എ.ടി.എം. കവര്‍ച്ച: നാലു പേര്‍ കൂടെ അറസ്റ്റില്‍

October 1st, 2012

atm-robbery-epathram

ന്യൂഡല്‍ഹി: എ. ടി. എമ്മുകളിലേക്കായി പണവുമായി പോയിരുന്ന വാന്‍ ആക്രമിച്ച് അഞ്ചേ കാല്‍ കോടി രൂപ കവര്‍ന്ന സംഭവത്തില്‍ നാലു പേരെ കൂടെ പോലീസ് അറസ്റ്റു ചെയ്തു. ഇതോടെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തവരുടെ എണ്ണം ഏഴായി. മോഷ്ടിക്കപ്പെട്ട പണത്തിന്റെ ഭൂരിഭാഗവും ഇവരില്‍ നിന്നും കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി. ഇവരില്‍ നിന്നും മൊബൈല്‍ ഫോണുകളും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആണ് തെക്കന്‍ ഡെല്‍ഹിയിലെ ഡിഫന്‍സ് കോളനി പ്രദേശത്ത് വച്ച് എ. ടി. എമ്മിലേക്ക് പണവുമായി പോയിരുന്ന വാഹനത്തിലെ ഗാര്‍ഡിനെ വെടി വെച്ച ശേഷം കവര്‍ച്ച നടത്തിയത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശിവകാശിയില്‍ പടക്കശാലയില്‍ തീപിടിത്തം: മരണം അമ്പത് കവിഞ്ഞു

September 5th, 2012
fire-sivakasi-epathram
ശിവകാശി: തമിഴ്‌നാട്ടിലെ ശിവകാശിക്കടുത്ത് മീനപ്പെട്ടിയില്‍ പടക്ക നിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അമ്പത് കവിഞ്ഞു . ഇതിനോടകം അമ്പത്തെട്ടു പേര്‍ മരിച്ചതായാണ് എറ്റവും ഒടുവില്‍ ലഭിക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.  പൊള്ളലേറ്റ നിരവധിപേരുടെ നില അതീവ ഗുരുതരമാണ്.  നിരവധി പേര്‍ പടക്ക നിര്‍മ്മാണ ശാലയില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇവരെ മധുര ശിവകാശി എന്നിവടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.  പോലീസിന്റേയും അഗ്നിശമന വിഭാഗത്തിന്റേയും നേതൃത്വത്തില്‍ ഊര്‍ജ്ജിതമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.  ഇന്ന് ഉച്ചക്ക്  12.45 നോടടുത്തായിരുന്നു ഓം ശിവശക്തി എന്ന പടക്ക നിര്‍മ്മാണശാലയില്‍ അപകടം സംഭവിച്ചത്. ഉഗ്രസ്ഫോടനം നടന്നതിനെ തുടര്‍ന്ന് പടക്ക നിര്‍മ്മാണ ശാല ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നു. പ്രദേശത്തെ  പല കെട്ടിടങ്ങള്‍ക്കും കേടു പാടു സംഭവിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുവാനും അപകടത്തിനിരയായവര്‍ക്ക് വൈദ്യസഹായം എത്തിക്കുവാനും മുഖ്യമന്ത്രി ജയലളിത ഉത്തരവിട്ടു.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on ശിവകാശിയില്‍ പടക്കശാലയില്‍ തീപിടിത്തം: മരണം അമ്പത് കവിഞ്ഞു

പ്രഭാത സവാരിക്കിടെ കാണാതായ കെ.എസ്.സുദര്‍ശനെ കണ്ടെത്തി

August 4th, 2012
മൈസൂര്‍: പ്രഭാത സവാരിക്കിടെ കാണാതായ ആര്‍.എസ്.എസ് മുന്‍ സര്‍ സംഘ ചാലക്  കെ.എസ്.സുദര്‍ശനെ (81) കണ്ടെത്തി. അദ്ദേഹം സുരക്ഷിതനാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. മൈസൂരില്‍ സഹോദരന്‍ രമേശിനെ സന്ദര്‍ശിക്കുവാന്‍ എത്തിയ സുദര്‍ശന്‍ രാവിലെ അഞ്ചരയോടെ പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു.  ഏറെ നേരമായിട്ടും അദ്ദേഹത്തെ കാണാതായതോടെ സഹോദരന്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ചാമുണ്ഡി ഹില്‍‌സ് ലളിത് മഹല്‍ ഹോട്ടലിന്റെ  ഹെലിപ്പാഡ് റോഡിനു സമീപത്തുള്ള കെസെരെ എക്സ്റ്റണ്‍ഷനില്‍ അദ്ദേഹത്തെ കണ്ടെത്തി. ഇതിനിടയില്‍ വഴിതെറ്റി അഞ്ചുകിലോമീറ്ററോളം സഞ്ചരിച്ചിരുന്നു.കെസെരെ എക്സ്റ്റണ്‍ഷനില്‍ അശ്വഥ് എന്ന ആളുടെ വീട്ടില്‍ വെള്ളം ചോദിച്ച് എത്തിയ സുദര്‍ശനെ തിരിച്ചറിഞ്ഞില്ലെങ്കിലും അദ്ദേഹം വീട്ടിനകത്തേക്ക് ക്ഷണിച്ചു പരിചരിച്ചു. പിന്നീട് ചാനലില്‍ വാര്‍ത്ത വന്നത് കണ്ടപ്പോളാണ് തന്റെ വീട്ടില്‍ എത്തിയിരിക്കുന്നത് സുദര്‍ശന്‍ ആണെന്ന് തിരിച്ചറിഞ്ഞത്.  തുടര്‍ന്ന് അശ്വഥ് പൊലീസില്‍ വിവരം അറിയിച്ചു. സുദര്‍ശന്‍ മൈസൂരില്‍ സുരക്ഷിതനാണെന്ന് ആര്‍.എസ്.എസ്-ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുംബൈ ആക്രമണത്തിലെ മുഖ്യസൂത്രധാരന്‍ എന്നു കരുതുന്ന് ആള്‍ പിടിയില്‍

June 25th, 2012
taj_mumbai_terror_attack-epathram
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാള്‍ എന്നു കരുതുന്ന അബു ഹംസയെ (സയ്ഡ് ജബിയുദിന്‍) ഡല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് കഴിഞ്ഞ 21 നാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ അബു ഹംസയെ 15 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തു.
ഇയാളാണ് മുംബൈ ഭീകരാക്രമണം നടത്തിയവര്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കിയതെന്നാണ് പോലീസ് കരുതുന്നത്.  അബു ഹംസക്കെതിരെ ഇന്ത്യ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ ഇയാള്‍ക്ക് പാക്കിസ്ഥാനില്‍ ബന്ധങ്ങള്‍ ഉണ്ടെന്ന് കരുതപ്പെടുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

2ജി സ്‌പെക്ട്രം അഴിമതി എ. രാജയ്ക്ക് ജാമ്യം ലഭിച്ചു

May 15th, 2012

a-raja-epathram
ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ കുടുങ്ങി കഴിഞ്ഞ 15 മാസമായി ജയിലില്‍ കഴിയുന്ന മുന്‍ ടെലികോം മന്ത്രി എ. രാജയ്ക്ക് സി. ബി. ഐ. പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. 20 ലക്ഷം രൂപയുടെ ബോണ്ടിനും തുല്യ തുകക്കുള്ള മറ്റ് രണ്ട് ജാമ്യത്തിലുമാണ് രാജയ്ക്ക് പുറത്തേക്ക് ഇറങ്ങാന്‍ സാധിച്ചത്. എന്നാല്‍ കോടതിയുടെ അനുമതിയില്ലാതെ തമിഴ്‌നാട് സന്ദര്‍ശിയ്ക്കരുതെന്ന കര്‍ശന വ്യവസ്ഥയും ജഡ്ജി ഒ. പി. സെയ്‌നി ജാമ്യവ്യവസ്ഥയില്‍ പറയുന്നു. ഇതോടൊപ്പം ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓഫീസ് സന്ദര്‍ശിക്കുകയോ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന് കോടതി കര്‍ശനമായി പറഞ്ഞു. ടു. ജി. സ്‌പെക്ട്രം ലൈസന്‍സ് അനുവദിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച്‌ 2011 ഫെബ്രുവരി 2 നാണ് രാജ അറസ്റ്റിലായത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

8 of 2378920»|

« Previous Page« Previous « ചിരഞ്ജീവിയുടെ മകളുടെ വീട്ടില്‍ റെയ്ഡ്: 35 കോടി പിടിച്ചു
Next »Next Page » നടി രേഖ ഇനി രാജ്യസഭാംഗം »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine
    ePathram Pacha