ആഭ്യന്തര സുരക്ഷ; മുഖ്യമന്ത്രി മാരുടെ യോഗം ഇന്ന്

April 16th, 2012

manmohan-singh-award-epathram

ന്യൂഡല്‍ഹി: ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുടെ സുപ്രധാന സമ്മേളനം ഇന്ന് ഡല്‍ഹിയില്‍ നടക്കും. യോഗം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ഉദ്ഘാടനം ചെയ്യും, എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിളിച്ച ഈ യോഗത്തില്‍ പശ്ചി മബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുക്കില്ല എന്നാണ് റിപ്പോര്‍ട്ട്. ബംഗാളിനെ പ്രതിനിധാനം ചെയ്ത് ധനമന്ത്രി അമിത് മിത്ര പങ്കെടുക്കും. എന്തു കൊണ്ടാണ് മമത യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത്‌ എന്ന് വ്യക്തമല്ല.

രാജ്യത്ത് തീവ്രവാദ വിരുദ്ധനടപടി ശക്തിപ്പെടുത്തല്‍, രഹസ്യാ ന്വേഷണ സംവിധാനം മെച്ചപ്പെടുത്തല്‍, മാവോവാദി പ്രശ്‌നം, പോലീസ് പരിഷ്‌കരണം, തീരദേശ സുരക്ഷ, കേന്ദ്ര – സംസ്ഥാന ബന്ധങ്ങള്‍ തുടങ്ങിയവ വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

15 വര്‍ഷമായി ഒളിവിലായിരുന്ന സുധീര്‍ മേത്ത അറസ്റ്റില്‍

April 10th, 2012

Sudhir-Mehta-epathram

പൂനെ: ഓഹരി നല്‍കാമെന്ന കരാറില്‍ ഒരു സാമ്പത്തിക സ്ഥാപനത്തില്‍ നിന്ന് 86.39 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച കേസില്‍ ഓഹരി കുംഭകോണക്കേസിലെ മുഖ്യപ്രതിയായിരുന്ന ഹര്‍ഷദ് മേത്തയുടെ സഹോദരന്‍ സുധീര്‍ മേത്ത അറസ്റ്റില്‍. 1997ലാണ് കേസിനാസ്പദമായ സംഭവം. 15 വര്‍ഷമായി ഇയാള്‍ ഒളിവിലായിരുന്നു.1997 ജൂലൈയില്‍ ഗോപാല്‍ രതി സാമ്പത്തിക ഇടപാടു സ്ഥാപനത്തിന്‍റെ ഡയറക്റ്റര്‍ ശ്രീകാന്ത് ഗോപാലാണ് ഓഹരി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഫറസ്ഖന്ന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 1994ല്‍ മേത്ത ഒരു സ്വകാര്യ കമ്പനി ഏറ്റെടുക്കുകയും അതിന്‍റെ മാനെജിങ് ഡയറക്റ്ററായി അമിത് ഷായെ നിയമിക്കുകയും ചെയ്തു. പിന്നീട് ഇരുവരും ചേര്‍ന്ന് 75 ലക്ഷം ഓഹരി വില്‍പ്പന നടത്തി 750 ലക്ഷം രൂപ സമാഹരിക്കാന്‍ തീരുമാനിച്ചു. ഇതില്‍ ഒരു ലക്ഷത്തിലേറെ വ്യാജ ഷെയറുകള്‍ ഉള്‍പ്പെടുത്തി നിക്ഷേപകരെ വഞ്ചിച്ചുവെന്നാണ് കേസ്. സുധീര്‍ മേത്ത പൂനെയില്‍ എത്തിയെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നു പ്രത്യേക സി. ഐ. ഡി സംഘത്തിലെ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് വിജയ് തികോലിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നഗരത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നാണ് ഇയാളെ അറെസ്റ്റ്‌ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മേത്തയെ 18 വരെ റിമാന്‍ഡ് ചെയ്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആദർശ് കേസ് : ഐ. എ. എസ്. ഉദ്യോഗസ്ഥൻ അറസ്റ്റിലായി

April 4th, 2012

adarsh-housing-society-epathram

മുംബൈ : ആദർശ് ഹൗസിംഗ് സൊസൈറ്റി അഴിമതി കേസിൽ രണ്ടു പേർ കൂടി പോലീസ് പിടിയിലായി. ഇതിൽ ഒരാൾ ഒരു മുതിർന്ന ഐ. എ. എസ്. ഉദ്യോഗസ്ഥനാണ്. ഇതോടെ ഈ കേസിൽ അറസ്റ്റിൽ ആവുന്നവരുടെ എണ്ണം 9 ആയി. പ്രാദേശിക ക്ഷേമ ബോർഡ് അംഗം ഡോ. ജയരാജ് ഫാട്ടക് ആണ് അറസ്റ്റിലായ മുതിർന്ന ഐ. എ. എസ്. ഉദ്യോഗസ്ഥൻ. കൂടെ അറസ്റ്റ് ചെയ്യപ്പെട്ട രാമാനന്ദ് തിവാരി സേവനത്തിൽ നിന്നും വിരമിച്ച ഐ. എ. എസ്. ഉദ്യോഗസ്ഥനാണ്. ഇവരെ ബുധനാഴ്ച്ച പ്രത്യേക സി. ബി. ഐ. കോടതിക്ക് മുൻപാകെ ഹാജരാക്കും.

ഉയരമേറിയ കെട്ടിടങ്ങൾക്ക് സർക്കാർ നിശ്ചയിച്ച ഉയര പരിധിയായ 97.6 മീറ്ററിനേക്കാൾ കൂടുതൽ ഉയരത്തിൽ ഒരു നില അധികമായി അന്നത്തെ മുനിസിപ്പൽ കമ്മീഷണർ ആയിരുന്ന ഡോ. ജയരാജ് ഫാട്ടക് അനുവദിച്ചു. ഇതേ കെട്ടിടത്തിൽ ഫാട്ടക്കിന്റെ പുത്രന്റെ പേരിൽ ഒരു ഫ്ലാറ്റ് ഉണ്ട്.

സംസ്ഥാന സർക്കാരിന്റെ നഗര വികസന വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന കാലത്ത് ആദർശ് സൊസൈറ്റിക്ക് ഉയര പരിധിയിൽ കൂടുതൽ ഉയരത്തിൽ കെട്ടിടം പണിയാൻ വേണ്ട ഒത്താശകൾ ചെയ്തു കൊടുത്തു എന്നതാണ് തിവാരിക്ക് എതിരെയുള്ള കേസ്. ഇതേ തുടർന്ന് തിവാരിയുടെ മകന് ആദർശ് സൊസൈറ്റിയിൽ അംഗത്വം ലഭിച്ചതായി സി. ബി. ഐ. കണ്ടെത്തി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഔറംഗബാദില്‍ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു

March 26th, 2012

aurangabad-terrorists-epathram
ഔറംഗബാദ്: മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡും (എ. ടി‌. എസ്) തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റു മുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഉച്ചക്ക്  പന്ത്രണ്ടരയോടെ ആയിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എ. ടി‌. എസ് സംഘം ഭീകരുടെ ഒളിത്താവളം വളയുകയായിരുന്നു. തുടര്‍ന്ന് നടന്ന വെടിവെപ്പിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ ഒരു എ. ടി‌. എസ് കോണ്‍സ്റ്റബിളിനു വെടിയേറ്റിട്ടുണ്ട്.

സംഭവ സ്ഥലത്തുനിന്നും രണ്ടു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇതിലൊരാള്‍ 2008- ജൂലൈയില്‍ 56 പേരുടെ മരണത്തിനിടയാക്കി സ്ഫോടന പരമ്പരയിലെ പ്രതി അബ്രാര്‍ ഷെയ്ക്കാണ്. രണ്ടാമന്‍ യു.പിയിലെ ബി. ജെ. പി നേതാവിന്റെ കൊലപാതകവുമായി ബന്ധമുള്ളയാളാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൂടംകുളത്ത് നിരോധാജ്ഞ

March 20th, 2012

koodamkulam1-epathram

ചെന്നൈ: കൂടംകുളം ആണവ നിലയം വീണ്ടും പ്രവര്‍ത്തനം തുടങ്ങിയാതോടെ കൂടംകുളം ഉള്‍പ്പെടുന്ന രാധാപുരം താലൂക്കില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തമിഴ്‌നാട് പോലീസിന്റെ 4000 പേര്‍ക്ക് പുറമേ കേരളത്തില്‍ നിന്നുള്ള 400 അര്‍ധസേനാംഗങ്ങളും കൂടംകുളത്തേക്ക് എത്തിയിട്ടുണ്ട്. .

കൂടുതല്‍ കേന്ദ്രസേനയെ കൂടംകുളത്ത് എത്തിയ്ക്കാന്‍ പദ്ധതി ഉണ്ട്. മഹാരാഷ്ട്ര, വെസ്റ്റ്‌ ബംഗാള്‍, ബീഹാര്‍ എന്നീടങ്ങങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ആണ് ഇപ്പോള്‍ ഇവിടെ പണിയെടുക്കുന്നത്. അഞ്ചു മാസത്തിനു ശേഷം ഇന്നലെ ജീവനക്കാര്‍ ആണവനിലയത്തില്‍ പ്രവേശിച്ചു. ആണവനിലയത്തിന് സമീപത്തുള്ള കടലോര മേഖലയില്‍ തീരദേശസേനയുടെ വിമാനങ്ങള്‍ നിരീക്ഷണപ്പറക്കല്‍ നടത്തി.

നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടംകുളത്തേക്ക് സമരത്തില്‍ പങ്കെടുക്കാന്‍ വരുന്ന ഗ്രാമവാസികളെ വിലക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പ്ലാന്റ്‌ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടു പ്രക്ഷോഭം നയിക്കുന്ന ‘ആണവോര്‍ജവിരുദ്ധ ജനകീയപ്രസ്‌ഥാന’ത്തിന്റെ അഞ്ചു പ്രവര്‍ത്തകര്‍ പദ്ധതിപ്രദേശത്തുനിന്ന്‌ അറസ്‌റ്റിലായി. ആണവ നിലയം അടച്ചു പൂട്ടണമെന്നും അറസ്‌റ്റിലായവരെ വിട്ടയയ്‌ക്കണമെന്നും ആവശ്യപ്പെട്ടു സംഘടനയുടെ മുഖ്യസംഘാടകന്‍ ആര്‍. ബി.  ഉദയകുമാര്‍ അനിശ്‌ചിതകാല നിരാഹാരസമരം ആരംഭിച്ചിട്ടുണ്ട്. ആണവ നിലയത്തിനെതിരായ ജനരോഷം തണുപ്പിക്കാന്‍ മേഖലയില്‍ 500 കോടി രൂപയുടെ പ്രത്യേക വികസന പാക്കേജും ജയലളിത സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നിലയത്തിന്റെ പണി പൂര്‍ത്തിയാക്കി മുന്നോട്ടുപോകാന്‍ ജയലളിത എല്ലാ രാഷ്‌ട്രീയ കക്ഷികളുടെയും ആണവ വിരുദ്ധ പ്രക്ഷോഭകരുടെയും പിന്തുണ അഭ്യര്‍ഥിച്ചു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

9 of 23891020»|

« Previous Page« Previous « മുലായം യു.പി.എ സഖ്യത്തിലേക്ക്
Next »Next Page » മുകുള്‍ റോയ്‌ റെയില്‍വേ മന്ത്രി »



  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine