ഇന്ത്യന്‍ രൂപയ്‌ക്ക് പുതിയ ചിഹ്നം

July 16th, 2010

rupee-symbol-epathram ന്യൂഡല്‍ഹി:  ഡോളറും ($), യൂറോയും () പോലെ ഇന്ത്യന്‍ രൂപയ്‌ക്കും ഇനി സ്വന്ത മായി ഒരു ചിഹ്നം. ദേവ നാഗരി ലിപി യിലെ ‘ര’ () എന്ന അക്ഷര വും ഇംഗ്ലീ ഷിലെ ‘R‘ എന്ന അക്ഷര വും ചേര്‍ത്താണ്‌ പുതിയ ചിഹ്നം ഉണ്ടാക്കിയത്‌.

കേന്ദ്ര സര്‍ക്കാര്‍ നടത്തിയ മത്സര ത്തില്‍ നിന്ന്‌ തെര ഞ്ഞെ ടുത്ത അഞ്ചു മാതൃക കളില്‍ നിന്നും, തമിഴ്‌ നാട്‌ സ്വദേശി യും മുംബൈ ഐ. ഐ. ടി. വിദ്യാര്‍ത്ഥി യു മായ  ഡി. ഉദയ കുമാര്‍ രൂപ കല്‍പന ചെയ്‌ത ചിഹ്ന മാണ്‌ കേന്ദ്ര മന്ത്രി സഭ അംഗീ കരിച്ചത്‌. അട യാള ത്തിന്‍റെ മുകളിലെ രണ്ട്‌ വര കള്‍ ദേശീയ പതാക യിലെ നിറ ങ്ങളെ പ്രതി നിധീ കരിക്കും.

ഇനി അച്ചടിക്കുന്ന നോട്ടുകളില്‍ പുതിയ ചിഹ്നം ഉണ്ടാകും. അമേരിക്കന്‍ ഡോളര്‍, ബ്രിട്ടീഷ്‌ പൗണ്ട്‌, യൂറോ, ജാപ്പനീസ്‌ യെന്‍ എന്നിവയ്‌ക്ക്‌ സ്വന്തമായി ചിഹ്ന മുണ്ട്‌.  ഇപ്പോള്‍ Rs, Re, INR എന്നീ ചിഹ്ന ങ്ങളാണ്‌ ഇന്ത്യന്‍ രൂപ യ്‌ക്ക്‌ ഉപ യോഗി ക്കുന്നത്‌.

അയല്‍ രാജ്യ ങ്ങളായ പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക യും കൂടാതെ ഇന്തോ നേഷ്യ തുടങ്ങിയ സ്ഥല ങ്ങളിലെ കറന്‍സി യും രൂപ ( Re ) എന്ന് അറിയപ്പെട്ടു വരുന്നു. ഇതും പുതിയ ചിഹ്നം വേണമെന്ന തീരു മാന ത്തിനു കാരണമായി.

ഈ ചിഹ്നം യൂണികോഡ്‌ സ്റ്റാന്‍ഡേര്‍ഡ്‌ ആയി അംഗീ കരി ച്ചാല്‍ ഇന്ത്യന്‍ സോഫ്റ്റ്‌ വെയര്‍ കമ്പനി കളുടെ സംയുക്‌ത സംഘടന യായ നാസ്‌കോം, തങ്ങളുടെ ഓപ്പ റേറ്റീവ്‌ സോഫ്റ്റ്‌ വെയറി ന്‍റെ ഭാഗ മാക്കും.

ബ്യൂറോ ഓഫ്‌ ഇന്ത്യന്‍ സ്‌റ്റാന്‍ഡേര്‍ഡ്‌ അംഗീ കരി ച്ചാല്‍ പുതിയ ചിഹ്നം ഉള്‍ പ്പെടുത്തി കീ ബോര്‍ഡു കള്‍ നിര്‍ മ്മിക്കും. കഴിഞ്ഞ ബജറ്റ്‌ സമ്മേളന ത്തില്‍ ഇന്ത്യന്‍ രൂപയ്‌ക്ക്‌ ചിഹ്നം കണ്ടെത്തും എന്ന്‌ ധന മന്ത്രി പ്രണബ്‌ മുഖര്‍ജി അറിയിച്ചിരുന്നു.

രൂപയുടെ പുതിയ ചിഹ്നം രൂപ കല്‍പന ചെയ്ത ഉദയ കുമാറിന്‌ സമ്മാനമായി 2.5 ലക്ഷം രൂപ ലഭിക്കും.

