹത്തിന്റെ അമ്മ വിർബൈജി റ്റാറ്റ റ്റാറ്റയുടെ സ്ഥാപകനായ ജംഷെഡ്ജി റ്റാറ്റയുടെ സഹോദരിയായിരുന്നു. സൈറസ് മിസ്ത്രിക്കുമുണ്ട് പേരില്ലെങ്കിലും ഒരു റ്റാറ്റ ബന്ധം. രത്തൻ റ്റാറ്റയുടെ അർദ്ധ സഹോദരനായ നോയൽ റ്റാറ്റ വിവാഹം കഴിച്ചിരിക്കുന്നത് സൈറസിന്റെ സഹോദരിയേയാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

21 of 2810202122»|

« Previous Page« Previous « പുതുവൽസര ആഘോഷങ്ങൾ റദ്ദ് ചെയ്തു
Next »Next Page » ജുവനൈൽ പ്രായപരിധി കുറയ്ക്കാൻ ശുപാർശ »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine