ന്യൂഡെല്‍ഹി: റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കിയതിനെതിരെ കേന്ദ്ര സര്‍ക്കാറിനു സുപ്രീം കോടതിയുടെ വിമര്‍ശനം. സാധാരണ ജനങ്ങള്‍ക്ക് ആരു സുരക്ഷ നല്‍കുമെന്നും ഡെല്‍ഹിയില്‍ മതിയായ സുരക്ഷ ഉണ്ടായിരുന്നെങ്കില്‍ അഞ്ചു വയസ്സുകാരി പീഡിപ്പിക്കപ്പെടില്ലായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി. ആവശ്യമെങ്കില്‍ അംബാനി സ്വന്തം ചിലവില്‍ സുരക്ഷ ഒരുക്കട്ടെ എന്ന് സുപ്രീം കോടതി പറഞ്ഞു. ദില്ലിയില്‍ സ്തീകള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങളില്‍ ഉള്ള അതൃപ്തി സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു.
ഒരു മത തീവ്രവദ സംഘടനയില്‍ നിന്നും ഭീഷണിക്കത്ത് ലഭിച്ചെന്ന പേരില്‍ മുകേഷ് അംബാനി കേന്ദ്രസക്കാറിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിനു ഇസഡ് കാറ്റഗറി സുര്‍ക്ഷ നല്‍കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. സി.ഐ.എസ്.എഫ് ജവാന്മാര്‍ അടക്കം 33 സുരക്ഷാ ഉദ്യോഗസ്ഥര്‍ അംബാനിയ്ക്ക് സുരക്ഷ ഒരുക്കുവാനായിട്ടുണ്ട്. ഒരു സ്വകാര്യ വ്യക്തിക്ക് ആദ്യമായാണ് സി.ആര്‍.പി.എഫ് ഇസെഡ് കാറ്റഗറി സുരക്ഷ ഒരുക്കുന്നത്.