- pma

വായിക്കുക: , , , , , ,

1 അഭിപ്രായം »

ഭൂമി വില്‍ക്കാന്‍ ഉദ്ദേശമില്ല എന്ന് സ്മാര്‍ട്ട് സിറ്റി

January 7th, 2010

Fareed-Abdulrahmanദുബായ് : ഭൂമി കച്ചവടമല്ല തങ്ങളുടെ തൊഴിലെന്നും ഈ കാര്യം തങ്ങള്‍ കേരള സര്‍ക്കാരിനെ രേഖാ മൂലം അറിയിച്ചിട്ടുണ്ട് എന്നും കൊച്ചി സ്മാര്‍ട്ട് സിറ്റി യുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഫരീദ് അബ്ദുള്‍ റഹിമാന്‍ അറിയിച്ചു. ദുബായില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.12 ശതമാനം ഭൂമിയുടെ മേലുള്ള സ്വതന്ത്ര അവകാശത്തെ ചൊല്ലി സര്‍ക്കാരുമായുള്ള തര്‍ക്കം മൂലം പദ്ധതി വഴി മുട്ടി നില്‍ക്കുകയാണ്. പദ്ധതിയുടെ കരട് രേഖയില്‍ ഇത്തരം സ്വതന്ത്ര അവകാശം ഉറപ്പു തന്നിട്ടുണ്ട്. ഈ കാര്യത്തില്‍ വ്യക്തത കൈവരാതെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ആവില്ല എന്നാണ് കമ്പനിയുടെ നിലപാട്. എന്നാല്‍ പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തിയാകാതെ ഈ കാര്യത്തില്‍ തീരുമാനം എടുക്കില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്.
 
കേരള സര്‍ക്കാര്‍ പങ്കാളിയായി റെജിസ്റ്റര്‍ ചെയ്ത സ്മാര്‍ട്ട് സിറ്റി കൊച്ചി എന്ന ഇന്ത്യന്‍ കമ്പനിയുടെ പേര്‍ക്കാണ് സ്വതന്ത്ര അവകാശം ആവശ്യപ്പെട്ടത് എന്നും ഈ കമ്പനിയുടെ ചെയര്‍മാന്‍ മന്ത്രി എസ്. ശര്‍മയാണ് എന്നും ഫരീദ് അബ്ദുള്‍ റഹിമാന്‍ ചൂണ്ടിക്കാട്ടി. സ്മാര്‍ട്ട് സിറ്റി കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ കൈവരിച്ച പുരോഗതി നേരിട്ടു കാണാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ദുബായിലെ കമ്പനി ആസ്ഥാനം സന്ദര്‍ശിക്കണം എന്നും, ഇപ്പോള്‍ നില നില്‍ക്കുന്ന അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണം എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അര്‍ജന്റിനയുമായി ഇന്ത്യ ആണവ സഹകരണ കരാര്‍ ഒപ്പിട്ടു

October 15th, 2009

ഇന്ത്യ സന്ദര്‍ശിക്കുന്ന അര്‍ജന്റീനയുടെ പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍നാന്‍ഡോയും പ്രധാന മന്ത്രി മന്‍‌മോഹന്‍ സിംഗും തമ്മില്‍ നടന്ന ഉന്നത തല ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സുപ്രധാനമായ ഒട്ടേറെ കരാറുകളില്‍ ഒപ്പിട്ടു. ആണവ കരാറുള്‍പ്പെടെ പത്തോളം കരാറുകളാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യ ആണവ പദ്ധതികളുമായി പരസ്യമായി രംഗത്തു വന്നതിനു ശേഷം ഒപ്പിടുന്ന ഏഴാമത്തെ ആണവ സഹകരണ കരാറാണിത്. സമാധാന ആവശ്യങ്ങള്‍ക്കായുള്ള ആണവ ഉപയോഗമാണ് കരാര്‍ ലക്ഷ്യമാക്കുന്നത്. ഇതു പ്രകാരം ഇരു രാജ്യങ്ങളും തമ്മില്‍ ആണവ രംഗത്ത് ശാസ്ത്ര വ്യാവസായിക ഇടപാടുകള്‍ സുഗമമായി നടത്താനാവും. ഇരു രാജ്യങ്ങളും തമ്മില്‍ മൂന്ന് ബില്യണ്‍ ഡോളറിന്റെ വ്യാപാരം നടത്താനും ധാരണയായിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘മൈവേ’ ഐ.പി. ടി.വി. കേരളത്തില്‍

July 25th, 2009

Bsnl-Iptvഇന്റര്‍ ആക്റ്റീവ് ഇന്‍ററാക്റ്റീവ് പേഴ്സണലൈസ്ഡ് ടെലിവിഷന്‍ ആന്‍ഡ് വിഡിയോ സര്‍വീസ് (ഐ. പി. ടി.വി.) എന്ന നൂതന സാങ്കേതിക വിദ്യയുമായി ബി. എസ്. എന്‍. എല്‍. കേരളത്തില്‍ എത്തി. സ്മാര്‍ട്ട് ഡിജി വിഷനുമായി ചേര്‍ന്നാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലും ഈ സര്‍വിസ് ഇപ്പോള്‍ ലഭ്യം ആകും.
 
ഈ സൗകര്യം ഉപയോഗപ്പെടുത്തണം എങ്കില്‍ ബി. എസ്. എന്‍. എല്‍. ഫിക്സെഡ് ലൈനും, ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയും മൈവേ സെറ്റ് ടോപ് ബോക്സും വേണം.
 
പ്രേക്ഷകര്‍ക്ക്‌ ടെലിവിഷനിലൂടെ ഇഷ്ടാനുസരണം പരിപാടികള്‍ കാണാന്‍ കഴിയും എന്നതാണ് ഇതിന്റെ സവിശേഷത. ഇന്റര്‍ നെറ്റിന് സമാനം ആയി പരസ്പരം സംവദിക്കാനുള്ള സൗകര്യം, കൂടുതല്‍ മിഴിവാര്‍ന്ന ചിത്രങ്ങള്‍, പരിപാടികള്‍ താല്‍ക്കാലികം ആയി നിര്‍ത്താനോ, മുന്നോട്ടോ പിന്നോട്ടോ നീക്കാനുള്ള സൗകര്യം എന്നിവയെല്ലാം ഇതില്‍ ഉണ്ടാകും. ഏതു പരിപാടികള്‍ എപ്പോള്‍ കാണണം എന്നൊക്കെ ഉപഭോക്താക്കള്‍ക്ക് തന്നെ നിശ്ചയിക്കാം. ഇ-മെയില്‍, ചാറ്റിംഗ് സൌകര്യം, ടിക്കറ്റ് ബുക്കിങ്ങുകള്‍, കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍, വിമാന സമയങ്ങള്‍ തുടങ്ങിയവും ഇതിലൂടെ നല്‍കും.
 
ഇന്ത്യയില്‍ 54 നഗരങ്ങളില്‍ ബി. എസ്. എന്‍. എല്‍. ഐ.പി. ടി.വി. യുടെ സേവനം ഇപ്പോള്‍ തന്നെ ലഭ്യം ആണ്.

- ജ്യോതിസ്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദേ നാനോ എത്തി!

July 16th, 2009

nana-carലോകത്തെ ഏറ്റവും ചെലവു കുറഞ്ഞ നാനോ കാറുകള്‍ക്കായുള്ള ജനങ്ങളുടെ കാത്തിരിപ്പിന് വിരാമം ആയി. ടാറ്റാ മോടോര്സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ വെള്ളിയാഴ്ച്ച നടക്കുന്ന ചടങ്ങില്‍ നാനോ കാര്‍ ആദ്യ ഉപഭോക്താവിന് കൈമാറും.

ജൂലൈ അവസാന ആഴ്ചയോടെ നാനോ മറ്റു ഉപഭോക്‌താക്കളുടെ കൈയ്യിലും എത്തും. അതോടെ ചെലവു കുറഞ്ഞ കാര്‍ എന്ന രത്തന്‍ ടാറ്റ യുടെ, അത‌ില്‍ ഉപരി ഇന്ത്യയിലെ സാധാരണക്കാരുടെ സ്വപ്നം സാക്ഷാല്‍ക്ക രിക്കുകയായി. 2010 മാര്‍ച്ചിന് മുന്‍പ് ഒരു ലക്ഷം കാറുകള്‍ നിരത്തില്‍ ഇറക്കാന്‍ ആണ് ടാറ്റാ മോട്ടോര്‍സിന്റെ പദ്ധതി. നാനോ ബുക്ക്‌ ചെയ്തവരില്‍ 70 ശതമാനത്തോളം ആളുകള്‍ ഗ്രാമങ്ങളില്‍ നിന്നും ചെറു പട്ടണങ്ങളില്‍ നിന്നും ഉള്ളവര്‍ ആണ്.

നാനോയുടെ ആദ്യ ഘട്ട ബുക്കിംഗ് ഏപ്രില്‍ 25 ഓടെ അവസാനിച്ചിരുന്നു. ഗുജറാത്തിലെ പുതിയ ഫാക്ടറി പ്രവര്‍ത്തന നിരതം ആയാല്‍ പ്രതി വര്‍ഷം രണ്ടര ലക്ഷം കാറുകള്‍ നിര്‍മ്മിക്കാന്‍ ടാറ്റാ മോട്ടോര്‍സിന് കഴിയും. നാനോയുടെ ഡല്‍ഹിയിലെ എക്സ്‌ ഷോ റൂം വില 1.2 ലക്ഷത്തിനും 1.72 ലക്ഷത്തിനും ഇടയില്‍ ആണ്. ഈ വിലകള്‍ക്ക് ഇടയില്‍ ഉള്ള മൂന്നു വ്യത്യസ്ത തരം നാനോ കാറുകള്‍ ആണ് പുറത്തിറങ്ങുന്നത്. എന്നാല്‍ ആദ്യം ബുക്ക്‌ ചെയ്ത ഒരു ലക്ഷം ഉപഭോക്താക്കള്‍ക്ക് ടാക്സ്‌ ഉള്‍പ്പെടെ ഒരു ലക്ഷം രൂപയ്ക്ക് തന്നെ നാനോ കാറുകള്‍ ലഭിക്കും.

- ജ്യോതിസ്

വായിക്കുക: ,

അഭിപ്രായം എഴുതുക »

28 of 301020272829»|

« Previous Page« Previous « പനി പിടിച്ച കേരളം
Next »Next Page » ഭീകരര്‍ക്ക് രാഷ്ട്രീയ ബന്ധം – മുഷറഫ് »



  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine