സാമ്പത്തിക സഹായം തുടരണം – മന്‍‌മോഹന്‍ സിംഗ്

September 26th, 2009

വികസിത രാഷ്ട്രങ്ങളുടെ ചെയ്തികളുടെ ഫലമായി സംജാതമായ സാമ്പത്തിക പ്രതിസന്ധി ഏറ്റവും അധികം കഷ്ടത്തിലാക്കിയ വികസ്വര രാഷ്ട്രങ്ങള്‍ക്കുള്ള സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ നിര്‍ത്തുവാനുള്ള സമയം ആയിട്ടില്ല എന്ന് ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗ് ജി-20 ഉച്ച കോടിയില്‍ പ്രസ്താവിച്ചു. വികസിത രാഷ്ട്രങ്ങളുടെ ദീര്‍ഘ വീക്ഷണം ഇല്ലാത്ത നയങ്ങളുടെ തിക്ത ഫലങ്ങള്‍ അനുഭവിക്കുന്നത് ദരിദ്ര അവികസിത രാഷ്ട്രങ്ങളാണ്. ജി-20 അംഗ രാഷ്ടങ്ങള്‍ സംയുക്തമായി നടപ്പിലാക്കുന്ന സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ ആഗോള സമ്പദ് ഘടന സാധാരണ നിലയിലേയ്ക്ക് തിരിച്ചു വരുന്നതു വരെ തുടരേണ്ടത് ആവശ്യമാണ്. ശരിയായ സമയത്ത് വേണ്ട തയ്യാറെടുപ്പുകളോടെ മാത്രമേ ഈ പദ്ധതികള്‍ നിര്‍ത്തി വെയ്ക്കാന്‍ പാടുള്ളൂ എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യക്ക് സുരക്ഷാ സമിതി അംഗത്വം നല്‍കരുത് : ഗദ്ദാഫി

September 25th, 2009

colonel-gaddafiവന്‍ രാഷ്ട്രങ്ങളെ ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിലേയ്ക്ക് ഇനിയും കൊണ്ടു വരുന്നത് സമിതിയുടെ സന്തുലിതാ വസ്ഥയ്ക്ക് ദോഷം ചെയ്യും എന്ന് ലിബിയന്‍ നേതാവ് ഗദ്ദാഫി പ്രസ്താവിച്ചു. സമിതിയിലെ അംഗ രാജ്യങ്ങള്‍ക്കിടയില്‍ തുല്യത ആവശ്യമാണ്. ഇന്ത്യ അംഗമായാല്‍ ഇന്ത്യയെ പോലെ ആണവ രാഷ്ട്രമായ പാക്കിസ്ഥാനും അംഗത്വം നല്‍കേണ്ടി വരും. ഇറ്റലി, ജര്‍മ്മനി, ഇന്‍ഡോനേഷ്യ, ഫിലിപ്പൈന്‍സ്, ജപ്പാന്‍, അര്‍ജന്റീന, ബ്രസീല്‍ എന്നിങ്ങനെ മറ്റു രാജ്യങ്ങളേയും പരിഗണിയ്ക്കേണ്ടി വരും. ഇങ്ങനെ വന്‍ ശക്തികളുടെ തിക്കിലും തിരക്കിലും പെട്ടു ചെറു രാഷ്ട്രങ്ങള്‍ ഞെരുങ്ങി പോവും. ഇതിനാല്‍ സുരക്ഷാ സമിതിയില്‍ കൂടുതല്‍ സീറ്റുകള്‍ എന്ന ആവശ്യം തങ്ങള്‍ നിരാകരിയ്ക്കുന്നു.
 
ഇന്ത്യയ്ക്ക് നേരെ ഗദ്ദാഫിയില്‍ നിന്നും പിന്നേയും ആക്രമണമുണ്ടായി. ഇന്ത്യയുടെ അവിഭാജ്യ ഘടകമായ കാശ്മീര്‍ ഇന്ത്യയില്‍ നിന്നും അടര്‍ത്തി പാക്കിസ്ഥാനും ഇന്ത്യയ്ക്കും അവകാശമില്ലാതെ ഒരു സ്വതന്ത്ര രാഷ്ട്രമായി മാറ്റണം എന്നായിരുന്നു ഗദ്ദാഫിയുടെ നിര്‍ദ്ദേശം.
 
കഴിഞ്ഞ വര്‍ഷം മുതല്‍ സുരക്ഷാ കൌണ്‍സിലിന്റെ പ്രസിഡണ്ട് സ്ഥാനമുള്ള ലിബിയയുടെ നേതാവ് സുരക്ഷാ കൌണ്‍സില്‍ ഒരു ഭീകര കൌണ്‍സിലാണ് എന്ന് പരിഹസിച്ചു. ശതാബ്ദങ്ങളായി ആഫ്രിക്കന്‍ രാജ്യങ്ങളെ തങ്ങളുടെ കോളനികളായി സൂക്ഷിച്ച വന്‍ ശക്തികള്‍ 7.77 ട്രില്യണ്‍ ഡോളര്‍ ഈ രാജ്യങ്ങള്‍ക്ക് നഷ്ട പരിഹാരമായി നല്‍കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
ഐക്യ രാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയെ അഭിമുഖീകരിച്ചുള്ള തന്റെ ആദ്യ പ്രസംഗത്തിലാണ് ഗദ്ദാഫി ഈ പ്രസ്താവനകള്‍ നടത്തിയത്. അമേരിയ്ക്കയിലേയ്ക്കുള്ള തന്റെ ആദ്യ സന്ദര്‍ശനമായിരുന്നു ഗദ്ദാഫിയുടേത്. തനിയ്ക്ക് അനുവദിച്ച 15 മിനിട്ടിനു പകരം ഒന്നര മണിയ്ക്കൂറോളം നീണ്ടു നിന്നു ഗദ്ദാഫിയുടെ പ്രസംഗം. അമേരിയ്ക്കയെ നിശിതമായി വിമര്‍ശിച്ച ഗദ്ദാഫി, പന്നിപ്പനി പോലും സൈനിക തന്ത്രത്തിന്റെ ഭാഗമായി രൂപകല്‍പ്പന ചെയ്തതാണ് എന്ന് ആരോപിച്ചു.
 


Gaddaafi against India entering security council


 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ആണവ നിര്‍വ്യാപന കരാറില്‍ ചേരില്ല : ഇന്ത്യ

September 25th, 2009

nuclear-proliferationആണവ നിര്‍വ്യാപന കരാറില്‍ പങ്കു ചേരാനുള്ള ആഹ്വാനവുമായി ഐക്യ രാഷ്ട്ര സുരക്ഷാ സമിതി പാസാക്കിയ പ്രമേയം ഇന്ത്യ തള്ളി. ആണവ ആയുധങ്ങള്‍ ഇന്ത്യയുടെ സുരക്ഷയ്ക്ക് അത്യാവശ്യ മാണെന്നും അതിനാല്‍ ആണവ ആയുധ രഹിത രാഷ്ട്രമായി ഇത്തരം ഒരു കരാറില്‍ ഭാഗമാവാന്‍ ഇന്ത്യ ഒരുക്കമല്ല എന്നും ഐക്യ രാഷ്ട്ര സഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സുരക്ഷാ കൌണ്‍സില്‍ പ്രസിഡണ്ടിന് അയച്ച കത്തില്‍ വ്യക്തമാക്കി. ആഗോള തലത്തില്‍ നിരായുധീ കരണം നടപ്പിലാക്കണം എന്നു തന്നെയാണ് ഇന്ത്യയുടെ നയം. എന്നാല്‍ ഇത് എല്ലാ രാഷ്ട്രങ്ങള്‍ക്കും ബാധകമാവണം. എന്നാലേ ഇത്തരം ഒരു നീക്കത്തിന് വിശ്വാസ്യത ഉണ്ടാവൂ. ഏകപക്ഷീയമായി ഇന്ത്യ അണു പരീക്ഷണങ്ങള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. ആണവ ആയുധങ്ങളുടെ ‘ആദ്യ ഉപയോഗം’ തടയുന്ന നയമാണ് ഇന്ത്യ സ്വീകരിച്ചിരി ക്കുന്നതെന്നും കത്തില്‍ വ്യക്തമാക്കുന്നു. ഇത് പ്രകാരം യുദ്ധ വേളയില്‍ ശത്രു പക്ഷം ആണവായുധം ഉപയോഗിച്ചാല്‍ മാത്രമേ ഇന്ത്യ ആണവാ‍യുധം ഉപയോഗി യ്ക്കുകയുള്ളൂ.
 
അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ അധ്യക്ഷനായിരുന്ന സമിതിയാണ് പ്രമേയം പാസാക്കിയത് എന്നത് ആണവ നിര്‍വ്യാപന വിഷയത്തില്‍ ഒബാമയുടെ താല്പര്യം വ്യക്തമാക്കുന്നു. എന്നാല്‍ ഇത് വിവാദമായ ഇന്തോ അമേരിക്കന്‍ ആണവ കരാറിന്റെ ഭാവിയെ എങ്ങനെ ബാധിയ്ക്കും എന്ന് കണ്ടറിയേ ണ്ടിയിരിക്കുന്നു. ഇത് സംബന്ധിച്ച ആശങ്കകള്‍ അമേരിക്കന്‍ ഉദ്യോഗ സ്ഥരുമായി ഉടന്‍ ചര്‍ച്ച ചെയ്യും എന്ന് ദേശീയ സുരക്ഷാ ഉപദേശകന്‍ എം.കെ. നാരായണന്‍ അറിയിച്ചു. ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളുമായി ഇന്ത്യ ഉണ്ടാക്കിയ ഉഭയകക്ഷി ആണവോര്‍ജ്ജ കരാറുകളെ ഈ പ്രമേയം ഒരു തരത്തിലും ബാധിക്കില്ല എന്ന് ഈ രാജ്യങ്ങള്‍ വ്യക്തമാക്കി യിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.
 


India rejects Nuclear Proliferation Treaty


 
 

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യുനെസ്കോയ്ക്ക് ആദ്യ വനിതാ സാരഥി

September 24th, 2009

irina-brokovaത്രസിപ്പിക്കുന്ന വിജയവുമായി യുനെസ്കോ (UNESCO) യുടെ തലപ്പത്തേയ്ക്ക് ആദ്യമായി ഒരു വനിത എത്തി. ബള്‍ഗേറിയയുടെ മുന്‍ വിദേശ കാര്യ മന്ത്രിയും ഇപ്പോഴത്തെ സ്ഥാനപതിയുമായ ഇറിന ബോകോവയ്ക്കാണ് ഈ നേട്ടം കൈവരിക്കാന്‍ ആയത്‌.
 
പാരിസ്‌ ആസ്ഥാനം ആയുള്ള സംഘടന ആണ് UNESCO(United Nations Educational, Scientific and Cultural Organization). സോവിയറ്റ് സഖ്യ രാജ്യങ്ങളില്‍ നിന്നും ഈ സ്ഥാനത്തേയ്ക്ക് വരുന്ന ആദ്യ വ്യക്തിയും കൂടിയാണ് ഇവര്‍.
 
ഇന്നലെ നടന്ന 58അംഗ എക്സിക്യൂട്ടീവ് ബോര്‍ഡില്‍ ഇറിനയ്ക്ക് 31 വോട്ടും തൊട്ടടുത്ത എതിരാളിയായ ഈജിപ്റ്റിന്റെ സാംസ്കാരിക മന്ത്രിയായ ഫറൂഖ്‌ ഹോസ്നിയ്ക്ക് 27 വോട്ടും ലഭിച്ചു. ഈ നവംബറില്‍ നടക്കുന്ന യുനെസ്കോയുടെ ജനറല്‍ അസ്സംബ്ലിയിലേയ്ക്ക് ഇറിന ബോകോവയെ നോമിനേറ്റ് ചെയ്യും. യുനെസ്കോയുടെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ മത്സരമാണ് ഇന്നലെ നടന്നത്.

- ജ്യോതിസ്

വായിക്കുക:

അഭിപ്രായം എഴുതുക »

ഇറാന്‍ ആണവ ആയുധത്തിന് എതിര് : ഖമൈനി

September 21st, 2009

Ayatollah-Ali-Khameneiഇറാന്‍ ആണവ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നു എന്ന പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണം ഇറാനെതിരെയുള്ള അവരുടെ വെറുപ്പിന്റെ ഭാവനാ സൃഷ്ടി മാത്രം ആണെന്ന് ഇറാന്റെ പരമോന്നത നേതാവായ അയത്തൊള്ള ഖമൈനി പ്രസ്താവിച്ചു. തങ്ങള്‍ക്ക് ഇത്തരം ഒരു രഹ്സ്യ പദ്ധതി ഇല്ല. അടിസ്ഥാന പരമായി ഇറാന്‍ ആണവ ആയുധങ്ങള്‍ക്ക് എതിരാണ്. ഇതിന്റെ നിര്‍മ്മാണവും ഉപയോഗവും ഇറാന്‍ നിരോധിച്ചിട്ടുണ്ട് എന്നും ഖമൈനി ദേശീയ ടെലിവിഷനിലൂടെ അറിയിച്ചു.
 
ഇറാന്റെ ആണവ പദ്ധതി സമാധാന പരമായ ആവശ്യങ്ങള്‍ക്ക് ഉള്ളതാണ് എന്നാണ് ഇറാന്റെ നിലപാ‍ട്. എന്നാല്‍ ഇറാന്‍ നടത്തിവരുന്ന യുറാനിയം സമ്പുഷ്ടീകരണം അണു ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിക്കാവുന്ന രാസ പ്രക്രിയയാണ്. ഇത് ഉടന്‍ നിര്‍ത്തി വെയ്ക്കണം എന്ന ആവശ്യം ഇറാന്‍ ഇതു വരെ അംഗീകരിച്ചിട്ടില്ല.
 


Iran rejects nuclear weapons says Khamenei


 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « തിസ്സനായഗം പുലികളുടെ ഏജന്റ് – രാജപക്സെ
Next »Next Page » അല്‍‌ഷിമേര്‍സ്‌ രോഗം നിങ്ങളെ കാത്തിരിക്കുന്നു »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine