ഷെഹ്ലയുടെ കൊലപാതകം; വനിതാ ആര്‍ക്കിടെക്ട് അറസ്റ്റില്‍

March 1st, 2012
shehla-masud-epathram
ഭൊപ്പാല്‍: പ്രമുഖ വിവരാവകാശ പ്രവര്‍ത്തകയായിരുന്ന ഷെഹ്ല മസൂദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയെ സി.ബി.ഐ സംഘം ഇന്റോറിലെ കോടതിയില്‍ ഹാജരാക്കി. ആര്‍ക്കിടെക്ട് ഷാഹിദ പര്‍വേസിനെയാണ് കഴിഞ്ഞ ദിവസം കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തത്. ഷെഹ്ലയെ കൊലപ്പെടുത്തുവാനായി ഷാഹിദ ഇര്‍ഫാനെന്ന വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തുകയായിരുന്നു. ഓഗസ്റ്റ് 16ന് അണ്ണാ ഹസാരയുടെ സമരത്തിനു പിന്തുണ പ്രഖ്യാപിക്കുവാനായി പുറപ്പെട്ട ഷെഹ്ലയെ കാറില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.  വിവരാവകാശ പ്രവര്‍ത്തകയായ ഷഹ്ലയുടെ വധം വന്‍ വിവാദത്തിനു വഴിവെച്ചിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡല്‍ഹിയില്‍ ലഷ്കര്‍ ഭീകരര്‍ അറസ്റ്റില്‍

February 29th, 2012

Lashkar-terrorists-epathram

ന്യൂഡല്‍ഹി : ലഷ്കര്‍ ഈ തോയ്ബ ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേരെ  ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ ഡല്‍ഹിയില്‍ നിന്ന് ട്രെയിന്‍ കയറി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ റയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഇവര്‍ പിടിയിലായത്. ലഷ്കറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇവരില്‍ നിന്ന് സര്‍ക്കാര്‍ രേഖകളും ആയുധങ്ങളുടെ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചെന്നൈയില്‍ ബാങ്ക് കൊള്ളക്കാരെ പോലീസ്‌ വെടിവെച്ചു കൊന്നു

February 23rd, 2012

crime-epathram

ചെന്നൈ: ചെന്നൈയില്‍ അഞ്ച് ബാങ്ക് കൊള്ളക്കാരെ പൊലീസ് ഏറ്റുമുട്ടലില്‍ വെടിവെച്ചു കൊന്നു. മരിച്ചവര്‍ ബീഹാര്‍, ഉത്തര്‍പ്രദേശ് സ്വദേശികളാണ്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ വേളാച്ചേരിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കൊള്ളക്കാരായ 10 വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. എറ്റുമുട്ടലില്‍ രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു. ചെന്നൈ നഗരത്തില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകള്‍ കൊള്ളയടിച്ച സംഘമാണിതെന്ന് പൊലീസ് പറഞ്ഞു. വേളാച്ചേരിയില്‍ കൊള്ളസംഘം ഒരു വീട്ടില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി സംഘത്തോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടങ്കിലും പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു . തുടര്‍ന്ന് പൊലീസ് പ്രത്യാക്രമണം നടത്തി. രാത്രി 11ന് ആരംഭിച്ച ഏറ്റുമുട്ടല്‍ പുലര്‍ച്ചെ ഒന്ന് വരെ നീണ്ടുവെന്നാണ് റിപ്പോര്‍ട്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

മോഷണം : എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥര്‍ പിടിയില്‍

February 18th, 2012

airport-passengers-baggage-epathram

ന്യൂഡല്‍ഹി : യാത്രക്കാരുടെ ബാഗുകളില്‍ നിന്നും ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ മോഷ്ടിക്കാനുള്ള ശ്രമത്തിനിടയില്‍ രണ്ട് എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥരെ പോലീസ്‌ പിടികൂടി. ന്യൂഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഇവരെ കേന്ദ്ര വ്യവസായ സുരക്ഷാ സേന പിടി കൂടിയത്. ദീപക്‌, അഭിമന്യു എന്നീ എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥരാണ് പിടിയില്‍ ആയത്. ഇവരുടെ കയ്യില്‍ നിന്നും ഒരു ലാപ്ടോപ്പ്, മൂന്നു മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെടുത്തു.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

ജെയ്പൂര്‍ സാഹിത്യ ഉത്സവത്തില്‍ റഷ്ദിയോട്‌ ഐക്യദാര്‍ഡ്യം

January 21st, 2012

jaipur-literature-festival-epathram

ജെയ്പൂര്‍ : സല്‍മാന്‍ റഷ്ദി യുടെ “സാത്താനിക് വേഴ്സസ്” എന്ന പുസ്തകത്തിന്റെ നിരോധനത്തോട് പ്രതിഷേധം രേഖപ്പെടുത്തി കൊണ്ട് ജെയ്പൂര്‍ സാഹിത്യ ഉത്സവത്തില്‍ പങ്കെടുത്ത സാഹിത്യകാരന്മാര്‍ പുസ്തകത്തിലെ ഭാഗങ്ങള്‍ പൊതു വേദിയില്‍ വായിച്ചു. ഇത് സര്‍ക്കാര്‍ നിരോധനത്തിന്റെ ലംഘനമാണ് എന്ന് പറഞ്ഞ് പോലീസ്‌ ഇടപെട്ട് നിര്‍ത്തി വെച്ചു. ഉത്സവത്തില്‍ സല്‍മാന്‍ റഷ്ദി പങ്കെടുക്കുന്നതിനെതിരെ ചില മുസ്ലിം സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങളുമായി രംഗത്ത്‌ വന്നിരുന്നു. ഇതേ തുടര്‍ന്ന് അവസാന നിമിഷം റഷ്ദി ഉത്സവത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും പിന്മാറുകയായിരുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

10 of 239101120»|

« Previous Page« Previous « വി. എസിന്റെ രാജിക്ക്‌ കേന്ദ്ര കമ്മിറ്റിക്കും യോജിപ്പ്
Next »Next Page » രാഹുല്‍ഗാന്ധിക്ക് നേരെ ചെരിപ്പേറ് » • ആ ഗുണ്ടകള്‍ക്ക് കടുത്ത ശിക്ഷ നല്‍കണം; ജെ.എന്‍.യു ആക്രമണത്തില്‍ ഗംഭീര്‍
 • കൊമേഴ്സ്, ആർട്‌സ്, ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥി കള്‍ക്കും ബി. എസ്‌സി. നഴ്സിംഗിന് അവസരം
 • ഡിഗ്രി യോഗ്യത പോലും കാണിക്കാന്‍ കഴിയാത്ത പ്രധാന മന്ത്രി പൗരന്മാരോട് തെളിവ് ചോദിക്കുന്നു : സീതാറാം യെച്ചൂരി
 • ജാര്‍ഖണ്ഡിലെ തോല്‍വി; ബിജെപി പ്രതിരോധത്തില്‍
 • ജാമിയ മിലിയ സര്‍വകലാശാലയിൽ പൊലീസ് വെടിവയ്പ്, മൂന്ന് ബസുകള്‍ കത്തിച്ചു
 • പൗരത്വ ഭേദഗതി ബില്‍: ബംഗാളിലെ ജനങ്ങളെ തൊടാന്‍ ആരെയും അനുവദിക്കില്ല: മമതാ ബാനര്‍ജി
 • ശിവാംഗി.. നാവികസേനയുടെ ആദ്യ വനിതാ പൈലറ്റ്‌
 • മഹാ രാഷ്ട്ര മുഖ്യ മന്ത്രി യായി ഉദ്ധവ് താക്കറെ
 • സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സ് എസ്. എ. ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്തു
 • ഒരു രാജ്യം – ഒരു ശമ്പള ദിനം : പുതിയ നിയമം കൊണ്ടു വരുന്നു
 • എയര്‍ ഇന്ത്യയും ഭാരത് പെട്രോളി യവും വില്‍ക്കും : നിര്‍മ്മലാ സീതാ രാമന്‍
 • ശബരിമല : പുന: പരിശോധനാ ഹര്‍ജി കള്‍ ഏഴംഗ ഭരണ ഘടനാ ബഞ്ചിന്
 • വായു മലിനീകരണം : ഡൽഹിയിൽ നിയന്ത്രണം തുടരുന്നു
 • വിവരാവകാശ നിയമ ത്തിന്റെ പരിധി യില്‍ ചീഫ് ജസ്റ്റിസിന്റെ ഓഫീസും ഉള്‍പ്പെടും
 • രാഷ്ട്രപതി ഭരണം കുതിര ക്കച്ചവട ത്തിന് വഴി വെക്കും : ശിവസേന
 • മഹാരാഷ്ട്ര യില്‍ രാഷ്ട്ര പതി ഭരണ ത്തിന് ഗവര്‍ണ്ണ റുടെ ശുപാര്‍ശ
 • ടി. എൻ. ശേഷൻ അന്തരിച്ചു
 • രാജ്യത്ത് ഭീകരാക്രമണ സാദ്ധ്യത എന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
 • അയോധ്യ കേസിൽ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു
 • സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് അമിത് ഷാ • സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
  മോഡിയ്ക്കെതിരെ അമിക്കസ് ക...
  ചിദംബരം പ്രതിയായില്ല...
  ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
  മായാവതിയുടെ പ്രതിമകള്‍ മൂ...
  മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
  സോഷ്യല്‍ നെറ്റുവര്‍ക്ക് ...
  ക്രിക്കറ്റ് സ്‌റ്റേഡിയം ക...
  മായാവതി ഉത്തര്‍പ്രദേശ്‌ വ...
  ന്യൂമോണിയ : ശിശു മരണങ്ങള്...
  ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
  162 എം.പിമാര്‍ ക്രിമിനല്‍...
  ഇറോം ശര്‍മിളയുടെ നിരാഹാരം...
  ഭക്ഷ്യവില കുതിക്കുന്നു, ജ...
  പോഷകാഹാരക്കുറവ് മൂലം വന്‍...
  ടീം അണ്ണ ഒറ്റക്കെട്ട് : ‘...
  വേണ്ടാത്ത പെണ്‍കുട്ടികളുട...
  ഗസല്‍ ചക്രവര്‍ത്തി ജഗ്ജിത...
  ഏറ്റവും വില കുറഞ്ഞ ടാബ്ലറ...
  മോഡിക്കെതിരെ മൊഴി നല്‍കിയ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine